Image

ഡോ.ലീലാമ്മ ജോര്‍ജിന് കര്‍മ്മ ശ്രേഷ്ഠ പുരസ്‌ക്കാരം.

Published on 15 October, 2019
ഡോ.ലീലാമ്മ ജോര്‍ജിന് കര്‍മ്മ ശ്രേഷ്ഠ  പുരസ്‌ക്കാരം.
എടത്വാ: ഗ്രീന്‍  കമ്മ്യൂണിറ്റി സ്ഥാപകന്‍ ആന്റപ്പന്‍ അമ്പിയായത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതിന് നിലകൊള്ളുന്ന  ആന്റപ്പന്‍ അമ്പിയായം  ഫൗണ്ടേഷന്‍ ഏര്‍പെടുത്തിയ  *കര്‍മ്മ ശ്രേഷ്ഠ   പുരസ്‌ക്കാരത്തിന്* ചങ്ങനാശേരി സമരിറ്റന്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍  ഡോ.ലീലാമ്മ ജോര്‍ജ് അര്‍ഹയായി.

ആറാമത് വാര്‍ഷികത്തിന്റെ ഭാഗമായിട്ട് ആതുര ശുശ്രുഷ രംഗത്ത് മികച്ച സംഭാവനകള്‍ നല്കുന്നവര്‍ക്ക്   വേണ്ടി ആന്റപ്പന്‍ അമ്പിയായം ഫൗണ്ടേഷന്‍   ഏര്‍പെടുത്തിയ പുരസ്‌ക്കാരത്തിനാണ് ഡോ. ലീലാമ്മ ജോര്‍ജ് അര്‍ഹയായത്.  ഫലകവും,10,001 രൂപയും പ്രശസ്തി പത്രവും  അടങ്ങുന്നതാണ് പുരസ്‌ക്കാരം. ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ സ്ഥാപകന്‍  അഭി.മോറാന്‍ മോര്‍ അത്തനേഷ്യസ് യോഹാന്‍ പ്രഥമന്‍ മെത്രാപോലീത്ത  പുരസ്‌ക്കാരവും   പ്രശസ്തി പത്രം യൂണിവേഴ്‌സല്‍ റിക്കോര്‍ഡ് ഫോറം ഇന്റര്‍നാഷണല്‍ ജൂറി  ഗിന്നസ് ഡോ. സുനില്‍ ജോസഫും ഒക്ടോബര്‍ 19ന് എടത്വായില്‍  സമ്മാനിക്കുമെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള അറിയിച്ചു.പ്രസിഡന്റ് ബില്‍ബി മാത്യം അദ്ധ്യക്ഷത വഹിക്കും.

അബുദാബി സിറ്റി മെഡിക്കല്‍ സെന്ററിന്റെ ഡയറക്ടര്‍ കൂടിയായ ഡോ. ലീലാമ്മ ജോര്‍ജ്  കേരളത്തിലെ  വിവിധ ജില്ലകളില്‍ സാധാരണക്കാര്‍ക്ക് വേണ്ടി നിരവധി സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍, സാമൂഹ്യ ക്ഷേമ ജീവകാരുണ്യ ആതുര സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.കൂടാതെ പഠനത്തില്‍ സമര്‍ത്ഥരും നിര്‍ധനരുമായ അനേകം വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സ്‌ക്കോളര്‍ഷിപ്പും നല്കി വരുന്നു. ചങ്ങനാശേരിയിലെ അതിപുരാതനമായ  ഡോക്ടേര്‍സ് ടവറിന്റെ ഉടമ കൂടിയാണ്.

1978 മുതല്‍ അബുദാബിയില്‍ നടത്തുന്ന  സേവന പ്രവര്‍ത്തനങ്ങളെ പരിഗണിച്ച് അബുദാബി  കേരള മുസ്ലീം കള്‍ച്ചറല്‍ സെന്റര്‍ മികച്ച സേവനത്തിനുളള പുരസ്‌ക്കാരം നല്കി ആദരിച്ചിരുന്നു. 

ഡോ.ജോര്‍ജ് പീടിയേക്കല്‍  ആണ് ഭര്‍ത്താവ്.താക്കോല്‍ ദ്വാരം ശസ്ത്ര ക്രിയയില്‍ വിദഗ്ദ്ധനായ പ്രൊഫ. ഡോ.റോബിന്‍സണ്‍ ജോര്‍ജ് ,കോസ്മറ്റോളജിസ്റ്റ് ആയ ഡോ. എലിസബത്ത് അനില്‍, സന്ധി മാറ്റല്‍ ശസ്ത്രത്രക്രിയയില്‍ വിദഗ്ദ്ധനായ  ഡോ.ജഫേര്‍സണ്‍ ജോര്‍ജ്  എന്നിവര്‍  മക്കളും ഷിനോള്‍ റോബിന്‍സണ്‍, ഡോ.അനില്‍ ഏബ്രഹാം, ഡോ.നിഷാ ജഫേഴ്‌സന്‍ മരുമക്കളും ആണ്.

കഴിഞ്ഞ 4 പതിറ്റാണ്ടായി സാമുഹ്യക്ഷേമ  ജീവകാരുണ്യ ആതുര ശുശ്രുഷ രംഗത്ത് നിലകൊള്ളുന്ന ഡോ.ലീലാമ്മ ജോര്‍ജ് എടത്വാ സെന്റ് അലോഷ്യസ് കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥിനി കൂടിയാണ്.വീണ്ടും ദൈവകൃപയില്‍ ആശ്രയിച്ച്  അശരണരായവര്‍ക്ക് പരമാവധി സേവനം ചെയ്യുവാനാണ് ഡോ. ജോര്‍ജ്  ലീലാമ്മ കുടുംബം  ലക്ഷ്യമിടുന്നത്. സാമൂഹ്യ പ്രവര്‍ത്തകനും വള്ളംകളി പ്രേമിയും ആയിരുന്ന പരേതനായ കെ.എം തോമസിന്റെ (പാണ്ടിയില്‍ കുഞ്ഞച്ചന്‍) മകളാണ് ഡോ. ലീലാമ്മ ജോര്‍ജ്.

ഡോ.ലീലാമ്മ ജോര്‍ജിന് കര്‍മ്മ ശ്രേഷ്ഠ  പുരസ്‌ക്കാരം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക