Image

ടെക്‌സസില്‍ കൂടിയ കൂടത്തിനാലില്‍ കുടുംബസംഗമം അവിസ്മരണീയമായി.

ജീമോന്‍ റാന്നി Published on 17 October, 2019
ടെക്‌സസില്‍ കൂടിയ കൂടത്തിനാലില്‍ കുടുംബസംഗമം അവിസ്മരണീയമായി.
ഹൂസ്റ്റണ്‍: ഗൃഹാതുരത്വ സ്മരണകള്‍ അയവിറക്കി ഓര്‍മയില്‍ എന്നും തങ്ങിനില്‍ക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളുമായി അവര്‍ വീണ്ടും ഒത്തുകൂടി. റാന്നിയിലെ പ്രശസ്തമായ കൂടത്തിനാലില്‍ കുടുംബത്തിലെ മൂന്നു തലമുറകളില്‍ പെട്ടവരുടെ കൂടിവരവ് കൂടിയായിരുന്നു ഒക്ടോബര്‍ 10 13 വരെ നടത്തിയ കൂടത്തിനാലില്‍ കുടുംബസംഗമം.

ടെക്‌സസിലെ പ്രകൃതിസുന്ദരമായ  ഗിഡിങ്‌സിലുള്ള  ക്യാമ്പ് തേജസില്‍ വച്ചായിരുന്നു ഫാമിലി റീയൂണിയന്‍ 2019.  പങ്കെടുത്ത 76 കുടുംബാംഗങ്ങളും ഒരേ യൂണിഫോമില്‍ അണിനിരന്നപ്പോള്‍ കുടുംബ സംഗമത്തിന്റെ മാറ്റ് വര്‍ധിച്ചു. ഇന്ത്യയിലെ ഡെറാഡൂണില്‍ നിന്നും കേരളത്തില്‍ നിന്നും എത്തി ചേര്‍ന്ന കുടുംബാംഗങ്ങളോടൊപ്പം അമേരിക്കയിലെ  ഹൂസ്റ്റണ്‍, ഡാളസ്, ഓസ്റ്റിന്‍ തുടങ്ങി വിവിധ നഗരങ്ങളില്‍ നിന്നും അംഗങ്ങള്‍ പങ്കെടുത്തു.

വെള്ളിയാഴ്ച നടന്ന ഉത്ഘാടന സമ്മേളനത്തില്‍ പ്രസിഡണ്ട് ട്രംപിനെയും ഇന്ത്യന്‍ പ്രധാനമന്ത്രിയെയും അവരുടെ വേഷവിധാനങ്ങളോടെ അംഗങ്ങള്‍  ഹാസ്യാത്മകമായി 
 അവതരിപ്പിച്ചത് ശ്രദ്ധ പിടിച്ചു പറ്റി. ഡിവോഷണല്‍ ഡാന്‍സ്, ഷാഡോ ഡാന്‍സ്, ബൂം ബൂം ബിരിയാണി ഡാന്‍സ്, വിവിധ ഭാഷകളില്‍ അടിപൊളി ഗാനങ്ങള്‍ തുടങ്ങിയ പരിപാടികള്‍ ടാലണ്ട് നൈറ്റിന് കൊഴുപ്പു കൂട്ടി. 'ആധുനിക ക്രിസ്ത്യാനികള്‍' എന്ന വിഷയത്തോട് ബന്ധപ്പെടുത്തി അവതരിപ്പിച്ച സ്‌കിറ്റ് അര്‍ത്ഥവത്തും മികവുറ്റതുമായിരുന്നു. 

കൂടത്തിനാലില്‍ സഹോദരങ്ങളായ ജോണ്‍ തോമസ്, കെ.ജോണ്‍ വര്‍ഗീസ്, ജോണ്‍ എബ്രഹാം, ജോണ്‍ ജോസഫ് തുടങ്ങിയവര്‍ കുടുംബ സംഗമത്തിന് നേതൃത്വം നല്‍കി.
2007 മുതല്‍ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ അമേരിക്കയില്‍ വച്ച് നടത്തപ്പെടുന്ന കുടുംബസംഗമത്തിന്റെ അടുത്ത കൂടി വരവ് നടക്കുന്ന 2021 ല്‍ വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ ഞായറാഴ്ച കുടുംബസംഗമം സമാപിച്ചു. 


റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി

ടെക്‌സസില്‍ കൂടിയ കൂടത്തിനാലില്‍ കുടുംബസംഗമം അവിസ്മരണീയമായി.ടെക്‌സസില്‍ കൂടിയ കൂടത്തിനാലില്‍ കുടുംബസംഗമം അവിസ്മരണീയമായി.ടെക്‌സസില്‍ കൂടിയ കൂടത്തിനാലില്‍ കുടുംബസംഗമം അവിസ്മരണീയമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക