Image

ആരൊക്ക മുതലാളികള്‍ സൂക്ഷിക്കുക? (ബി ജോണ്‍ കുന്തറ)

Published on 14 October, 2019
ആരൊക്ക മുതലാളികള്‍  സൂക്ഷിക്കുക? (ബി ജോണ്‍ കുന്തറ)
"ബില്യനേഴ്‌സ് ഉണ്ടായിരിക്കരുത്" ബെര്‍ണി സാണ്ടേര്‍സിന്‍റ്റെ വാക്കുകള്‍
വരുന്ന 2020 അമേരിക്കന്‍ പൊതു തിരഞ്ഞെടുപ്പില്‍ ഒരു കാര്യം വ്യക്തമാകുന്നു ഇത്തവണ സമതിധായകര്‍ക്ക് ആര്‍ക്കു വോട്ടു രേഖപ്പെടുത്തണം എന്ന വിഷയത്തില്‍ ഒരു വ്യക്തമായ രൂപം ലഭിക്കുന്നുണ്ട് .പിന്‍ കാലങ്ങളില്‍ പലപ്പോഴും സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ തനിരൂപം മറച്ചുവയ്ച്ചാണ് പൊതുജനങ്ങളെ സമീപിക്കുന്നത്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി കുത്തക മുതലാളിത്തത്തെ തുണക്കുന്നവര്‍ അതില്‍ മാറ്റമില്ല.   ഡെമോക്രാറ്റ് പാര്‍ട്ടിയില്‍ നിന്നും വളരെ ശക്തമായ രീതിയില്‍ ഒരു ഉള്‍ സംവാദം നടക്കുന്നു ആരാണ് ഏറ്റവും നല്ല സോഷ്യലിസ്റ്റ് എന്നത്..ഇവിടാണ് പൊതുജനതക്ക് ഒരു വ്യക്തമായ രൂപം ലഭിക്കുന്നത് ആര്‍ക്ക് വോട്ടു രേഖപ്പെടുത്തണം എന്ന കാര്യത്തില്‍.

ഡെമോക്രാറ്റ് ഭാഗത്തുനിന്നും മൂന്നു സ്ഥാനാര്‍ത്ഥികള്‍ ഇപ്പോള്‍ മുന്‍ നിരയില്‍ എത്തിയിട്ടുണ്ട് എലിസബേത് വാറന്‍ , ജോ ബൈഡന്‍ , ബെര്‍ണി സാന്‍ഡേര്‍സ് ഇതില്‍ ജോ ബൈഡന്‍ മാത്രമേ താനൊരു തികഞ്ഞ സോഷ്യലിസ്റ്റ് അല്ല എന്ന് പരസ്യമായി പറയുന്നതിന് ധൈര്യം കാട്ടിയിട്ടുള്ളു.

മുകളില്‍ സൂചിപ്പിച്ച മൂന്നു സ്ഥാനാര്‍ത്ഥികള്‍ പലേ കാര്യങ്ങളിലും ഒരുപാടു രൂപ സാദൃശ്യങ്ങള്‍ ഉള്ളവര്‍ മൂന്നുപേരും പ്രായത്തില്‍ 70കളില്‍, വെളുത്ത വംശജര്‍, രണ്ടുപേര്‍ സെനറ്റര്‍മാര്‍ ഒരാള്‍ മുന്‍ സെനറ്റര്‍. ബേര്‍ണി സാന്‍ഡേര്‍സ് ഒരു ഹൃദയാഘാതം, അടുത്തനാളുകളില്‍ തരണം ചെയ്തു വീണ്ടും വേദിയില്‍.

ബൈഡന്‍ തന്‍റ്റെ മകനുമായി ബന്ധപ്പെടുത്തിയുള്ള അഴിമതി ആരോപണങ്ങളില്‍ പെട്ട് മുന്‍പോട്ടുള്ള പോക്കിന്‍റ്റെ ഗതി മാറിയിരിക്കുന്നു പിന്നുള്ളത് വാറന്‍ ഇവര്‍ക്ക് പാര്‍ട്ടി നോമിനേഷന്‍ കിട്ടുന്നതിനുള്ള സാധ്യതകള്‍ തെളിഞ്ഞു വരുന്നു എന്നാണ് നിരവധി രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.

ബെര്‍ണി സാന്‍ഡേര്‍സും, എലിസബേത് വാറനും തങ്ങള്‍ വിജയിക്കപ്പെട്ടാല്‍ സോഷ്യലിസം അമേരിക്കയില്‍ സംജാതമാക്കുന്നതിനുള്ള എല്ലാനടപടികളും സ്വീകരിക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇന്ന് ഇവര്‍ രണ്ടു പേരും മില്ല്യനേഴ്‌സ് ആണ് കൈവശമുള്ള പണം ഉപേക്ഷിക്കുന്നു എന്ന് ഇവരാരും പ്രഖ്യാപിച്ചിട്ടില്ല.

സാന്‍ഡേഴ്‌സിന്‍റ്റെ അഭിപ്രായത്തില്‍ ആദ്യ പടിയായി  15 വര്‍ഷങ്ങള്‍ക്കകം എല്ലാ ബില്ലിയനേഴ്‌സിനെയും ഇല്ലാതാക്കണം.രണ്ടുപേരുടെയും ഇതിനുള്ള ഉപാധികള്‍ പലേ രീതികളിലുള്ള നികുതികള്‍ പണക്കാരുടെ മേല്‍ ചുമത്തുക.ബെര്‍ണിയുടെ വാക്കുകള്‍ "ബില്യനേഴ്‌സ് ഉണ്ടായിരിക്കരുത്"

പണം കുറവുള്ളവനെ ധനവാന്‍ ആക്കുന്നതിനുള്ള എളുപ്പവഴി അത് കൂടുതലുള്ളവന്‍റ്റെ പക്കല്‍ നിന്നും പിടിച്ചെടുത്തു ഇല്ലാത്തവന് കൊടുക്കുക. ഈ വഴികള്‍ ചൈനയിലും റഷ്യയിലും പ്രയോഗിച്ചു നോക്കി നടക്കില്ല എന്നു തെളിഞ്ഞു രണ്ടു രാഷ്ട്രങ്ങളും ആ വഴികള്‍ ഉപേക്ഷിച്ചു. ഇന്ന് ചൈന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന കുത്തക മുതലാളിയുടെ കീഴിലാണ്.

ഇന്നത്തെ അവസ്ഥയില്‍ ഇവര്‍ രണ്ടുപേരും മുതലെടുക്കുന്നത് പൊതുവെ അമേരിക്കന്‍ ജനതക്കു സോഷ്യലിസം എന്തെന്നുള്ളതിലുള്ള അജ്ഞതയിലാണ്.ഒട്ടനവധിയുടെ ചിന്ത സോഷ്യലിസം എല്ലാവര്‍ക്കും സുഖമായ ജീവിതം വരുത്തും എന്നതാണ്. പഠനം നടത്തുന്നതിന് ആര്‍ക്കും സമയമില്ല.

കേള്‍വിക്ക് ഇമ്പമുള്ള വാക്കുകളാണ് ഇവര്‍ പറയുന്നത് . ഒരു പറുദീസ അമേരിക്കയില്‍ സംജാതമാക്കുന്നതിന് ഇന്നു വിലങ്ങുതടിയായി നില്‍ക്കുന്നത് സമ്പന്നര്‍ അവരെ നിര്‍മൂലനം നടത്തുക ഇവിടെ പറുദീസ സൃഷ്ടിക്കുക.

Join WhatsApp News
Boby Varghese 2019-10-14 16:25:50
More than ten candidates left. Not one of them is capable to say" I love America" or " America is the best country on earth" or " America is exceptional" [ Sanders may be an exception.].
When we look at a Republican gathering, we will see people chanting USA, USA. 
When Democrats meet, they chant" Down with America". In a meeting of Democrats in Baltimore, they were carrying banners supporting Modura of Venezuela.
Oommen 2019-10-15 16:14:29
Is there any democratic candidate out here who love USA? 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക