Image

നാലാം ഡിബേറ്റിലും ബൈഡനും വാറനും തന്നെ മുന്നില്‍ (ഏബ്രഹാം തോമസ്)

Published on 17 October, 2019
നാലാം ഡിബേറ്റിലും ബൈഡനും വാറനും തന്നെ മുന്നില്‍ (ഏബ്രഹാം തോമസ്)
ഒഹായോവിലെ വെസ്റ്റര്‍ വില്ലിലെ ഓട്ടര്‍ ബെയിന്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന നാലാം ഡിബേറ്റില്‍ 12 പേര്‍ പങ്കെടുത്തു. ആദ്യമായി ഇത്രയധികം സ്ഥാനാര്‍ത്ഥികള്‍ ഒരു വേദിയില്‍ പ്രത്യക്ഷപ്പെട്ടത് ഒരു ആള്‍ക്കൂട്ടത്തിന്റെ പ്രതീതി സൃഷ്ടിച്ചു. ആദ്യ അര മണിക്കൂറില്‍ ഓരോ സ്ഥാനാര്‍ത്ഥിയും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യണം എന്നു വീറോടെ വാദിച്ചപ്പോള്‍ തന്നെ പലരും അപ്രസകതരായി.

വ്യത്യസ്തമായ സ്വരത്തില്‍ ന്യൂജഴ്‌സി സെനറ്റര്‍ കോറി ബുക്കറും വ്യവസായ പ്രമുഖന്‍ ആന്‍ഡ്രൂ യാംഗൂം ഇത് മാത്രമാകരുത് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മുദ്രാവാക്യം എന്ന് ഓര്‍മ്മിപ്പിച്ചപ്പോഴാണ് മറ്റ് വിഷയങ്ങള്‍ ചര്‍ച്ചയായത്. ജനപ്രതിനിധി സഭയിലെ ഭൂരിപക്ഷം ഡെമോക്രാറ്റിക് പ്രതിനിധികള്‍് ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ മതിയാകും. എന്നാല്‍ സെനറ്റിലെ ജിഒപി ഭൂരിപക്ഷം ട്രംപിനെ നീക്കം ചെയ്യാന്‍ തയാറായില്ലെങ്കില്‍ തന്നെ കുറ്റ വിമുക്തനാക്കിയതായി അദ്ദേഹത്തിന് തോന്നും എന്ന് ഹവായില്‍ നിന്നുള്ള ജനപ്രതിനിധി തുള്‍സി ഗബാര്‍ഡ് ഓര്‍മ്മിപ്പിച്ചു.

ഒരു പ്രസിഡന്റ് അമേരിക്ക ഒരു വിദേശ രാജ്യത്തിന് നല്‍കാന്‍ തയാറായ 400 മില്യന്‍ ഡോളര്‍ ഉപയോഗിച്ച് വില പേശിയത് തനിക്ക് ആലോചിക്കുവാന്‍ കഴിയുന്നതിനപ്പറം ആണെന്ന് സെനറ്റര്‍ ബേര്‍ണി സാന്‍ഡേഴ്‌സ് പറഞ്ഞു. എല്ലാവര്‍ക്കും കാണാന്‍ കഴിയുന്ന കുറ്റമാണ് പ്രസിഡന്റ് ചെയ്തതെന്ന് സെനറ്റര്‍ കമല ഹാരിസ് ആരോപിച്ചു. മുന്‍ ഹൗസിംഗ് സെക്രട്ടറി ജൂലിയന്‍ കാസ്‌ട്രോയും പ്രസിഡന്റിനെ ഇംപീച്ച് ചെയ്യണമെന്ന് വാദിച്ചു.

78 കാരനായ സാന്‍ഡേഴ്‌സ് ഇപ്പോള്‍ തന്നെ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്‍ വിരമിക്കുമ്പോള്‍ ഉണ്ടായിരുന്നതിനെക്കാള്‍ പ്രായക്കൂടുതലുള്ള വ്യക്തിയാണ്. ഒരു ഹൃദയാഘാതത്തിന് വിധേയനായ സാന്‍ഡേഴ്‌സ് താന്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് അവകാശപ്പെട്ടു. സര്‍വേകളില്‍ ഇപ്പോള്‍ മുന്നില്‍ നില്ക്കുന്ന സെന. എലിസബെത്ത് വാറന്‍ മറ്റ് സ്ഥാനാര്‍ത്ഥികളില്‍ നിന്ന് വിമര്‍ശന ശരങ്ങള്‍ ഏറ്റുവാങ്ങി. അവരുടെ ഏവര്‍ക്കും മെഡികെയര്‍ നിര്‍ദേശം അപ്രായോഗികമാണെന്ന് സെന. ഏമി ക്ലോബുഷര്‍ പറഞ്ഞു.

പ്രസിഡന്റ് ഒബാമയുടെ അഫോഡബിള്‍ കെയര്‍ ആക്ടിലെ നിര്‍ദേശങ്ങള്‍ തങ്ങളുടെ ശ്രമഫലമായാണ് പാസായതെന്ന് മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡനും സാന്‍ഡേഴ്‌സും അവകാശപ്പെട്ടു.

ബീറ്റോ ഒ റൗര്‍കെയുടെ തോക്കുകള്‍ തിരികെ വാങ്ങല്‍ അപ്രായോഗിക മാണെന്ന് സൗത്ത് ബെന്‍ഡ് മേയര്‍ പീറ്റ് ബട്ടീജീജ് പറഞ്ഞതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ ചൂടേറിയ വാദപ്രതിവാദം നടന്നു. ഇന്‍ഷുറന്‍സ് വ്യവസായികളില്‍ നിന്ന് സംഭാവനകള്‍ വാങ്ങരുത് എന്ന സാന്‍ഡേഴ്‌സിന്റെ നിര്‍ദേശത്തിന് അനുകൂലികള്‍ ഉണ്ടായില്ല.

ബൈഡന്‍ തന്റെ മകന്‍ ഹണ്ടറെ ന്യായീകരിക്കുവാന്‍ ശ്രമിച്ചു. അവന്റെ തീരുമാനം അവന്റേത് മാത്രമാണ്. അവന്റെ തീരുമാനത്തില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു എന്ന് പറഞ്ഞ ബൈഡന്‍ എന്നായിരുന്നു ആ തീരുമാനം എന്നോ എങ്ങനെയാണ് ഉന്നത പ്രതിഫലം ലഭിക്കുന്ന വിദേശ ജോലി മകന് പ്രാപ്യമായതെന്നോ വിവരിക്കുവാന്‍ തയാറായില്ല. ട്രംപിന്റെ ഉക്രേന്‍ പ്രസിഡന്റുമായുള്ള സംഭാഷണത്തെ നിശിതമായി വിമര്‍ശിച്ച് ബൈഡന്‍ വിരുദ്ധ താല്പര്യങ്ങള്‍ മൂലം അതിനുള്ള ധാര്‍മ്മികത നഷ്ടപ്പെടുത്തി എന്ന് വിസ്മരിച്ചു.

അടുത്ത (അഞ്ചാം) ഡിബേറ്റ് നവംബര്‍ 20 ന് ജോര്‍ജിയയിലാണ് നടക്കുക. നാലാം ഡിബേറ്റില്‍ പങ്കെടുത്ത നാല് പേര്‍ ഇത് വരെ അഞ്ചാം ഡിബേറ്റിന് യോഗ്യത നേടിയിട്ടില്ല. ഒ റൗര്‍കെ, കാസ്‌ട്രോ, ഗബാര്‍ഡ്, ക്ലോബുഷര്‍ എന്നിവരാണിവര്‍.

ബൈഡന്‍ ഇപ്പോഴും മുന്നില്‍ തുടരുമ്പോള്‍ കടുത്ത എതിരാളിയായി വാറന്‍ തൊട്ടു പിന്നിലുണ്ട്.
Join WhatsApp News
സിവില്‍ വാര്‍ മലയാളികള്‍ 2019-10-17 10:33:50
കഴിഞ്ഞ സണ്‍‌ഡേ പള്ളിയില്‍ ആണ്‌ങ്ങളുടെ എണ്ണം വളരെ കുറവ് ആയിരുന്നു. കാരണം അനേഷിച്ചപോള്‍ അറിഞ്ഞത്  ട്രുംപിനു വോട്ടു ചെയിതവര്‍ സിവില്‍ വാര്‍ തുടങ്ങുബോള്‍  പയറ്റു ചെയ്യാന്‍ ട്രെയിനിംഗ്നു പോയിരിക്കുവാണ്. കൊടുംകാറ്റു കൊച്ചമ്മയും അവിടെ വരും എന്ന് കേട്ടാണു ഇവര്‍ പോയിരിക്കുന്നത്.
Boby Varghese 2019-10-17 11:04:10
Hello Joe Biden, if your son Hunter Biden's last name is Smith, will he get a board seat in Ukraine gas company? Will he draw a salary of $83000 per month? Will the Chinese govt invest $1.5 billion with your son, if his name is not Biden? You are a typical swamp dweller in D.C., which Trump is trying to drain. The entire swamp must be drained.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക