Image

തന്നെ പുറത്താക്കി മകള്‍ക്ക് അവസരം കൊടുത്തെന്ന് കമല്‍ ഹാസനെതിരേ ആരോപണവുമായി നടി മീര മിഥുന്‍

Published on 14 October, 2019
തന്നെ പുറത്താക്കി മകള്‍ക്ക് അവസരം കൊടുത്തെന്ന് കമല്‍ ഹാസനെതിരേ ആരോപണവുമായി നടി മീര മിഥുന്‍


'അഗ്‌നി സിറകുകള്‍ 'ന്ന തമിഴ് ചിത്രത്തില്‍ നിന്ന് തന്നെ നീക്കം ചെയ്തതില്‍ പ്രതിഷേധിച്ച് നടി മീര മിഥുന്‍. നവീന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തന്നെയാണ് തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ കമല്‍ ഹാസന്റെ മകള്‍ അക്ഷര ഹാസനെ തനിക്ക് പകരം നായികയാക്കിയതെന്നും മീര ആരോപിക്കുന്നു

കമല്‍ ഹാസന്‍ അവതാരകനായെത്തിയ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തി നേടിയ താരമാണ് മീര മിഥുന്‍. മോഡലിങിന് രംഗത്ത് സജീവമായ മീര എതാനും സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

തമിഴ് സിനിമയിലെ സ്വജനപക്ഷപാതത്തിന്റെ ഇരയാണ് ഞാന്‍. ഹാസനും കൂട്ടരും ചേര്‍ന്ന് അഗ്‌നി സിറകുകളില്‍ നിന്ന് എന്നെ മാറ്റി പകരം അക്ഷരയെ കാസ്റ്റ് ചെയ്തു. ഇപ്പോള്‍ എനിക്ക് ദുഖം തോന്നുന്നില്ല. സംവിധായകന്റെയും നിര്‍മാതാവ് ടി.ശിവയുടെയുമടക്കം ഒട്ടനവധിയാളുകളുടെ മുഖം ജനങ്ങള്‍ക്ക് മുന്‍പില്‍ തുറന്ന് കാണിക്കാന്‍ സാധിച്ചു മീര പറയുന്നു.

എന്നാല്‍ മീരയെയല്ല ശാലിനി പാണ്ഡെ എന്ന നടിയെയാണ് ചിത്രത്തിന് വേണ്ടി ആദ്യം പരിഗണിച്ചതെന്ന് സംവിധായകന്‍ പറയുന്നു. ശാലിനിക്ക് പകരമാണ് അക്ഷരയെത്തുന്നത് എന്ന് അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി. എന്നാല്‍ നവീന്‍ പറയുന്നത് പച്ചക്കളളമാണെന്നാണ് മീരയുടെ വാദം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക