Image

മിസൈലേറ്റ് വ്യോമസേനാ ഹെലിക്കോപ്റ്റര്‍ തകര്‍ന്ന സംഭവം: രണ്ടുപേര്‍ക്കെതിരെ കോര്‍ട്ട് മാര്‍ഷല്‍ നടപടി

Published on 14 October, 2019
മിസൈലേറ്റ് വ്യോമസേനാ ഹെലിക്കോപ്റ്റര്‍ തകര്‍ന്ന സംഭവം: രണ്ടുപേര്‍ക്കെതിരെ കോര്‍ട്ട് മാര്‍ഷല്‍ നടപടി
ന്യൂഡല്‍ഹി: വ്യോമസേനാ ഹെലിക്കോപ്റ്റര്‍ ഇന്ത്യയുടെതന്നെ മിസൈലേറ്റ് തകര്‍ന്ന സംഭവത്തില്‍ രണ്ട് ഓഫീസര്‍മാര്‍ക്കെതിരെ കോര്‍ട്ട് മാര്‍ഷല്‍ നടപടി സ്വീകരിക്കും. എം.ഐ 17 ഹെലിക്കോപ്റ്റര്‍ തകര്‍ന്ന് ആറ് വ്യോമസേനാംഗങ്ങള്‍ അടക്കമുള്ളവര്‍ മരിക്കാന്‍ ഇടയാക്കിയ സംഭവത്തിലാണിത്. കഴിഞ്ഞ ഫെബ്രുവരി 27ന് ശ്രീനഗറിന് സമീപം ബദ്ഗാമിലാണ് സംഭവം നടന്നത്.

കോര്‍ട്ട് മാര്‍ഷല്‍ നടപടിക്ക് പുറമെ മറ്റ് നാല് ഓഫീസര്‍മാര്‍ക്കെതിരെ ഭരണതലത്തിലുള്ള നടപടിയുമുണ്ടാവും. ഗ്രൂപ്പ് ക്യാപ്റ്റന്‍, വിങ് കമാന്‍ഡര്‍ എന്നിവര്‍ക്ക് എതിരെയാവും കോര്‍ട്ട് മാര്‍ഷല്‍ നടപടി സ്വീകരിക്കുക. രണ്ട് എയര്‍ കമാന്‍ഡോകള്‍, രണ്ട് ഫ്‌ളൈറ്റ് ലഫ്റ്റനന്റുമാര്‍ എന്നിവര്‍ക്ക് എതിരെയാവും മറ്റ് നടപടികള്‍ ഉണ്ടാവുകയെന്നും പ്രതിരോധ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക