Image

കേസ് പിന്‍വലിക്കാന്‍ ജോളി സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്ന് റോജോ; മൊഴിയെടുക്കല്‍ തുടരും

Published on 15 October, 2019
കേസ് പിന്‍വലിക്കാന്‍ ജോളി സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്ന് റോജോ; മൊഴിയെടുക്കല്‍ തുടരും


വടകര: കൂടത്തായി കൊലപാതക പരമ്പര കേസ് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് മരിച്ച റോയിയുടെ സഹോദരനും പരാതിക്കാരനുമായ റോജോ. കേസ് പിന്‍വലിക്കാന്‍ തനിക്കുമേല്‍ മുഖ്യപ്രതിയായ ജോളി സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. സത്യം തെളിഞ്ഞതോടെ മരിച്ചവരുടെ ആത്മാക്കള്‍ക്കും ജീവിച്ചിരുന്നവര്‍ക്കും നീതി കിട്ടട്ടെയെന്നും റോജോ പറഞ്ഞു.  അന്വേഷണ സംഘത്തിന് മുമ്പാകെ മൊഴി നല്‍കിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു റോജോ. മൊഴിയെടുക്കല്‍ നാളെയും തുടരും.  പരാതി പിന്‍വലിക്കാന്‍ ജോളി ആവശ്യപ്പെട്ടു. വസ്തു ഇടപാടില്‍ ധാരണയില്‍ എത്തണമെങ്കില്‍ കേസ് പിന്‍വലിക്കണമെന്നായിരുന്നു ജോളിയുടെ ആവശ്യം.

അതേ സമയം തനിക്ക് നേരെ വധശ്രമമുണ്ടായിട്ടില്ലെന്നും എല്ലാം പുറത്തുവരട്ടെയെന്നും റോജോ വ്യക്തമാക്കി. മൊഴി രേഖപ്പെടുത്തുന്നതിനായി  അമേരിക്കയില്‍ നിന്ന് നിന്ന് െ്രെകംബ്രാഞ്ച് വിളിച്ച് വരുത്തിയതാണ് റോജോയെ. വടകരയിലെ റൂറല്‍ എസ്.പി.ഓഫീസിലായിരുന്നു മൊഴിയെടുക്കല്‍. 

തിങ്കളാഴ്ച പുലര്‍ച്ചെയാണ് റോജോ അമേരിക്കയില്‍ നിന്ന് നാട്ടിലെത്തിയത്. സഹോദരിയും റെഞ്ചിയും ഇന്ന് റോജോയ്‌ക്കൊപ്പം മൊഴി നല്‍കുന്നതിനായി എസ്.പി.ഓഫീസിലെത്തിയിരുന്നു. ഈ സമയത്ത് ജോളിയേയും അവിടെയെത്തിച്ചു. റോജോയുടേയും റെഞ്ചിയുടേയും സാന്നിധ്യത്തില്‍ ജോളിയെ ചോദ്യം ചെയ്തതായും സൂചനയുണ്ട്. ജോളിയുടെ രണ്ട് മക്കളുടേയും മൊഴി ഇന്ന് രേഖപ്പെടുത്തി. പയ്യോളിയിലെ െ്രെകംബ്രാഞ്ച് ഓഫീസില്‍ വെച്ചായിരുന്നു ഇവരുടെ മൊഴി രേഖപ്പെടുത്തിയത്. 

ജോളിയടക്കമുള്ള പ്രതികളുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. കസ്റ്റഡി കാലാവിധി നീട്ടി നല്‍കാന്‍ പോലീസ് കോടതിയില്‍ ആവശ്യപ്പെടും. കൂടുതല്‍ കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തത് ചൂണ്ടിക്കാട്ടിയാകും പോലീസ് കസ്റ്റഡി നീട്ടാന്‍ അപേക്ഷ നല്‍കുക. പ്രതികളുടെ ജാമ്യാപേക്ഷയും നാളെ കോടതിയുടെ പരിഗണനയില്‍ വരും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക