Image

പാട്ടും പാതിരി നയിക്കുന്ന മ്യൂസിക്‌നൈറ്റ്- കാന്‍സസില്‍ ഒക്ടോബര്‍ 19 ന്

പി പി ചെറിയാന്‍ Published on 17 October, 2019
പാട്ടും പാതിരി നയിക്കുന്ന മ്യൂസിക്‌നൈറ്റ്- കാന്‍സസില്‍ ഒക്ടോബര്‍ 19 ന്
കാന്‍സസ്: സഖറിയ ജോസ് മെമ്മോറിയല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഫാ ഡോ പോള്‍ പൂവത്തിങ്കല്‍ (പാട്ടും പാതിരി) നയിക്കുന്ന മ്യൂസികല്‍ നൈറ്റ് ഒക്ടോബര്‍ 18 ന് കാന്‍സസ് ഓവര്‍ലാന്റ് പാര്‍ക്കില്‍വെച്ച് നടത്തപ്പെടുന്നു.

ശനിയാഴ്ച വൈകിട്ട് 5 മണിക്ക് യൂണിവേഴ്‌സിറ്റി ഓഫ് കാന്‍സസ് എഡ്വേര്‍ഡ് ക്യാമ്പിലുള്ള റജിനിയര്‍ ഹാള്‍ ആഡിറ്റോറിയത്തില്‍ നടക്കുന്ന മ്യൂസിക്ക് നൈറ്റിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

കര്‍ണാടിക് മ്യൂസിക്കില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള സി എം ഐ ഫോദര്‍ ഇന്ത്യയിലെ അറിയപ്പെടുന്ന ആദ്യ വൊക്കോളിജിസ്റ്റാണ്. രണ്ട് മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന പരിപാടിയിലെ ആദ്യ 30 മിനിട്ട് അന്തരിച്ച സഖറിയാ ജോസിനോടുള്ള ആദര സൂചകമായി സംഗീതോപഹാര സമര്‍പ്പണമാണ്. തുടര്‍ന്നുള്ള ഒന്നര മണിക്കൂര്‍ മലയാളം, ഹിന്ദി, തമിഴ് ഭാഷകളില്‍ നിന്നുള്ള ചലച്ചിത്ര ഗാനങ്ങളും ഉണ്ടായിരിക്കും.

ആഡിറ്റോറിയത്തില്‍ സീറ്റിങ്ങ് പരിമിതി ഉള്ളതിനാല്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നത് സഹായകരമാണെന്ന് സംഘാടകര്‍ അറിയിച്ചു.

പ്രവേശനവും, രജിസ്‌ട്രേഷനും സൗജന്യമാണ്. മ്യൂസിക്കല്‍ നൈറ്റിന് ശേഷം ഡിന്നറും ഒരുക്കിയിട്ടുണ്ടെന്ന് ഫൗണ്ടേഷന്‍ കൊ ഡയറക്ടര്‍ ഷൈജു ലോനപ്പന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്- 913 568 4041 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
പാട്ടും പാതിരി നയിക്കുന്ന മ്യൂസിക്‌നൈറ്റ്- കാന്‍സസില്‍ ഒക്ടോബര്‍ 19 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക