Image

സംസ്ഥാനത്ത് പല ഇടങ്ങളിലും ശക്തമായ മഴ : അഞ്ച് ദിവസത്തേക്ക് മഴ തുടരുമെന്ന് മുന്നറിയിപ്പ്

Published on 16 October, 2019
സംസ്ഥാനത്ത് പല ഇടങ്ങളിലും ശക്തമായ മഴ : അഞ്ച് ദിവസത്തേക്ക് മഴ തുടരുമെന്ന് മുന്നറിയിപ്പ്


തിരുവനന്തപുരം : സംസ്ഥാനത്ത് പല ഇടങ്ങളിലും ശക്തമായ മഴ. ഇതേ തുടര്‍ന്ന് നാല് ജില്ലകള്‍ക്ക് ഓറഞ്ച് അലേര്‍ട്ടും ഏഴ് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ടും കാലാവസ്ഥാ നിരീക്ഷകര്‍ പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസത്തേക്ക് മഴയ ശക്തമായി തുടരുമന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

സംസ്ഥാനത്ത് മിക്കയിടത്തും ഇന്ന് ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടിയ ശക്തമായ മഴ പെയ്യുന്നുണ്ട്. തിരുവനന്തപുരത്ത് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയാണ് പെയ്യുന്നത്. കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലകളിലും കൊച്ചിയിലും മലപ്പുറത്തും ഇടിയോട് കൂടിയ മഴയുണ്ടായി. കോട്ടയം ജില്ലയിലും ഒറ്റപ്പെട്ട ശക്തമായ മഴ അനുഭവപ്പെട്ടു. കൊച്ചിയില്‍ മഴ കനത്തതോടെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്. 

തൃശ്ശൂരിലും പത്തനംതിട്ടയിലും ഇടിമിന്നലോട് കൂടിയ മഴയാണ് ഉണ്ടായത്. പാലക്കാട് പോത്തുണ്ടിയില്‍ കനത്തമഴയില്‍ വീടിന്റെ മുകളിലേക്ക് മരം വീണു. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളോട് മുന്നറിയിപ്പ് കിട്ടുന്നതനുസരിച്ച് മാറിതാമസിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു. 
പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.കൊല്ലം, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ് നല്‍കിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക