Image

പ്രസ്താവനയെച്ചൊല്ലി വി.എസും പിണറായിയും തമ്മില്‍ പുതിയ പോര്

Published on 09 May, 2012
പ്രസ്താവനയെച്ചൊല്ലി വി.എസും പിണറായിയും തമ്മില്‍ പുതിയ പോര്

കോഴിക്കോട്: ഒഞ്ചിയത്ത് പാര്‍ട്ടി വിട്ടവര്‍ കുലം കുത്തികളാണെന്ന പിണറായിയുടെ പ്രസ്താവനയെച്ചൊല്ലി വി.എസും പിണറായിയും തമ്മില്‍ പുതിയ പോര്. കൊല്ലപ്പെട്ട സി.പി.എം വിമത നേതാവ് ടി.പി ചന്ദ്രശേഖരന്‍ കുലംകുത്തിയാണെന്ന നിലപാട് പാര്‍ട്ടിക്കില്ലെന്ന് വി.എസ് അച്യുതാനന്ദന്‍ കോഴിക്കോട്ട് പറഞ്ഞപ്പോള്‍ ഇക്കാര്യത്തിലുള്ള പാര്‍ട്ടി നിലപാടില്‍ മാറ്റമില്ലെന്ന് പിണറായി പറഞ്ഞു.

ഒഞ്ചിയത്ത് പാര്‍ട്ടി വിട്ടവര്‍ കുലം കുത്തികളാണെന്ന നിലപാട് പിണറായി വിജയന്റെത് മാത്രമാണെന്നും പാര്‍ട്ടി നിലപാടല്ലെന്നുമാണ് വി.എസ് കോഴിക്കാട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ഭിന്നാഭിപ്രായത്തെ തുടര്‍ന്ന് പാര്‍ട്ടി വിട്ടവരെ ക്രിയാത്മക നടപടികളിലൂടെ പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ട് വരികയാണ് വേണ്ടതെന്നും അഭിപ്രായവിത്യാസമുള്ളവര്‍ മുമ്പും പാര്‍ട്ടിയുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എം.വി രാഘവനും ഗൗരിയമ്മയും ഇങ്ങനെ ചെയ്തവരാണ്. ഇത്തരം ചെറിയ പാര്‍ട്ടികളും വലിയ പാര്‍ട്ടികളും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.അധോലോക സംസ്കാരം മാര്‍ക്സിസ്റ്റ് രീതിയല്ല എന്ന സി.പി.ഐ അഭിപ്രായത്തോട് യോജിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക