Image

മരടിലെ 14 ഫഌറ്റ് ഉടമകള്‍ക്ക് ഇടക്കാലാശ്വാസം അനുവദിക്കാന്‍ മൂന്നംഗ സമിതിയുടെ ശുപാര്‍ശ

Published on 14 October, 2019
മരടിലെ 14 ഫഌറ്റ് ഉടമകള്‍ക്ക് ഇടക്കാലാശ്വാസം അനുവദിക്കാന്‍ മൂന്നംഗ സമിതിയുടെ ശുപാര്‍ശ


കൊച്ചി: മരടിലെ 14 ഫഌറ്റ് ഉടമകള്‍ക്ക് ഇടക്കാലാശ്വാസം അനുവദിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ സമിതിയുടെ ശുപാര്‍ശ. തിങ്കളാഴ്ചത്തെ സിറ്റിങില്‍ ലഭിച്ച 19 അപേക്ഷകളില്‍ നിന്നാണ് 14 പേര്‍ക്ക് ഇടക്കാലാശ്വാസം അനുവദിക്കാന്‍ സമിതി തീരുമാനിച്ചത്. ഇതില്‍ മൂന്ന് അപേക്ഷകര്‍ക്ക് മാത്രമാണ് 25 ലക്ഷം അനുവദിച്ചിട്ടുള്ളത്. മറ്റ് 11 അപേക്ഷകര്‍ക്ക് 13 ലക്ഷം മുതല്‍ 21 ലക്ഷം വരെ അനുവദിക്കാനാണ് തീരുമാനം.

ഫഌറ്റ് നിര്‍മാതാക്കളും ഉടമകളും തമ്മില്‍ ഫഌറ്റിന്റെ ആദ്യ വില്‍പ്പനയില്‍ രജിസ്റ്റര്‍ ചെയ്ത ആധാരത്തില്‍ കാണിച്ച കെട്ടിട മൂല്യം മാനദണ്ഡമാക്കിയാണ് ഈ തുക തീരുമാനിച്ചതെന്ന് സമിതി വ്യക്തമാക്കി. തുക അനുവദിച്ച 14 ഫഌറ്റ് ഉടകളുടെ പേരുവിവരങ്ങള്‍ ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ ചെയര്‍മാനായ സമിതി വെളിപ്പെടുത്തിയിട്ടുണ്ട്.

ജെയ്ന്‍ കോറല്‍ കോവ്, ആല്‍ഫാ സെറീന്‍, ഗോള്‍ഡന്‍ കായലോരം എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഇപ്പോള്‍ നഷ്ടപരിഹാരം നല്‍കുന്നത്. 19 അപേക്ഷയില്‍ ബാക്കിയുളള അഞ്ചെണ്ണം ഫഌറ്റുകളുടെ ആദ്യ വില്‍പ്പനയുടെ ആധാരത്തിന്റെ യഥാര്‍ഥ പകര്‍പ്പ് ഹാജരാക്കാത്ത സാഹചര്യത്തിലാണ് പരിഗണിക്കാതിരുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക