Image

ബിഗ്ബിക്കൊരു ബിഗ് പിറന്നാളാശംസ! (വിജയ്. സി. എച്ച്)

Published on 15 October, 2019
ബിഗ്ബിക്കൊരു ബിഗ് പിറന്നാളാശംസ! (വിജയ്. സി. എച്ച്)
എഴുപതുകളും, എണ്‍പതുകളും, തൊണ്ണൂറുകളുടെ ആദ്യ പകുതിയും ചേര്‍ന്ന കാല്‍നൂറ്റാണ്ടുകാലം അമിതാഭ് ബച്ചന്‍ ഇന്ത്യന്‍ ജനതയുടെ ഹൃദയസ്പന്ദനമായിരുന്നു! കോപിഷ്ഠരായ യുവാക്കളും, കഠിനാദ്ധ്വാനം ചെയ്യുന്ന കൂലിവേലക്കാരും, നീതി നിഷേധിക്കപ്പെട്ട സാധാരണക്കാരും, പ്രണയംകൊണ്ടു ഉള്ളുനിറഞ്ഞ കാമുകന്മാരും തങ്ങള്‍ തന്നെയാണ് വെള്ളിത്തിരയിലെ ആ ആറടി രണ്ടിഞ്ചുകാരനെന്നു കരുതി!

തുടര്‍ന്നുവന്ന മറ്റൊരു കാല്‍നൂറ്റാണ്ടു കാലം ഇന്ത്യന്‍ സിനിമയുടെ മാത്രമല്ല, രാജ്യത്തിന്‍റെ സംസ്കൃതിയുടെതന്നെ ഭാഗമായിത്തീര്‍ന്ന അമിതാഭിന് ഒക്‌ടോബര്‍ 11ന് 77 തികയുന്നു! ഇന്ത്യന്‍! സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹബ് ഫാല്‍ക്കെ പുരസ്കാരത്തിന് കഴിഞ്ഞ മാസം ഐകകണ്‌ഠ്യേന തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷമെത്തുന്ന ഈ ജന്മദിനം ഹോളി പോലെ വര്‍ണ്ണശബളം!

വര്‍ഷന്തോറും ഏറ്റവും കൂടുതല്‍ ചലചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നൊരു രാജ്യത്തെ, മികച്ച അഭിനേതാവിനുള്ള ദേശീയ പുരസ്കാരം ഏറ്റവും കൂടുതല്‍ തവണ നേടിയൊരു കലാകാരന്‍, സാധാരണക്കാര്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്തത്ര ഔന്നിത്യത്തിലാണെന്നുള്ളതാണു പൊതു ധാരണ. എന്നാല്‍, ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ടൊരു മലയാള ചലചിത്രതാരം പോലും അമിതാഭിനെ ആദരിച്ചു ഇരുത്തിയിരിക്കുന്നത് യഥാര്‍ത്ഥത്തില്‍ ഉള്ളതിനേക്കാള്‍ ഉയരത്തിലാണെന്നതിനാല്‍ അപമാനിതനാകേണ്ടിവന്ന ഒരാളാണ് ഈ ലേഖകന്‍ തന്നെ!

"അമിതാഭ് ബച്ചനെയൊന്നും അങ്ങിനെ താങ്കള്‍ക്ക് കാണാനൊക്കത്തില്ല, ചുമ്മാ കള്ളം പറയാതെ," ഇങ്ങനെയായിരുന്നു ഉള്ളില്‍ കോറലിട്ട ആ കൊള്ളിവാക്ക്!

ആആഇയുടെ ഓണ്‍ലൈന്‍ തിരഞ്ഞെടുപ്പിലൂടെ, അമിതാഭിനെ ടൗുലൃേെമൃ ീള വേല ങശഹഹലിിശൗാ എന്ന അദ്വിതീയമായ അന്തര്‍ദേശീയ പദവിയില്‍ അവരോധിച്ചയുടനെയാണ്, മുംബൈയില്‍വെച്ച് അദ്ദേഹത്തെ ഇന്‍റ്റര്‍വ്യൂ ചെയ്യാനുള്ള അപോയന്‍റ്റ്മന്‍റ്റ് എനിക്കു ലഭിച്ചത്.

അന്നേ ദിവസം കാലത്ത് തിരുവനന്തപുരത്ത് തീരുമാനിച്ചിരുന്ന മറ്റൊരഭിമുഖം അതിനാല്‍ മാറ്റിവക്കേണ്ടി വന്നു. ഈ വിവരം അറിയിച്ചപ്പോള്‍, നാട്ടിലെ താരം എന്നോട് പ്രതികരിച്ചതാണ് മേലെയുള്ള ഉദ്ധരണി.

ഒരുപക്ഷേ, ഞാന്‍ തീരെ ചെറുതായതുകൊണ്ടോ അല്ലെങ്കില്‍ അമിതാഭ് വളരെ വലുതായതുകൊണ്ടോ ആയിരിക്കാം നമ്മുടെ താരം ഇങ്ങിനെ ചിന്തിച്ചത്. രണ്ടും ശരിയാണെങ്കിലും, മൂന്നാമതായി അതിലും വലിയൊരു ശരിയുണ്ട്  പ്രാദേശിക താരങ്ങള്‍ക്കുപോലും അപ്രാപ്യത തോന്നുന്നത്ര ഉയരത്തിലാണ് ഈ ബിഗ്ബി എന്ന്!

? ജനനവും വിദ്യാഭ്യാസവും

പ്രശസ്ത കവി ഡോ. ഹരിവംശ് റായുടേയും സിഖു വംശജയായ തേജിയുടേയും മകനായി 1942 ഒക്ടോബര്‍ 11നു അലഹബാദില്‍ ജനിച്ച അമിതാഭിന്‍റെ വിദ്യാഭ്യാസം നൈനിത്താളിലെ ഷെയര്‍വുഡ് കോളജിലും ഡല്‍ഹിയിലെ കൈറോറിമാല്‍ കോളേജിലുമായിരുന്നു. തുടര്‍ന്നു ഷാ വാലാസിലും, കൊല്‍ക്കത്തയിലെ ഷിപ്പിങ് കമ്പനിയിലും താല്‍ക്കാലികമായി ജോലി ചെയ്തു.

? സ്വപ്നം ബോളിവുഡ്

തന്‍റെ ഗാംഭീര്യമുള്ള ശബ്ദവും ശ്രദ്ധാര്‍ഹമായ പൊക്കവും സിനിമ തന്നെയാണ് താന്‍ ചെന്നു ചേരേണ്ട ഇടമെന്ന് അമിതാഭിനെ എന്നും ഓര്‍മ്മിപ്പിച്ചിരുന്നു. തുടര്‍ന്ന്, 1968ല്‍ മൂംബൈയിലെത്തിയ അമിതാഭ്, പ്രഥമ പടമായ 'സാത്ത് ഹിന്ദുസ്ഥാനി' മുതല്‍ പത്തുപതിനഞ്ചു സിനിമകളില്‍ അഭിനയിച്ചുവെങ്കിലും, അവയൊന്നുംതന്നെ അദ്ദേഹത്തെ ബോളിവുഡിലെ താരമൂല്യമുള്ളൊരു അഭിനേതാവാക്കിയില്ല.

? ഇന്ദിരാ ഗാന്ധിയുടെ ശുപാര്‍ശക്കത്ത്

തന്‍റെ മകന്‍ രാജീവ് ഗാന്ധിയുടെ അടുത്ത കൂട്ടുകാരനായ അമിതാഭിന് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി എഴുതിക്കൊടുത്തൊരു ശുപാര്‍ശക്കത്ത് സംഗതികളുടെ ഗതി മാറ്റി. 1973ല്‍, പ്രകാശ് മെഹ്‌റ നിര്‍മ്മിച്ചു സംവിധാനം ചെയ്ത, 'സഞ്ചീര്‍' എന്ന പടത്തില്‍ ഒരു അതികായന്‍ ജനിച്ചു!

അമിതാഭിന്‍റെ ആദ്യ അവതാരം  ഠവല അിഴൃ്യ ഥീൗിഴ ങമി!

കുറ്റകൃത്യങ്ങളും, അഴിമതിയും, ദാരിദ്യ്രവും പൊതുജന ജീവിതം രാജ്യത്ത് ഏറ്റവും ദുസ്സഹമാക്കിയ എഴുപതുകളുടെ ആദ്യപകുതിയില്‍, ഏതു പ്രമേയം ജനപ്രിയമാകുമെന്ന് തിരക്കഥ എഴുതിയ സലീംജാവിദ് കൂട്ടുകെട്ടിനു ശരിക്കും അറിയാമായിരുന്നു! യൂനിഫോം ധരിച്ചും അല്ലാതേയും പോലീസ് ഇന്‍സ്‌പെക്ടര്‍ വിജയ് ഖന്ന അനീതിക്കെതിരെ ഒരു കൊടുങ്കാറ്റു പോലെ ആഞ്ഞടിക്കുകയായിരുന്നില്ലേ!

ഇന്ത്യയിലും സോവിയറ്റ് യൂണിയന്‍ ഉള്‍പ്പെടെയുള്ള വിദേശ നാടുകളിലും 'സഞ്ചീര്‍' കോടികള്‍ വാരിയപ്പോള്‍, ഒരു ചലചിത്രത്തിന്‍റെ സാമ്പത്തിക വിജയം സൂചിപ്പിക്കുന്ന ആഹീരസയൗേെലൃ എന്ന പദം നമ്മുടെ സിനിമയില്‍ ആദ്യമായി ഉപയോഗിക്കപ്പെട്ടു! അതിനൊപ്പം, സാധാരണക്കാരുടെ കോപവും, അമര്‍!ഷാവേശവും പ്രതിഫലിച്ചയാള്‍ അവരുടെ പ്രിയങ്കരനായ നായകനായത് കണ്ണടച്ചു തുറക്കുന്ന വേഗതയിലും!

കൊള്ളാം, 'സഞ്ചീറി'ല്‍ നായികയായി വേഷമിട്ട ജയ ഭാദുരി (മാല) അമിതാഭിന്‍റെ ജീവിതത്തിലെതന്നെ നായികയായി മാറിയത് ചരിത്രത്തിന്‍റെ ഭാഗം.

? 'ഷോലെ' സംഭവിച്ചു!

'സഞ്ചീറി'ന്‍റെ റെക്കോര്‍ഡു വിജയത്തെ തുടര്‍ന്നു സലീംജാവിദ് കൂട്ടുകെട്ട് എഴുതിയ ഇതിഹാസ തുല്യമായ കഥയാണ് 'ഷോലെ'. നൂറു കണക്കിനു തിയേറ്ററുകളില്‍ അറുപതു ഗോള്‍ഡന്‍ ജൂബിലികള്‍ ഓടിയ ഇന്ത്യയിലെ ഏക പടം! പ്രതികാരാഗ്‌നിയില്‍ കത്തിജ്വലിക്കുന്ന രണ്ടു യുവാക്കളുള്ള ഈ കഥയില്‍ പ്രേക്ഷകര്‍ നെഞ്ചോടു ഏറെ ചേര്‍ത്തുപിടിച്ചത് അമിതാഭിനെയായിരുന്നു.

ഇന്ത്യന്‍ സിനിമയില്‍ നിര്‍മ്മിക്കപ്പെട്ടൊരു 'ക്ലാസിക്' എന്നു പൊതുവെ അറിയപ്പെടുന്ന 'ഷോലെ', നമ്മുടെ സിനിമാ ചരിത്രത്തിലെതന്നെ ഏറ്റവും മികച്ച പത്തു പടങ്ങളില്‍ ഒന്നായി ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് തിരഞ്ഞെടുത്തിരുന്നു.

? റേഞ്ചു തെളിയിക്കുന്ന റോളുകള്‍

പിന്നീടിറങ്ങിയ പല പടങ്ങളും അമിതാഭ് എന്ന നടന്‍റെ അഭിനയ പാടവവും, വ്യാപ്തിയും, വൈവിധ്യവും തെളിയിക്കുന്നതായിരുന്നു. 'കബീ കബീ'യിലെ കവിയും, 'കസ്‌മെ വാദെ'യിലെ പ്രൊഫസ്സറും, 'ചുപ്‌കെ ചുപ്‌കെ', 'അമര്‍ അക്ബര്‍ ആന്‍റണി', 'ഡോണ്‍' മുതലായ സിനിമകളിലെ നര്‍മ്മബോധമുള്ള കഥാപാത്രങ്ങളും, 'മുകദ്ദര്‍ കാ സികന്ദറിലെ' നിരാശാ കാമുകനും, 'ശരാബി'യിലെ മദ്യപാനിയും അമിതാഭിനെ അഭിനയ കലയുടെ 'ഷാഹിന്‍ഷാ'യാക്കി!

? ബെംഗലൂരുവിലെ അപകടം

1982, ജൂലൈ 26നു ബെംഗലൂരു യൂനിവേര്‍സിറ്റി കേമ്പസില്‍ വെച്ചു 'കൂലി' എന്ന പടത്തിനുവേണ്ടി നടന്ന ഷൂട്ടിങ്ങിനിടയില്‍ അമിതാഭിനു മാരകമായി പരുക്കേറ്റു. വില്ലന്‍ കഥാപാത്രം പുനീത് ഇസ്സാറുമായി നടന്ന ഒരു ഘോര സംഘട്ടനത്തിനിടയിലാണ് അപകടം സംഭവിച്ചത്!

ശ്വാസം നിലച്ചു അബോധാവസ്തയില്‍ കിടന്ന സൂപ്പര്‍ സ്റ്റാര്‍ മരിച്ചെന്നായിരുന്നു പ്രഥമ നിഗമനം. രാജ്യം മുഴുവന്‍ വിളക്കു കൊളുത്തിയും മെഴുകുതിരി കത്തിച്ചും, ആരാധനാലയങ്ങളില്‍ സമൂഹമായും അദ്ദേഹത്തിന്‍റെ ജീവനുവേണ്ടി പ്രാര്‍ത്ഥിച്ചു.

പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി വിദേശത്ത് അടിയന്തിരമായി പങ്കെടുക്കേണ്ടിയുന്ന ഒരു സമ്മേളനം ഉപേക്ഷിച്ചു മുംബൈയിലെ ബ്രീച്ച് കാന്‍റി ആശുപത്രിയില്‍ അമിതാഭിനെ സന്ദര്‍ശിച്ചു. ആന്തരിക അവയവങ്ങളില്‍ നടത്തിയ നിരവധി സര്‍ജറികള്‍ക്കു ശേഷം ആഗസ്റ്റ് 2നാണ് അമിതാഭിന് ബോധം തിരിച്ചു കിട്ടിയത്.

ഔഷധങ്ങൊള്‍ക്കൊന്നും പ്രതികരിക്കാതെ, അതീവ ഗുരുതരാവസ്ഥയില്‍ ഏഴു ദിവസം ചലനമറ്റു കിടന്നതിനുശേഷം, അദ്ദേഹം കാല്‍വിരല്‍ അനക്കിയ വിവരമറിഞ്ഞപ്പോള്‍, ഉത്തരേന്ത്യന്‍ നഗരങ്ങള്‍ നിറങ്ങളില്‍ കുളിച്ചുനിന്നു. ആ വര്‍ഷം രണ്ടാമതൊരു ഹോളി വസന്തോത്സവം കൂടി ആഘോഷിക്കപ്പെട്ടു!

ആഗസ്റ്റ് 2നെ താ9 പുനര്‍ജനിച്ച ദിനമെന്നാണ് അമിതാഭുതന്നെ വിശേഷിപ്പിക്കുന്നത്! വര്‍ഷം തോറും തനിക്കു ജീവന്‍ തിരിച്ചു കിട്ടിയ ദിവസം അനുമോദനങ്ങള്‍ അയക്കുന്ന ആരാധകര്‍ക്ക് അമിതാഭ് പതിവായി എഴുതാറുള്ള മറുപടി: "Many remember this day with love and respect, and with prayers. It is this love that carries me on each day. it shall be difficult for me to acknowledge and thank all, but I do know that it was your prayers that saved my life. It is a debt that I shall never be able to repay!"

? ABCL പൊളിഞ്ഞു, പക്ഷെ കോടീശ്വരനായി!

സിനിമാ നിര്‍മ്മാണവും കലാപ്രവര്‍ത്തനങ്ങളും ഉദ്ദേശിച്ചുകൊണ്ടു അമിതാഭ് തുടങ്ങിയ എ.ബി.സി.എല്‍. എന്ന കമ്പനി വിജയിച്ചില്ലെന്നുമാത്രമല്ല അദ്ദേഹത്തിനു വന്‍ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കി. പക്ഷെ, അമിതാഭ് യുഗം അവസാനിച്ചെന്നു കരുതിയവര്‍ക്കു തെറ്റു പറ്റി. ടെലിവിഷന്‍ ചാനല്‍, സ്റ്റാര്‍ പ്ലസ് അവതരിപ്പിച്ച 'കോന്‍ ബനേഗ കരോര്‍പതി' എന്ന വിജ്ഞാന വിസ്മയം രാജ്യന്തര വേദികളില്‍തന്നെ ആഘോഷിക്കപ്പെട്ടു. സ്വന്തം പ്രതിച്ഛായ മാത്രം മൂലധനമാക്കിയ ഇതിഹാസ താരം പൂര്‍വ്വാധികം 'പണക്കാരനും' പ്രസിദ്ധനുമായി തിരിച്ചു വന്നു!

? അംഗീകാരങ്ങള്‍

രാജ്യത്തെ ഉന്നത സിവിലിയന്‍ ബഹുമതികളായ 'പത്മ' പുരസ്കാരങ്ങള്‍ മൂന്നും നേടിയ അപൂര്‍വ്വ വ്യക്തികളില്‍ ഒരാളാണ് അമിതാഭ്! 'അഗ്‌നീപഥ്' (1990), 'ബ്ലാക്ക്' (2005), 'പാ', (2009) 'പികു' (2015) എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് അദ്ദേഹത്തിന് ഭരത് പുരസ്കാരങ്ങള്‍ ലഭിച്ചത്. ഇപ്പോഴിതാ സമഗ്രസംഭാവനക്കു ഫാല്‍ക്കെ പുരസ്കാരം!

മെഗാസ്റ്റാറിന് വിദേശങ്ങളില്‍ നിന്നെത്തിയ അംഗീകാരങ്ങളുടെ പട്ടിക ഏറെ നീണ്ടതാണ്! 



ബിഗ്ബിക്കൊരു ബിഗ് പിറന്നാളാശംസ! (വിജയ്. സി. എച്ച്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക