Image

മാതാപിതാക്കളെ കാണാന്‍ വീട്ടില്‍ പോകണമെന്ന് വാശി പിടിച്ചതിന് യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

Published on 16 October, 2019
 മാതാപിതാക്കളെ കാണാന്‍ വീട്ടില്‍ പോകണമെന്ന് വാശി പിടിച്ചതിന് യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി


ജബല്‍പുര്‍(മധ്യപ്രദേശ്): മാതാപിതാക്കളെ കാണാന്‍ വീട്ടില്‍ പോകണമെന്ന് വാശി പിടിച്ചതിന് യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. മധ്യപ്രദേശിലെ ജബല്‍പുരിലാണ് ദാരുണ സംഭവം. ചൊവ്വാഴ്ച വൈകുന്നേരമാണ് കുടുംബവഴക്കിനിടെ ബാര്‍ഭട്ടി സ്വദേശിനി രജിനിക്ക് ജീവന്‍ നഷ്ടമായത്.

സംഭവത്തില്‍ രജിനിയുടെ ഭര്‍ത്താവ് അശോക് ചക്രവര്‍ത്തിയെ പോലീസ് അറസ്റ്റ് ചെയ്തു. മാതാപിതാക്കളെ കാണാന്‍ വീട്ടില്‍ പോകണമെന്ന് രജിനി ആവശ്യപ്പെട്ടപ്പോള്‍ ഭര്‍ത്താവ് അനുവാദം നല്‍കാതിരുന്നതിനിടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. ഇതിനിടെ രജിനിയെ അശോക് മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി വെട്ടേറ്റ രജിനി സംഭവസ്ഥലത്തു തന്നെ മരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക