Image

അലിഗഢില്‍ കോണ്‍ഗ്രസ് നേതാവിനെ വെടിവെച്ച് കൊന്നു

Published on 16 October, 2019
അലിഗഢില്‍ കോണ്‍ഗ്രസ് നേതാവിനെ വെടിവെച്ച് കൊന്നു


അലിഗഢ്: ഉത്തര്‍പ്രദേശിലെ അലിഗഢില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവിനെ അജ്ഞാതസംഘം വെടിവെച്ചു കൊന്നു. പ്രാദേശിക നേതാവായ മുഹമ്മദ് ഫറൂഖിനെയാണ് അജ്ഞാതസംഘം കൊലപ്പെടുത്തിയത്. അതിക്രമിച്ച് കയറി വെടിയുതിര്‍ത്തു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ അക്രമിസംഘത്തില്‍ ഒരാളെ പിടികൂടിയെങ്കിലും വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അയാളെ രക്ഷപ്പെടുത്തി കൊണ്ടു പോവുകയായിരുന്നു.

ഫറൂഖിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്വത്ത് തര്‍ക്കമാകാം കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പ്രതികള്‍ക്കായുള്ള അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക