Image

മുതിര്‍ന്ന പൗരന്മാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് സെമിനാര്‍ ഒക്‌ടോബര്‍ 16-ന്

സന്തോഷ് എബ്രഹാം Published on 15 October, 2019
മുതിര്‍ന്ന പൗരന്മാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് സെമിനാര്‍ ഒക്‌ടോബര്‍ 16-ന്
ഫിലഡല്‍ഫിയ: നോര്‍ത്തീസ്റ്റ് അഡല്‍റ്റ് ഡെ കെയര്‍ സെന്ററിന്റെ ആഭിമുഖ്യത്തിലും സിറ്റി ഓഫ് ഫിലാഡല്‍ഫിയായുടെ സഹകരണത്തോടെയും വൃദ്ധമാതാപിതാക്കളുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് സംബന്ധമായ സംശയങ്ങള്‍ക്ക് നിവാരണം നടത്തുന്നതിനായി ഒക്ടോബര്‍ 16 ബുധനാഴ്ച 1.30 മുതല്‍ 11048 റെനാര്‍ഡ് സ്ട്രീറ്റ്, ഫിലഡല്‍ഫിയാ പി.എ.19115 ല്‍ വച്ച് നടത്തപ്പെടുന്നു.

നമ്മുടെ മാതാപിതാക്കള്‍ക്ക് ഫിലഡല്‍ഫിയാ സിറ്റിയില്‍ നിന്ന് ലഭിക്കേണ്ട അര്‍ഹമായ ആനുകൂല്യങ്ങള്‍ എന്തൊക്കെയാണ് എന്നതിന് ഉത്തരം ലഭിക്കുന്നതിന് ഈ സെമിനാറില്‍ പങ്കെടുക്കുന്നത് മൂലം സാധിക്കും. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന സീനിയര്‍ സിറ്റിസണ്‍സിനു ലഭിക്കേണ്ട ന്യായമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ചെയ്യേണ്ട കാര്യങ്ങളെപ്പറ്റി സംശയ നിവാരണം നടത്തുന്നതിന് ലഭിക്കുന്ന സുവര്‍ണ്ണാവസരം ആണ് ഈ സെമിനാറില്‍ പങ്കെടുക്കുന്നതില്‍ കൂടി ലഭിക്കുന്നത്.

മലയാളത്തില്‍ നമ്മുടെ ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കുന്നു എന്നതും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. നാം അധിവസിക്കുന്ന രാജ്യത്തെ നമുക്ക് ലഭിക്കേണ്ട അര്‍ഹമായ ആനുകൂല്യങ്ങളെപ്പറ്റി അവബോധം ഉണ്ടാക്കിയെടുക്കുന്നതിന് ഇതുപോലെയുള്ള സെമിനാറില്‍ പങ്കെടുക്കുന്നതില്‍ കൂടി നമുക്ക് ലഭിക്കുന്നു. പലപ്പോഴും അര്‍ഹത ഉണ്ടായിട്ടും നമ്മുടെ അജ്ഞതമൂലം പല ആനുകൂല്യങ്ങളും ലഭിക്കാതെ പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടതുകൊണ്ടാണ് ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിക്കുവാന്‍ മുന്‍കൈയെടുത്തതെന്ന് ഇതിന്റെ സംഘാടകര്‍ ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു. ഫിലഡല്‍ഫിയാ നിവാസികളായ 60 വയസ്സിനു മുകളില്‍ പ്രായമുള്ള ആളുകള്‍ക്ക് പ്രവേശനം സൗജന്യമാണ്. ഈ സുവര്‍ണ്ണാവസരം ഏവരും തക്കത്തില്‍ പ്രയോജനപ്പെടുത്തണമെന്ന് പാസ്റ്റര്‍ പി.സി. ചാണ്ടി അഭിപ്രായപ്പെട്ടു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:  പാസ്റ്റര്‍ പി.സി. ചാണ്ടി (2152071218), ജെസ്സി (8444742643)



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക