Image

സാധക എന്റര്‍ടൈന്‍മെന്റ് ഒരുക്കുന്ന സാധക മ്യൂസിക് ബാന്‍ഡിന്റെ ഉത്ഘാടനം ഒക്ടോബര്‍ 20 ന്

ജിനേഷ് തമ്പി Published on 16 October, 2019
സാധക എന്റര്‍ടൈന്‍മെന്റ്  ഒരുക്കുന്ന സാധക മ്യൂസിക് ബാന്‍ഡിന്റെ ഉത്ഘാടനം  ഒക്ടോബര്‍ 20 ന്
ന്യൂയോര്‍ക് :  എട്ടു വര്‍ഷമായി  ട്രൈസ്‌റ്റേറ്റ് മേഖലയില്‍ (ഫിലാഡല്‍ഫിയ  , ന്യൂജേഴ്‌സി, ന്യൂയോര്‍ക്)  വിജയകരമായി പ്രവര്‍ത്തിച്ചു വരുന്ന സാധക എന്റര്‍ടൈന്‍മെന്റ്  ,   സാധക മ്യൂസിക് ബാന്‍ഡിന് തുടക്കം കുറിക്കുന്നു

അനുഗ്രഹീത ഗായകര്‍ക്കും, വളര്‍ന്നു വരുന്ന യുവപാട്ടുകാര്‍ക്കും സംഗീതത്തിന്റെ മാസ്മരികലോകത്തു തങ്ങളുടെ കഴിവ് പ്രദര്‍ശിപ്പിക്കുവാന്‍ കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നതിനൊപ്പം ,  കഴിവുറ്റ പുതിയ തലമുറയിലെ ഗായകരെ വാര്‍ത്തെടുക്കുവാനും ലക്ഷ്യമിട്ടു തുടക്കം കുറിക്കുന്ന സാധക മ്യൂസിക് ബാന്‍ഡ്  ഒരുക്കുന്ന  'Sing Hallelujah 2019'  എന്ന  ക്രിസ്ത്യന്‍ ഡിവോഷണല്‍ മ്യൂസിക്  പ്രോഗ്രാമിന്റെ  ഉത്ഘാടനം ഒക്ടോബര്‍ 20 ന്  വൈകിട്ട് ആറു മണിക്ക് ആഹമൗ്‌ലഹ േന്യൂയോര്‍ക്കിലെ സൈന്റ്‌റ് തോമസ് ഇവാന്‍ജെലിക്കല്‍  ദേവാലയത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. (St Thomas Evangelical  Church , 530  Western Highway  South , Blauvelt , New York 10913) .

റോക്‌ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ ആനി പോള്‍ ആണ് ഉത്ഘാടന കര്‍മം നിര്‍വഹിക്കുക .

സാധക മ്യൂസിക് ബാന്‍ഡിന്റെ Sing 'Hallelujah 2019'  എന്ന  ക്രിസ്ത്യന്‍ ഡിവോഷണല്‍ മ്യൂസിക്  പ്രോഗ്രാമിന്റെ  ഉത്ഘാടന ചടങ്ങിലേക്ക് എല്ലാ  സംഗീത പ്രേമികളെയും   സുസന്തോഷം  സ്വാഗതം ചെയ്യുന്നതായി സാധക സ്‌കൂള്‍ ഓഫ് മ്യൂസിക്  ഡയറക്ടര്‍  ശ്രീ കെ ഐ അലക്‌സാണ്ടര്‍ അറിയിച്ചു

ഡിസംബര്‍ 8 ന് ന്യൂയോര്‍ക്കിലാണ്  Sing Hallelujah 2019 ന്റ്‌റെ ആദ്യ പ്രോഗ്രാം. ഈ പ്രോഗ്രാമിലേക്കും എല്ലാ ആളുകളുടെയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായി ശ്രീ കെ ഐ അലക്‌സാണ്ടര്‍  പറഞ്ഞു

ഈ വര്‍ഷം  കേരളത്തില്‍ അനേകം കുടുംബങ്ങളെ കണ്ണീര്‍കടലിലാക്കിയ  പ്രളയത്തില്‍ ദുരന്തം അനുഭവിക്കുന്നവര്‍ക്കായുള്ള   ധനശേഖരത്തിനായി കൂടി ഈ പ്രോഗ്രാം ലക്ഷ്യമിടുന്നതായി സാധക സ്‌കൂള്‍ ഓഫ് മ്യൂസിക്  ഡയറക്ടര്‍  ശ്രീ കെ ഐ അലക്‌സാണ്ടര്‍ അറിയിച്ചു



സാധക എന്റര്‍ടൈന്‍മെന്റ്  ഒരുക്കുന്ന സാധക മ്യൂസിക് ബാന്‍ഡിന്റെ ഉത്ഘാടനം  ഒക്ടോബര്‍ 20 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക