Image

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയ്ക്ക് ഗംഭീര വരവേല്‍പ്

ജോര്‍ജ് കറുത്തേടത്ത് Published on 16 October, 2019
പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയ്ക്ക് ഗംഭീര വരവേല്‍പ്
ഹൂസ്റ്റണ്‍: ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷനായ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവാ തിരുമനസ്സ് അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തില്‍ ഉള്‍പ്പെട്ട ഹൂസ്റ്റണ്‍ സെന്റ് മേരീസ് യാക്കോബായ ദേവാലയത്തില്‍ ശ്ശൈഹീക സന്ദര്‍ശനം നടത്തുന്നു.

2019 നവംബര്‍ രണ്ടാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ഹൂസ്റ്റണ്‍ ബുഷ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുന്ന പരിശുദ്ധ ബാവയെ വികാരിയും ഭദ്രാസന സെക്രട്ടറിയുമായ റവ.ഫാ. പോള്‍ തോട്ടയ്ക്കാട് ഹാരാര്‍പ്പണം നടത്തും.

പരിശുദ്ധ പിതാവിനോടുള്ള ബഹുമാനാര്‍ത്ഥം വൈകുന്നേരം 5 മണിക്ക് സഫാരി ടെക്‌സസ് റാഞ്ചില്‍ വച്ചു നടത്തപ്പെടുന്ന ബാങ്ക്വറ്റ് ഡിന്നറിലും അതോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിലും ഭദ്രാസന മെത്രാപ്പോലീത്ത അഭി. യല്‍ദോ മോര്‍ തീത്തോസ്, വിവിധ സഭാ മേലധ്യക്ഷന്മാര്‍, വൈദീക ശ്രേഷ്ഠര്‍, ഗവണ്‍മെന്റ് പ്രതിനിധികള്‍, രാഷ്ട്രീയ- സാമൂഹ്യ മേഖലകളിലെ പ്രമുഖ വ്യക്തികള്‍ എന്നിവര്‍ക്കു പുറമെ നൂറുകണക്കിന് വിശ്വാസികളും പങ്കുചേരും. പരിശുദ്ധ ബാവയെ ചെണ്ടവാദ്യ മേളങ്ങളുടെ അകമ്പടിയോടെ കത്തിച്ച മെഴുകുതിരികളുമായി വിശ്വാസികള്‍ വരവേല്‍ക്കും. പരിശുദ്ധ പിതാവിനു സമുചിതമായ വരവേല്‍പ് നല്‍കുന്നതിനും, പിതാവില്‍ നിന്നുമുള്ള ശ്ശൈഹിക വാഴ്‌വുകള്‍ ഏറ്റുവാങ്ങുന്നതിനുമുള്ള ആ ധന്യമുഹൂര്‍ത്തത്തിനായി വിശ്വാസികള്‍ ഉത്സാഹപൂര്‍വ്വം കാത്തിരിക്കുകയാണ്.

നവംബര്‍ മൂന്നാം തീയതി ഞായറാഴ്ച ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ വി. ബലിയര്‍പ്പണവും നടക്കും. പരിശുദ്ധ ബാവയുടെ ശ്ശൈഹിക സന്ദര്‍ശനം ഹൂസ്റ്റണ്‍ സെന്റ് മേരീസ് ദേവാലയത്തിന്റെ ചരിത്രത്തിന്റെ ഏടുകളില്‍ എന്നെന്നും സ്മരിക്കപ്പെടുന്ന ഒരു മഹാസംഭവമാക്കി മാറ്റുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുന്നതിലേക്കായി വികാരി റവ.ഫാ. പോള്‍ തോട്ടയ്ക്കാട്, മാത്യു ജേക്കബ് (വൈസ് പ്രസിഡന്റ്), ഷെല്‍ബി വര്‍ഗീസ് (സെക്രട്ടറി), ജിനോ ജേക്കബ് (ട്രസ്റ്റി) എന്നിവരുടെ നേതൃത്വത്തിലുള്ള പള്ളി മാനേജിംഗ് കമ്മിറ്റിയോടൊപ്പം, പള്ളി പൊതുയോഗത്താല്‍ തെരഞ്ഞെടുക്കപ്പെട്ട വിവിധ കമ്മിറ്റികളും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചുവരുന്നു.

Join WhatsApp News
Rani George 2019-10-17 01:14:45
ഇവിടെ ഈ സ്വീകരണം ഏറ്റുവാങ്ങിക്കോളൂ. പക്ഷെ ഇതിലും വലിയ ഒരു സ്വീകരണം അങ്ങേക്ക് കിട്ടുന്ന ഒരു കാര്യം ഞാൻ പറയട്ടെ. ഒരു പക്ഷെ അടുത്ത നൊബേൽ പ്രൈസ് അങ്ങേക്കായിരിക്കും. കേരളത്തിലെ ഓർത്തോഡോക്സ് സഭയുടെ കാതോലിക്കായെ അങ്ങ് അംഗീകരിക്കണം. 1912 ലെ മുടക്ക് അന്നത്തെ അന്ത്യോഖ്യ പാത്രിയർക്കീസിന്റെ പിൻഗാമിയായ അങ്ങ് പിൻവലിക്കണം. പകരം അദ്ദേഹം അങ്ങയേയും അംഗീകരിക്കണം. അങ്ങനെ കേരളത്തിൽ രണ്ടു വിഭാഗങ്ങളും ഒന്നായി സമാധാനം പുനഃസ്ഥാപിക്കണം. എങ്കിൽ അങ്ങയുടെ പേര് സ്വർണലിപികളിൽ രേഖപ്പെടുത്തപ്പെടും.
ഇവിടെത്തന്നെ 2019-10-17 12:55:34
സ്വർണ്ണമയം സ്വർണ്ണമയം ജീവിതം 
ഈശ്വരൻ മറ്റൊരു ലോകത്താണെന്ന് 
വിശ്വസിക്കുന്നവരെ 
വെറുതെ  വിശ്വസിക്കുന്നവരെ
ഇവിടെത്തന്നെ ദൈവവും ചെകുത്താനും 
ഇവിടെത്തന്നെ .....
 
ഫ്രാങ്കിലി മൈഡിയര്‍,ഐ ഡോണ്ട്കെയര്‍ 2019-10-17 15:38:32
റാണി ജോർജിന്റെ ആഗ്രഹം നല്ലതു തന്നെ, പക്ഷെ നടക്കില്ല, കാരണങ്ങൾ പലത് ആണ്. രണ്ടു കൂട്ടരും സമാധാനം ആഗ്രഹിക്കുന്നില്ല. കുറേക്കാലം കേരളത്തിൽ ഉണ്ടായിരുന്നു, ഒരിക്കൽ എങ്കിലും കോട്ടയത്തു പോയിട്ടുണ്ടോ എന്ന് സംശയിക്കുന്നു. കോട്ടയം കാതോലിക്കാ [കോ.കാ] യെ അംഗീകരിച്ചാലും പുത്തെന്കുരിശ് ഗ്രുപ്പ് [പു.ഗു.} അതിനെ എതിർക്കും. അ ഗ്രുപ്പിൽ അല്പ്പം വിവരം ഉള്ളത് നിരണം മെത്രാൻ മാത്രമേ ഉള്ളു. ബാക്കി മിക്കവാറും എല്ലാം തന്നെ വിദ്യാഭ്യാസ വളരെ കുറഞ്ഞവർ ആണ്. ഇവർ വൻ തുകകൾ കൈക്കൂലി കൊടുത്തു ആണ്  പുരോഹിതൻ, മെത്രാൻ എന്നിവ നേടിയത്. കൊടുത്ത പണത്തിന്റെ നേരിയ അംശം മാത്രമേ ഇതുവരെ തിരിച്ചു പിരിക്കാൻ സാധിച്ചിട്ടുള്ളു. പു.ഗ്രൂപ് പണം നിക്ഷേപിക്കുന്നത് പള്ളികളുടെ പേരിൽ അല്ല. അവരുടെ പൂർണ്ണ കൺട്രോളിൽ ഉള്ള പ്രൈവറ്റ് ട്രൂസ്റ്കളിൽ ആണ്. വർഷങ്ങൾ ആയി പു.ഗു .വിനു കണക്കുകൾ ഇല്ല, കാണിക്കുകയും ഇല്ല. കോഴ കൊടുത്തു പട്ടം വാങ്ങിയവരുടെ പണം ആർ തിരികെ കൊടുക്കും? കോ.കാ. ഇവരെ അവരുടെ കൂടെ കൂട്ടില്ല. കാരണങ്ങൾ പലതും ശരിയും ആണ്. പു.ഗു.പുരോഹിതരുടെ തെറിവിളി നിങ്ങൾ യു ടൂബ്, വാട്ട് സ് ആപ്പ് എന്നിവയിൽ കണ്ടു കാണുമല്ലോ. ഇവർക്ക് സ്കൂൾ വിദ്യാഭ്യാസം + സെമിനാരി ട്രെയിനിങ് ഇല്ല. ആകെ ഉള്ള കോളിഫിക്കേഷൻ തെറിവിളി മാത്രം. ഇവരെ ഓർത്തഡോക്സ്കാർ അവരുടെ പള്ളിയിൽ കയറ്റുകയില്ല. ഇവർക്ക് പണം കൊടുത്തു പിരിച്ചു വിടാൻ ഉള്ള ബാദ്യത കോ.കാ യ്ക്ക് ഇല്ല. ഇവർ പിരിഞ്ഞു പോകുകയും ഇല്ല.
അവരും അവരുടെ സന്തതികളും; സിഹാസനം പോയിട്ട് ആസനം വെക്കാൻ ഇടം ഇല്ലാത്ത മൂസല്ക്കാരന് വേണ്ടി അടികൊണ്ടു നശിക്കയോ ചാൻസ് ഉള്ളു. അമേരിക്കൻ പൗരൻ  ആണ് എന്നറിയുന്നു.ഫ്രാങ്കിലീ ഹി ഡോണ്ട് കെയർ.-ഒരു പഴയ പാത്രിയര്കീസ്കാരൻ - പിറവം.
കുഞ്ഞാട് 2019-10-17 14:44:24
തലക്കെട്ട് കണ്ടാൽ തോന്നും ഈ ബാവ തിരുമേനി ആദ്യമായിട്ടാണ് അമേരിക്കയിൽ വരുന്നത്  എന്ന്. ഡമാസ്കസിൽ കാലുകുത്താൻ കഴിയാത്തതുകൊണ്ട്  താത്കാലിക ആസ്ഥാനം ബെയ്‌റൂട്ടിൽ ആണ്. പക്ഷെ കൂടുതൽ സമയവും അമേരിക്കയിൽ ആണ് ഉള്ളത്. 
പൊന്തിയോസ് പീലാത്തോസ് 2019-10-17 15:57:19
ഇതുപോലെ വേഷങ്ങൾ അണിഞ്ഞ പരാന്ന ജീവികൾ ധാരാളം കേരളത്തിലുമുണ്ട്. എല്ലാ ക്രിസ്ത്യൻ സഭകളിലുമുണ്ട്. വർഷത്തിൽ ഒന്നു രണ്ടു വിദേശ യാത്രകൾ കഴിഞ്ഞെത്തുമ്പോൾ സ്വന്തമായി പുത്തനായ ഒരു ലാംബർഗീനി അരമനയിൽ തയാറായിരിക്കും. വെള്ളിക്കരണ്ടികളിൽ ജീവിക്കാനും ഭാഗ്യം ക്രിസ്തുവിന്റെ അനുയായികൾക്ക് മാത്രം. പാവം ക്രിസ്തു എവിടെ? ഇതുപോലുള്ള പ്രച്ഛന്ന വേഷധാരികളെ കണ്ടു ക്രിസ്തു അമേരിക്കയിൽ നിന്നും സ്ഥലം വിട്ടു കാണും. 
അമ്മിണിയും കുടുംബവും 2019-10-17 17:16:43
എന്റെ അപ്പൻ എന്റെ കല്യാണത്തിന് ഇത്രേം സ്വർണ്ണം താനായിരുന്നെങ്കിൽ ഞാനും എന്റെ കുടുംബവും പട്ടിണി ഇല്ലാതെ കിടന്നേനെ . പക്ഷെ അങ്ങേരുടെ സ്വത്തു മുഴുവനും ഇതുപോലെയുമുള്ളവരുടെ കഴുത്തിൽ മാലയായി അവസാനിച്ചു . ഇപ്പോൾ അങ്ങേരുടെ പരിപാടി ഇവരെപ്പോലെയുള്ളവരെ പൊക്കിക്കൊണ്ട് നടക്കുകയാണ് . കഷ്ടം 

M. A. ജോർജ്ജ് 2019-10-17 20:45:34
ഇഷ്ടമില്ലാത്തവരെ അവഹേളിക്കുവാൻ അവസരം പാർത്തിരിക്കുന്നവരുടെ ഒരാവേശം. കഷ്ടം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക