Image

പമ്പുടമയെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ച്; മൂന്നുപേര്‍ കസ്റ്റഡിയില്‍

Published on 15 October, 2019
പമ്പുടമയെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ച്; മൂന്നുപേര്‍ കസ്റ്റഡിയില്‍
തൃശൂര്‍: കയ്പമംഗലത്തെ പെട്രോള്‍ പമ്പ് ഉടമ മനോഹരനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ ബലപ്രയോഗം നടത്തിയതിനെ തുടര്‍ന്നുണ്ടായ മുറിവുകള്‍ കണ്ടെത്തി. ആന്തരികാവയവങ്ങള്‍ക്കും മുറിവേറ്റതായി കണ്ടെത്തിയിട്ടുണ്ട്.

അതിനിടെ, മൂന്ന് കയ്പമംഗലം സ്വദേശികളെ അങ്ങാടിപ്പുറത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. മനോഹരന്‍ സഞ്ചരിച്ചിരുന്ന കാര്‍ അങ്ങാടിപ്പുറം റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്തുനിന്ന് കണ്ടെത്തി.. തിങ്കളാഴ്ചയാണ് കയ്പമംഗലം വഴിയമ്പലത്തെ എച്ച് പി പെട്രോള്‍ പമ്പ് ഉടമസ്ഥനായ മനോഹരനെ കാണാനില്ലെന്ന് പോലീസില്‍ പരാതി ലഭിച്ചത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക