Image

സിസ്റ്റര്‍ ലൂസി കളപ്പുരയുടെ അപ്പീല്‍ വത്തിക്കാന്‍ തള്ളി: മഠത്തില്‍ നിന്നും ഇറങ്ങില്ലെന്ന് സിസ്റ്റര്‍

Published on 16 October, 2019
സിസ്റ്റര്‍ ലൂസി കളപ്പുരയുടെ അപ്പീല്‍ വത്തിക്കാന്‍ തള്ളി: മഠത്തില്‍ നിന്നും ഇറങ്ങില്ലെന്ന് സിസ്റ്റര്‍

വയനാട്: ഫ്രാന്‍സിസ്‌ക്കന്‍ സന്യാസി സമൂഹത്തില്‍ നിന്നും തന്നെ പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര വത്തിക്കാന് സമര്‍പ്പിച്ചിരുന്ന അപ്പീല്‍ തള്ളി. സിസ്റ്റര്‍ ലൂസി സഭാചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നും വത്തിക്കാന്‍ അപ്പീല്‍ നിരാകരിച്ചു എന്ന് അറിയിച്ചുകൊണ്ടുള്ള കത്തില്‍ പറയുന്നു. ഇന്ന് രാവിലെയാണ് കത്ത് ലഭിക്കുന്നത്. തന്റെ വാദം കേള്‍ക്കാതെ അപ്പീല്‍ നിരാകരിച്ചത് നിര്‍ഭാഗ്യകരമാണെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര പ്രതികരിച്ചു.


തന്റെ ഭാഗം വത്തിക്കാന്‍ കേള്‍ക്കാന്‍ തയാറായില്ലെന്നും അങ്ങനെ ചെയ്യാതെ താന്‍ മഠത്തില്‍ നിന്നുമിറങ്ങാന്‍ തയാറല്ലെന്നും സിസ്റ്റര്‍ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചു. അച്ചടക്ക ലംഘനം കാട്ടിയെന്ന് കാണിച്ച്‌ ഫ്രാന്‍സിസ്‌ക്കന്‍ സന്യാസി സഭ സിസ്റ്റര്‍ ലൂസി കളപ്പുരയോട് വിശദീകരണം ചോദിച്ചിരുന്നു. സിസ്റ്റര്‍ വിശദീകരണം നല്‍കിയിരുന്നുവെങ്കിലും അത് തൃപ്തികരമല്ലെന്ന് കാട്ടിയായിരുന്നു സഭ സിസ്റ്റര്‍ ലൂസിയെ ഓഗസ്റ്റ് ഏഴിന് സന്യാസിനീ സമൂഹത്തില്‍ നിന്നും പുറത്താക്കിയത്. സന്യാസിനീ സമൂഹത്തിന്റെ ചട്ടങ്ങള്‍ ലംഘിച്ചത് കാരണമാണ് സിസ്റ്ററിനെ പുറത്താക്കിയത് എന്നായിരുന്നു സഭയുടെ വിശദീകരണം.


ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ചതിനെ തുടര്‍ന്നായിരുന്നു സിസ്റ്റര്‍ക്കെതിരെയുള്ള നടപടി. മെയ് 11ന് ചേര്‍ന്ന ഫ്രാന്‍സിസ്ക്കന്‍ സന്യാസിനി സഭയുടെ ജനറല്‍ കൗണ്‍സില്‍ യോഗത്തിലായിരുന്നു പുറത്താക്കാന്‍ തീരുമാനം ഉണ്ടായത്. എഫ്.സി.സി സന്യാസ സഭയിലെ അംഗമായ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് പുറത്താക്കപ്പെട്ടാല്‍ ഒരു അവകാശവും ഉണ്ടാകില്ലെന്നും അതിനാല്‍ സ്വമേധായാ പുറത്ത് പോകണമെന്നുമായിരുന്നു ലഭിച്ച നിര്‍ദ്ദേശം.

Join WhatsApp News
ഹായ് ഹായ് എന്താ കഥ 2019-10-16 17:50:40
ആദ്യം ഫ്രാങ്കോ തള്ളി . ഇപ്പോൾ പോപ്പും തള്ളി .  കാന്യസ്ത്രീകളുടെ ഒരു വിധിയെ ! 
ഇല മുള്ളേൽ വീണാലും മുള്ള് ഇലേൽ വീണാലും മുള്ള് വടിപോലെ എഴുനേറ്റ് നില്ക്കും 

 
josecheripuram 2019-10-16 18:06:05
This is a complex situation,When you entered in to a congregation did't you know the rules®ulations of the congregation.Ok you were young you had no intention be a nun(None) I think you had enough chances to get out of this situation.It's so hard to fight against an establishment,Jesus fought for Rights,He has to pay with his Life.We Malayalees does not follow till the end of a story.When a new story come we go after that,forget the old .Now It's Jolly's time before it was Saritas time.If none of this come up,We will take up we take up Sister Lucy's case.
,
josecheripuram 2019-10-16 18:45:24
Anything happening in any community,there will be so many people to comment,Comments are worthless until you prove are human.
കോഴിക്കോടൻ 2019-10-16 18:57:09
തള്ളി തള്ളി എന്ന് ഞങ്ങടെ നാട്ടിൽ ഒരു അസ്ലീമാണ് ചേട്ടാ . ഫ്രാങ്കോ തള്ളി എന്ന് പറഞ്ഞാൽ, അയാൾ പീഡിപ്പിച്ചു എന്നാണ് . അർഥം മനസിലാക്കാതെ, ഫ്രാൻകോയോടുള്ള അമിതമായ ബഹുമാനം കൊണ്ട് അഭിപ്രായം പറയുന്നവരെ ചീത്ത വിളിച്ചാൽ  തന്നെ  പിടിച്ചു പുറകീന്ന് ഒരു തള്ളു തരും .  

Simon 2019-10-16 19:34:46
എന്താണ് ഈ ചെരിപുറം പറയുന്നത്? അദ്ദേഹത്തെപ്പറ്റിയാണോ? അദ്ദേഹം മാത്രമേ ശരിയുള്ളോ? അദ്ദേഹം ഫേക്കല്ലെന്ന് അറിയാം. എങ്കിലും മാന്യത ഈ ചെറിയ മെസ്സേജിൽ ഒളിഞ്ഞിരിക്കുന്നു.    
തമ്മിൽ ഭേദം തൊമ്മൻ തന്നെ 2019-10-16 23:20:05
പലതും പറയും പക്ഷെ 
അറിവുള്ളൊ'രത് തള്ളി കളയും '
'തള്ളി കളയും' എന്നുപറഞ്ഞാൽ 
ചിലരുടെ നാട്ടിൽ തെറിയാണല്ലോ ?
തെറിയുടെ കാര്യം കേട്ടാലുടനെ 
സൈമൺ ചേട്ടന് അടിമുടി ചൊറിയും.
ഇങ്ങനെ ചൊറിയാൻ സംഗതി എന്തെ?
ചിന്തിച്ചെന്നുടെ തല പുകയുന്നു
ഫ്രാങ്കോ മെത്രാൻ രാത്രിയിൽ വന്നു 
 പ്രാപിച്ചു പല കന്യാസ്ത്രീകളെ 
കർത്താവിൻ മണവാട്ടികളായവർ  
ചാരിത്ര്യത്തെ കാത്തത് വെറുതെ  
കർത്താവ് ഇങ്ങു വന്നീടുമ്പോളവർ  
അവനോട് യെന്തിനി ഉത്തരം അരുളും ?
പോംവഴി തേടി സിസ്റ്റർ ലൂസി 
വത്തിക്കാനിൽ പോയത് മിച്ചം 
പടപേടിച്ചൊരുവൻ പണ്ടൊരു നാളിൽ 
പന്തളം എന്നൊരു നാട്ടിൽ ചെന്നു 
അവിടെ ചെന്നവൻ  ഞെട്ടിപ്പോയ് 
പന്തം കൊളുത്തി പടകണ്ടൊരു നേരം.
വത്തിക്കാനിൽ ചെന്നൊരു സൂസി 
ഫ്രാങ്കോമാരെ കണ്ടു വിരണ്ടു . 
തമ്മിൽ ഭേദം തൊമ്മൻ തന്നെ 
ഫ്രാങ്കോ രാത്രിയിൽ വന്നെന്നാലും 
മഠമതു ഭേദം   വത്തിക്കാനിലും
മതമെന്നുള്ളൊരു ചിന്തകൾ മൂത്ത് 
സൈമാ മടയാ  കലംമ്പീടല്ലേ
ഒരു ഫ്രാങ്കോയെ തല്ലിക്കൊന്നാൽ
ഒൻപത് ഫ്രാങ്കോമാർ ഇവിടെ ജനിക്കും
ഒരു സൈമണെ തോല്പിച്ചാലും 
ഒരായിരം സൈമൺമാർ ഇവിടെ ജനിക്കും 
ഇങ്ങനെ തുടരെ പറഞ്ഞെന്നാകിൽ 
നിന്നുടെ രോഗം എന്നിലും എത്തും 
അതിനാൽ ഇവിടെ നിറുത്തീടുന്നു 
മറുപടി കുറിക്കാൻ തുനിയേണ്ട നീ 
അറിയാതാടിയൻ ചൊന്നെന്നാകിൽ  
അവിടുന്നങ്ങു പൊറുത്തീടേണം 

 
Simon 2019-10-16 18:24:39
മാർപാപ്പ ലൂസിയുടെ കാര്യമോ, അവരുടെ അപ്പീൽ തള്ളിയെന്നോ അറിയുകപോലുമില്ല. വത്തിക്കാനിൽ താഴെക്കിടയിലുള്ള ഒരു സെക്രട്ടറി കാണും. അവിടെ സീറോ മലബാർ സഭയ്ക്ക് സ്വാധീനമുള്ള ഒരു കത്തനാരും കാണും. ഫയലുപോലും തുറന്നുനോക്കാതെ തീരുമാനങ്ങൾ അവിടം കൊണ്ട് തീരുകയും ചെയ്യും. വത്തിക്കാന്റെ ഭരണസംവിധാനത്തെ അറിവില്ലാത്തവരാണ് ലൂസിയുടെ അപ്പീൽ പോപ്പ് തള്ളിയെന്നും മറ്റും പറഞ്ഞു അഭിപ്രായം പാസാക്കുന്നത്. ഒരു കൂട്ടർ പോപ്പിനെയും തെറി വിളിക്കും. ഉമ്മൻ ചാണ്ടി അമേരിക്കയിൽ വന്നപ്പോൾ ഒരു വിദ്വാൻ നാട്ടിൽനിന്നും കാര്യമായി എന്നോട് ചോദിച്ചതും ഓർമ്മിക്കുന്നു, 'ചാണ്ടിയെ സ്വീകരിക്കാൻ അമേരിക്കൻ പ്രസിഡന്റ് ട്രംപ്' എയർപോർട്ടിൽ വന്നിരുന്നോയെന്ന്." ഇത്തരം വിവരം കുറഞ്ഞവരോട് എന്ത് അഭിപ്രായം പറയാനാണ്! 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക