Image

കൊടും പട്ടിണി: 16 രാജ്യങ്ങളിലൊന്നില്‍ ഇന്ത്യയും

Published on 15 October, 2019
കൊടും പട്ടിണി:  16 രാജ്യങ്ങളിലൊന്നില്‍ ഇന്ത്യയും
ന്യൂഡല്‍ഹി : പട്ടിണി ഏറ്റവും ഗുരുതരമായ 16 രാജ്യങ്ങളിലൊന്നായി ഇന്ത്യ. ഇന്നലെ പ്രസിദ്ധീകരിച്ച ആഗോള പട്ടിണി സൂചികയിലെ 117 രാജ്യങ്ങളില്‍ 102–ാമതാണ് ഇന്ത്യ.

ഇതേസമയം അയല്‍രാജ്യങ്ങളെല്ലാം ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട നിലയിലാണ്. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്ക് ആണ് ഏറ്റവും പിന്നില്‍ (117). കഴിഞ്ഞവര്‍ഷം ഇന്ത്യയെക്കാള്‍ പിന്നിലായിരുന്ന പാക്കിസ്ഥാന്‍ ഇപ്പോള്‍ 94–ാം സ്ഥാനത്താണ്. ചൈനയുടെ റാങ്ക് 25.

ശിശുമരണ നിരക്ക്, ശിശുക്കളിലെ വളര്‍ച്ചാ മുരടിപ്പ്, പോഷകാഹാരക്കുറവ് തുടങ്ങിയവ അടിസ്ഥാനമാക്കി തയാറാക്കുന്ന സൂചികയില്‍ അതിസമ്പന്ന രാജ്യങ്ങളെ ഉള്‍പ്പെടുത്താറില്ല.

പട്ടിണി കൂടുന്നതനുസരിച്ച് റാങ്കില്‍ പിന്നോട്ടുപോകും. ജര്‍മന്‍ സന്നദ്ധസംഘടന വെല്‍ത്ഹംഗര്‍ഹില്‍ഫും ഐറിഷ് സന്നദ്ധസംഘടന കണ്‍സേണ്‍ വേള്‍ഡ്‌വൈഡും ചേര്‍ന്നാണു സൂചിക തയാറാക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക