Image

സ്വത്ത് തര്‍ക്കം: മകന്‍ അമ്മയെ കുഴിച്ചുമൂടിയത് ജീവനോടെയെന്ന് സംശയം

Published on 14 October, 2019
സ്വത്ത് തര്‍ക്കം: മകന്‍ അമ്മയെ കുഴിച്ചുമൂടിയത് ജീവനോടെയെന്ന് സംശയം


കൊല്ലം: വീട് എഴുതി നല്‍കാത്തതിന് മകന്‍ അമ്മയെ കുഴിച്ചുമൂടിയത് ജീവനോടെയെന്ന് സംശയം. കൊല്ലം ചെമ്മാന്‍മുക്ക് സാവിത്രിയമ്മയെയാണ് മകന്‍ ക്രൂരമായി കൊലപ്പെടുത്തിയത്. ക്രൂരമര്‍ദനം മൂലമാണ് സാവിത്രിയമ്മ മരണപ്പെട്ടതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സാവിത്രിയമ്മയുടെ വാരിയെല്ലുകള്‍ ഒടിഞ്ഞതായും തലയ്ക്ക് പുറകില്‍ ആന്തരിക രക്തസാവ്രമുണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. 

സുനില്‍ അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയോ മര്‍ദ്ദനത്തില്‍ ബോധരഹിതയായ അമ്മയെ ജീവനോടെ കുഴിച്ചുമൂടികയോ ചെയ്തിരിക്കാമെന്നാണ് സംശയിക്കുന്നത്.  മര്‍ദനത്തില്‍ സാവിത്രിയമ്മയുടെ നാല് വാരിയെല്ലുകളാണ് ഒടിഞ്ഞിരുന്നത്. വാരിയെല്ലുകള്‍ ഒടിഞ്ഞത് നിലത്തിട്ട് ചവിട്ടിയപ്പോഴും തലയ്ക്ക് പുറകിലെ ആന്തരിക രക്തസ്രാവം തല പിടിച്ച് ചുമരില്‍ ഇടിച്ചപ്പോഴുമാകാം ഉണ്ടായതെന്നുമാണ് പ്രാഥമിക നിഗമനം.

തീരെ വീതികുറഞ്ഞ് ആഴത്തില്‍ കുഴിയെടുത്താണ് അതില്‍ മൃതദേഹം മണ്ണിട്ടു മൂടിയത്. കാല്‍മുട്ടു മടക്കിയിരുത്തിയാണ് കുഴിച്ചിട്ടത്. അതിനു മുകളില്‍ പെയിന്റ് ബക്കറ്റില്‍ വെള്ളം നിറച്ചുവെച്ചു. പഴയ ഒരു ഫ്‌ലക്‌സ് ബോര്‍ഡും ഇവിടെ വെച്ചു. . ഒരാഴ്ചകൊണ്ട് പറമ്പില്‍ കുഴിയെടുത്തതായി ആര്‍ക്കും സംശയം തോന്നാത്ത രീതിയിലായി.

സംഭവദിവസം വൈകുന്നേരം നാലോടെ സാവിത്രിയുടെ പേരിലുള്ള കൊല്ലം അപ്‌സര ജങ്ഷനിലെ ഭൂമി ആവശ്യപ്പെട്ടാണ് സുനില്‍കുമാര്‍ വഴക്കിട്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക