Image

ജോളിയെ അറസ്റ്റ് ചെയ്തത് ഇഷ്ടപ്പെടാത്ത ഒരാള്‍ മുല്ലപ്പള്ളി രാമചന്ദ്രനാണെന്ന് കോടിയേരി ബാലകൃഷ്ണന്‍

Published on 16 October, 2019
ജോളിയെ അറസ്റ്റ് ചെയ്തത് ഇഷ്ടപ്പെടാത്ത ഒരാള്‍ മുല്ലപ്പള്ളി രാമചന്ദ്രനാണെന്ന് കോടിയേരി ബാലകൃഷ്ണന്‍

കൂടത്തായി കൊലപാതക പരമ്ബര കേസില്‍ മുഖ്യപ്രതിയെ കണ്ടുപിടിച്ചത് എല്‍ഡിഎഫിന്റെ മിടുക്കാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. ജോളിയെ അറസ്റ്റ് ചെയ്തത് ഇഷ്ടപ്പെടാത്ത ഒരാള്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണെന്നും കോടിയേരി പറഞ്ഞു. മഞ്ചേശ്വരത്തെ ഉപതെരഞ്ഞെടുപ്പ് പ്രചാരണവേളയിലായിരുന്നു കോടിയേരിയുടെ പരാമര്‍ശം.


തെരഞ്ഞെടുപ്പ് സമയത്ത് പ്രതിയെ പിടികൂടാന്‍ കഴിയില്ലെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറയുന്നത്. ഉപതെരഞ്ഞെടുപ്പ് കഴിയുന്നതുവരെ പ്രതിയെ പിടികൂടാതിരുന്നെങ്കില്‍ നല്ല ജോളിയായേനെ എന്നും കോടിയേരി പറഞ്ഞു. കൂടത്തായി കേസുമായി ബന്ധപ്പെട്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉന്നയിച്ച വിമര്‍ശനത്തിന്റെ അടിസ്ഥാനത്തിലാണ് കോടിയേരിയുടെ പരിഹാസം.


കൂടത്തായി കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാസങ്ങള്‍ക്കു മുമ്ബെ പോലീസിന് ലഭിച്ചിട്ടും നടപടി എടുക്കാതിരുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നായിരുന്നു മുല്ലപ്പള്ളി പറഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക