Image

ബാങ്ക് മാനേജരെ കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു

Published on 09 May, 2012
ബാങ്ക് മാനേജരെ കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു
കോട്ടയം: വിദ്യാഭ്യാസവായ്പ നിഷേധിച്ചതില്‍ മനംനൊന്ത് നഴ്സിങ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ടാംപ്രതിയായ ബാങ്ക് മാനേജരെ കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ശാസ്ത്രി റോഡിലെ എച്ച്.ഡി.എഫ്.സി കോട്ടയം ബ്രാഞ്ച് ലോണ്‍ ക്ളസ്റ്റര്‍ മാനേജര്‍ കൊടുങ്ങൂര്‍ തോപ്പില്‍ ജോബിന്‍സെന്നിനെയാണ് (33) അറസ്റ്റ് ചെയ്തത്. കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു. നഴ്സിങ് പഠനം മുടങ്ങിയതില്‍ കുടമാളൂര്‍ അമ്പാടി ഗോപികയില്‍ ശ്രീകാന്തിന്റെ മകള്‍ ശ്രുതിയാണ് (ആതിര-20) ജീവനൊടുക്കിയത്.
വിവിധസംഘടനകളുടെ നേതൃത്വത്തില്‍ വ്യാപക പ്രതിഷേധം ഉയരുകയും എച്ച്.ഡി.എഫ്.സി ബാങ്കിന്റെ വിവിധ ശാഖകള്‍ക്ക് നേരെ ആക്രമണം ഉണ്ടാവുകയും ചെയ്തു. പൊലീസ് ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തതോടെ എച്ച്.ഡി.എഫ്.സി പുളിഞ്ചുവട് ബാങ്ക് മാനേജര്‍ തൃപ്പൂണിത്തുറ സ്വദേശി ഹരികൃഷ്ണന്‍ ഒളിവില്‍പോയി. വിദ്യാര്‍ഥിനിയുടെ വായ്പയുമായി ബന്ധപ്പെട്ട രേഖകളില്‍ തിരിമറി നടത്താതിരിക്കാനും ഫയലുകള്‍ മാറ്റാതിരിക്കാനും ബാങ്ക് പൂട്ടി പൊലീസ് മുദ്രവെച്ചു.
കോട്ടയം വെസ്റ്റ് സി.ഐ.എ.ജെ.തോമസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ബാങ്കില്‍നിന്ന് പിടിച്ചെടുത്ത രേഖകള്‍ പ്രകാരം ശ്രുതിക്ക് വായ്പ അനുവദിച്ചത് ആത്മഹത്യക്ക്ശ്രമിച്ചശേഷമാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ അന്വേഷണത്തിലാണ് ശാസ്ത്രി റോഡിലെ കോട്ടയം എച്ച്.ഡി.എഫ്.സി ബ്രാഞ്ചിലെ മാനേജര്‍ക്കും പങ്കുള്ളതായി ബോധ്യപ്പെട്ടത്.
ആത്മഹത്യ ചെയ്ത ശ്രുതിയുടെ അപേക്ഷ നിരസിച്ച കത്തില്‍ ഒപ്പിട്ടത് ജോബിന്‍സെനെന്ന് തിരിച്ചറിഞ്ഞതോടെയാണ് ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി പ്രതിയാക്കിയതെന്ന് പൊലീസ് പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക