Image

ഓം ശാന്തി-ഓശാന- (രാജു മൈലപ്രാ)

ജീമോന്‍ റാന്നി Published on 17 October, 2019
ഓം ശാന്തി-ഓശാന- (രാജു മൈലപ്രാ)
കുഞ്ഞൂട്ടി സാര്‍ വെറും ഒരു സാദാ വ്യക്തിയല്ല. അയാള്‍ ഒരു പ്രതീകമാണ്. ഈ നാലാംക്ലാസുകാരന്‍ ആരെങ്കിലും അക്ഷരത്തിരുത്തിയതായി യാതൊരു രേഖയുമില്ല- ഈ 'സാര്‍' പദവി ആരു ചാര്‍ത്തിക്കൊടുത്തതാണെന്ന് ആര്‍ക്കും അറയില്ല- ഇതൊക്കെയങ്ങു സംഭവിക്കുകയാണ്- 'പദവികള്‍ ഇങ്ങനെ വന്നു കൊണ്ടേയിരിക്കും- ഒരു കാര്യവുമില്ല.'
കുഞ്ഞൂട്ടി സാറിന്റെ പ്രവര്‍ത്തന മണ്ഡലം 'ഠ' വട്ടത്തിലുള്ള  ഈ മൈലപ്രാ ഗ്രാമത്തില്‍ മാത്രം ഒതുങ്ങുന്നില്ല. അതിങ്ങനെ നീണ്ടു നിവര്‍ന്നങ്ങു കിടക്കുകയാണ്. അനന്തപുരി മുതല്‍ ഇന്ദ്രപ്രസ്ഥം വരെ- ഏ.കെ.ആന്റണി മുതല്‍ സോണിയ ഗാന്ധിവരെയുള്ള ഉന്നത ബന്ധങ്ങള്‍.
ഒരിക്കല്‍ സ്വന്തം ചിലവില്‍, ഡല്‍ഹിയില്‍ നടന്ന ഒരു കോണ്‍ഗ്രസ് പൊതുസമ്മേളനത്തില്‍ പങ്കെടുത്ത കുഞ്ഞൂട്ടിസാര്‍, സെക്യൂരിറ്റി വലയത്തിനു പുറത്തു നിന്ന് ഇന്ദിരാഗാന്ധിക്ക സല്യൂട്ട് അടിച്ച് ചരിത്രം സൃഷ്ടിച്ച ആളാണ്. ഇത് ശ്രദ്ധിച്ച പ്രിയദര്‍ശിനി കുഞ്ഞൂട്ടിയെ കണ്ണിറുക്കി കാണിച്ചിട്ട് മൈക്കില്‍ കൂടി വിളിച്ചു പഞ്ഞേ്രത ബഹനോം ഔര്‍ ഭായിയോം- ഹമാരാ മേരാ പ്യാര്‍ കുഞ്ഞൂട്ടി ആഗയാ-ഹം തും ഏക് കമരേം മേം ബന്ത് ഹോ- ദില്‍ദിയാ, ദര്‍ ദിയാ-റോട്ടി, കപ്പടാ ഔര്‍ മക്കാന്‍'- ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങള്‍!
സജി മോനേ! എനിക്കിന്ന് സ്വല്പം മദ്യപിക്കണം-തികച്ചും ഗാന്ധിയനായ കുഞ്ഞൂട്ടിസാര്‍ മദ്യപിക്കയോ- കേട്ടു നിന്നവര്‍ ഞെട്ടി.
'അതിനു കുഞ്ഞൂട്ടിസാര്‍ മദ്യപിക്കാറില്ലല്ലോ!' കൂട്ടത്തില്‍ കൈയില്‍ കുറച്ചു കാശുള്ള സജി സംശയം പ്രകടിപ്പിച്ചു.
ഇന്നു ശിശുദിനമല്ലിയോ? ഈ ദിവസമാണ് ബി.ജെ.പി.ക്കാര്‍ ഇന്ദിരാ ഗാന്ധിയെ വെടിവെച്ചു കൊന്നത്- ഓര്‍ത്തിട്ടു സഹിക്കുവാന്‍ പറയുന്നില്ല.
'അതിന് ഓര്‍ക്കാതിരുന്നാല്‍പ്പോരേ?' കാറ്റ് ഒരു വില കുറഞ്ഞ തമാശ കാച്ചിയിട്ട് സ്വയം ചിരിച്ചു.
കുഞ്ഞൂട്ടി കരച്ചിലിന്റെ വക്കോളമെത്തി. സാറിനെ കരയിക്കുന്നതിലും നല്ലത്, കുറച്ചു കള്ളു വാങ്ങിച്ചുകൊടുത്ത് ആ ഹൃദയത്തിലെ തീ അണയ്ക്കുന്നതാണ് നല്ലതെന്ന് കാറ്റു ജോയി, തോമ്മാക്കുട്ടി, ചാച്ചന്‍, അഷാന്‍ എന്നിവരടങ്ങിയ കോര്‍ കമ്മിറ്റി തീരുമാനിച്ചു. സജി പേഴ്‌സ് തപ്പി നോക്കി. ഈ രാത്രി ഇരുണ്ടു വെളുപ്പിക്കുവാനുള്ള പണമുണ്ട്- സജി ഓ.കെ. കൊടുത്തപ്പോള്‍ കാറ്റു കാറുമായി പത്തനംതിട്ടയിലേക്ക്.
എനിക്കു 'ജവാന്‍' മതി- മറ്റേതൊക്കെ വെറും ചവറാ- നമ്മള്‍ ഇന്‍ഡ്യാക്കാര്‍ ജവാന്‍ മാത്രമേ കുടിക്കാവൂ'- കുഞ്ഞൂട്ടി സാര്‍ നയം വ്യക്തമാക്കി.
ജവാന്റെ കുപ്പിപൊട്ടിച്ച്, വെള്ളം ചേര്‍ക്കാതെ കുഞ്ഞൂട്ടി കുപ്പി വായിലേക്ക് തള്ളി.
'വെള്ളം വേണ്ടായോ കുഞ്ഞൂട്ടി സാറേ?'
'എന്തൊരു വിവരക്കേടാ പിള്ളാരേ നിങ്ങളീ പറയുന്നത്? ക്‌നാനായ മക്കളുടേതു പോലെ, ക്ഷത്രിയ രക്തം പോലെ കലര്‍പ്പില്ലാത്ത രക്തമല്ലേ നമ്മുടെ ലീഡറുടെ സിരകളില്‍കൂടി ഓടിയിരുന്നത്്- എങ്കിലും ആ ബി.ജെ.പി.ക്കാര്‍ അദ്ദേഹത്തെ വെടിവെച്ചു കൊന്നുകളഞ്ഞല്ലോ?'
കുഞ്ഞൂട്ടി വീണ്ടും വികാരഭരിതനായി. ആര് ആരെയാണു വെടിവെച്ചു കൊന്നത് എന്ന് അയാള്‍ക്കു വ്യക്തമായ ഓര്‍മ്മയില്ല- ഒരു പൈന്റ് 'ജവാന്‍' വെള്ളം തൊടാതെ അകത്തു ചെന്നപ്പോള്‍ കുഞ്ഞൂട്ടിസാര്‍ 'ഡിം'.
സന്ധ്യയായി-ഇരുട്ടു പരക്കുന്നു. കളി കാര്യമാകുന്നു. കുഞ്ഞൂട്ടി സാറിന്റെ വീട്ടിലേക്ക് ഇതുവരെ വെള്ളവും വെളിച്ചവും കടന്നു ചെന്നിട്ടില്ല. കാറു പോയിട്ട് ഒരു ഓട്ടോപോലും കയറി പോകാത്തക്ക വഴിയുമില്ല. പൊട്ടാസിയം സൈനഡ് കഴിച്ചവനെപ്പോലെ വായില്‍നിന്നും നുരയും പതയും വരുന്നുണ്ട്. ഇനി എന്തു ചെയ്യും- കുഞ്ഞൂട്ടി സാറിന്റെ ഒരു ബന്ധുവിന്റെ വീട് വെട്ടിപ്പുറത്തുണ്ട്. വീട്ടുകാരെല്ലാം അമേരിക്കയിലാണ്. എല്ലാവരും കൂടി ചേര്‍ന്ന് അയാളെ പൊക്കിയെടുത്ത് ബന്ധുവീടിന്റെ കാര്‍പോര്‍ച്ചില്‍ കിടത്തി-സമീപത്തുള്ള രണ്ടുമൂന്നു വീടുകളില്‍ ലൈറ്റു തെളിഞ്ഞു. കാര്യം എന്തെന്നറിയാതെ രണ്ടു മൂന്നു കാവല്‍പട്ടികള്‍ കൂട്ടില്‍ കിടന്നു കുരച്ചു.
കാറു മൈലപ്രായിലേക്ക്-പള്ളിപ്പടിയെത്തിപ്പോള്‍ അപ്പാനു ബോധോദയമുണ്ടായി-' അയാളെ അവിടെ കിടത്തുന്നതു  ശരിയല്ല- കുഞ്ഞൂട്ടി ജനങ്ങളുടെ നേതാവാണ്. അതുകൊണ്ട് പഞ്ചായത്തു കെട്ടിടത്തിന്റെ വരാന്തയില്‍ കിടത്തുന്നതാണു ബുദ്ധി.'
വണ്ടി യൂ ടേണ്‍ അടിച്ചു ബോഡിയുമായി പഞ്ചായത്തു പടിക്കല്‍- അയാളെ അവിടെ ചാരിയിരുത്തിയിട്ട് എല്ലാവരും അവരവരുടെ വീട്ടിലേക്ക്- എല്ലാവരുടെയും ഉള്ളിലൊരു പേടി. അയാളെങ്ങാനും തട്ടിപ്പോയാല്‍ എല്ലാവരും അഴി എണ്ണിയതു തന്നെ! വെളുപ്പിനു അഞ്ചുമണിക്ക് ബ്രേക്കിംഗ് ന്യൂസിലൂടെ കാറ്റ് ആ സദവാര്‍ത്ത എല്ലാവരേയും അറിയിച്ചു.
'കെട്ടു മാറിയപ്പോള്‍ കുഞ്ഞൂട്ടിസാര്‍ എഴുന്നേറ്റു വീട്ടില്‍ പോയേ്രത!'
*******
അങ്ങിനെയിരിക്കെ പഞ്ചായത്തു തെരഞ്ഞെടുപ്പുവന്നു. നാലാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥി ആരാണ്? ഇതെന്തൊരു ചോദ്യം? കുഞ്ഞൂട്ടിസാറിനേപ്പോലെ ഈ സ്ഥാനത്തിന് അര്‍ഹനായ മറ്റാരുണ്ട് ഈ വാര്‍ഡില്‍-
ഹൈക്കമാന്‍ഡ്-അതായത് മദാമ്മ, അമൂല്‍ ബേബി, തങ്കച്ചന്‍, കുഞ്ഞൂഞ്ഞ് തുടങ്ങിയവര്‍ ഫോണില്‍കൂടി കുഞ്ഞൂട്ടി സാറിന്റെ കാലുപിടിച്ച് അപേക്ഷിച്ചു. മിസ്റ്റര്‍ കുഞ്ഞൂട്ടി-താങ്കള്‍ ഞങ്ങളുടെ മാനം കാക്കണം- മൈലപ്രാ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ കുഞ്ഞൂട്ടി സ്ഥാനാര്‍ത്ഥിയാകണം-ജയിച്ചാല്‍ പിന്നെയാരാ? പഞ്ചായത്തു പ്രസിഡന്റ്-അടിസ്ഥാന വിദ്യാഭ്യാസമില്ലാത്തതിനാല്‍ താങ്കള്‍ ഇതിനു തികച്ചും യോഗ്യനാണ്.-'
ലിസ്റ്റു വന്നപ്പോള്‍ കുഞ്ഞൂട്ടിസാറിന്റെ പേര് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പോയിട്ട്, വോട്ടേഴ്‌സ് ലിസ്റ്റില്‍പ്പോലും ഇല്ല.
 ആ ചെന്നിത്തല എന്നെ ചതിച്ചു. രാത്രിയില്‍ ഡെല്‍ഹിക്കു പറന്നു, ആ മദാമ്മയോട് എന്തോ ഹിന്ദിയില്‍ പറഞ്ഞ് ശകുന്തള ദേവിക്ക് സീറ്റു തരപ്പെടുത്തി. ദേവിയാണു പോലും ദേവി- കാണിച്ചുകൊടുക്കാം ഞാന്‍- ഇന്നു തന്നെ ബാവായെക്കാണുവാന്‍ ഞാന്‍ ദേവലോകത്തിനു പോകുന്നുണ്ട്. കുഞ്ഞൂട്ടി വലതുകൈ മുഷ്ടി ചുരുട്ടി മുകളിലേക്കു നോക്കി 'ലാല്‍സലാം' എന്ന് ഉച്ചത്തില്‍ വിളിച്ചു.
*****
ഈ വരുന്ന ആഴ്ച കേരളത്തില്‍ അഞ്ചു മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പു നടക്കുവാന്‍ പോവുകയാണ്- രാഷ്ട്രീയ നേതാക്കള്‍ സമുദായ ആചാര്യന്മാരുടെ തിണ്ണ നിരങ്ങുകയാണ്. സമുദായ നേതാക്കളും സഭാനേതാക്കളും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു വേണ്ടി വോട്ടു തേടിയുള്ള കല്പനകളും പ്രസ്താവനകളും ഇറക്കുകയാണ്. ഒരു മത മേധാവിക്ക്, മതമേതായാലും- ഒരൊറ്റ വോട്ടു പോലും മറു കണ്ടത്തില്‍ ചാടിക്കുവാന്‍ പറ്റുകയില്ല എന്ന് എന്താണിവര്‍ ഇതുവരെയുള്ള അനുഭവത്തില്‍ നിന്നും പഠിക്കാത്തത്?
അവരു വിചാരിക്കുന്നതുപോലെയുള്ള വിശുദ്ധ പദവിയൊന്നും, ഇടവക ജനങ്ങള്‍ അവര്‍ക്കു നല്‍കിയിട്ടില്ല. അതു മനസ്സിലാകണമെങ്കില്‍ സെന്‍സുണ്ടാവണം, സെന്‍സിബിലിറ്റിയുണ്ടാവണം, സെന്‍സിറ്റിവിറ്റിയുണ്ടാവണം.
'ഇവന്മാര്‍ക്കൊന്നും വേറെ പണിയൊന്നുമില്ലേ? നാണം കെടാന്‍ മറ്റ് എന്തെല്ലാം മാര്‍ഗ്ഗങ്ങള്‍ കിടക്കുന്നു.-?
ഇതാണു കല്പന കേട്ട് പുറത്തിറങ്ങുന്ന ഒരു സാധാരണക്കാരന്റെ പ്രതികരണം.
ഏതായാലും രാഷ്ട്രീയവും, മതവും തമ്മില്‍ കൂട്ടിക്കുഴക്കാതെ, അവരവര്‍ തിരഞ്ഞെടുത്ത കര്‍മ്മപഥത്തില്‍ വ്യാപൃതരായിരിക്കുക. നിങ്ങളെയൊക്കെ അപമാനിക്കുന്നതില്‍ ഞങ്ങള്‍ക്കും ഒരു പരിധിയുണ്ടെന്നുള്ള സത്യം മനസ്സിലാക്കുക.
ഓം ശാന്തി, ലാല്‍ സലാം, ജയ്ഹിന്ദ് ആമ്മേല്‍!


ഓം ശാന്തി-ഓശാന- (രാജു മൈലപ്രാ)
Join WhatsApp News
observer 2019-10-17 10:08:46
തിരെഞ്ഞുഎടുപ്പുകാലത്തു കേരളത്തിലെ എല്ലാ രാഷ്ട്രീയപാർട്ടികളുടെയും നേതാക്കൻമ്മാർ, സമുദായ നേതാക്കൻമ്മാരുടെയും, മത മേൽ അധ്യഷൻമാരുടെയും ആസ്ഥാനങ്ങളിൽ പോയി അവരുടെ അനുഗ്രഹം തേടാറുണ്ട്. "വെറുതെ ഒരു സൗഹ്രദ സന്ദർശനം മാത്രം. രാഷ്ട്രീയം ചർച്ച ചെയ്തില്ല." ഇതാണ് അവരുടെ പതിവ് പ്രതികരണം. ഓർത്തഡോൿസ്, പാത്രിയര്കിസ്, എൻ.സ്.സ്., സ്.ൻ.ഡി.പി. തുടങ്ങിയവർ പ്രത്യക്ഷമായും,മറ്റുള്ളവർ പരോക്ഷമായും രംഗത്തുണ്ട്. കേരളത്തിലെ വോട്ടർമാരുടെ വോട്ട് മറിക്കത്തക്കവിധം ഇവർക്ക് സ്വാദിനമില്ല എന്ന് ഇവരും, രാഷ്ട്രീയപാർട്ടികളും മനസ്സിലാക്കാത്തതു കഷ്ടം തന്നെ.
Cherian V. 2019-10-17 12:31:17
ബെന്നി ബഹനാനും, അനൂപ് ജേക്കബും കട്ട പാത്രിയറികിയോസ്‌. പാത്രിയറിക്കൊസ് വോട്ടുകൾ ൽ.ഡി.ഫ്. നു- വീണ ജോർജ് ഓർത്തഡോൿസ്. വോട്ട് ൽ.ഡി.ഫ്. നു. കോന്നിയിൽ ബി.ജെ.പി..ക്കു വോട്ട് ചെയ്യണമെന്ന് സഭ മാനേജിങ് കമ്മറ്റിഅംഗവും മെത്രാനും. സമദൂരം ശരിദൂരമാക്കി കോൺഗ്രസിന് സപ്പോർട്ടുമായി ണ്.സ്.സ്. സാദാരണ വോട്ടർമാർക്കു ആകെ കൺഫ്യൂഷൻ. ഇവരിൽ ആരു ജയിച്ചാലും കോരന് കഞ്ഞി കുമ്പിളിൽ തന്നെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക