റിയാദ്: മലയാളികള്‍ ഏറെ തിങ്ങിപ്പാര്‍ക്കുന്ന റിയാദിലെ ബത്ഹയില്‍ സണ്‍സിറ്റി
സൂപ്പര്‍മാര്‍ക്കറ്റിന് പുറകിലുള്ള താമസ സ്ഥലത്ത് മലയാളിയെ കുത്തേറ്റു മരിച്ച
നിലയില്‍ കണെ്ടത്തി. മേയ് എട്ടിന് (ചൊവ്വ) പുലര്‍ച്ചെ മൂന്നിന് കത്തി
കൊണ്ടുള്ള കുത്തേറ്റ് തൃശൂര്‍ മുണ്ടയങ്ങോട് സ്വദേശി അയ്യപ്പന്‍െറ മകന്
ശശിധരന് (45) ആണ് മരിച്ചത്. അകന്ന ബന്ധുവും സഹതാമസക്കാരനുമായ കൊടുങ്ങല്ലൂര്‍ കാര
സ്വദേശി ഗോപാലന്‍െറ മകന് സുനിലിനെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ്
ചെയ്തു.
ഫ്ളാറ്റില്‍ എല്ലാവരും ഉറക്കത്തിലായിരിക്കെ അടുത്ത മുറിയില്‍
താമസിക്കുന്ന സുനില്‍ കത്തിയുമായി വന്ന് കഴുത്തിലും വയറിലും
കുത്തുകയായിരുന്നെന്നും സംഭവസ്ഥലത്തു തന്നെ ശശിധരന് മരിച്ചുവെന്നു സമീപവാസികള്‍
പറഞ്ഞു. സംഭവത്തിനുള്ള കാരണം വ്യക്തമല്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല