Image

ഉഷ്ണക്കാറ്റ് വിതച്ചവര്‍ ( ചെറുനോവല്‍-8: സംസി കൊടുമണ്‍)

Published on 14 October, 2019
ഉഷ്ണക്കാറ്റ് വിതച്ചവര്‍ ( ചെറുനോവല്‍-8: സംസി കൊടുമണ്‍)
ഗോപാലന്‍നായരുടെ കടയില്‍ അത്യാവശ്യം കêതിവെച്ചിരുന്ന കാപ്പിക്കുള്ള പലഹാരങ്ങളും, ഒരു പടല പഴവുമായി ദേവകി അവന് മുന്നേ നടന്നു. ദേവകിയുടെ ആ പോക്ക് ഗോപാലന്‍നായരുടെ ഉള്ളീല്‍ വേദനയുടേയും സഹതാപത്തിന്റേയും, സ്‌നേഹത്തിന്റേയും വികാരങ്ങള്‍ ഉണര്‍ത്തി. അവള്‍ക്ക് ഇങ്ങനെ ഒê ജീവിതം വേണ്ടിയിരുന്നോ..? അയാള്‍ സ്വയം ചോദിക്കും. എന്നിട്ടും അവളോട് ഒരു പതിതയോടുള്ള വെറുപ്പ് തോന്നാറില്ല. അവള്‍ സംഭവങ്ങളുടെ ഇരയായി പോയവളാണ്. ഓര്‍മ്മ വെച്ച കാലം മുതല്‍ അവളോട് തോന്നിയ ഇഷ്ടത്തിന് ഇന്നും ഒരു æറവു വന്നിട്ടില്ല. തന്റെ ഇഷ്ടം തുറന്നു പറയാനുള്ള ധൈര്യം സംഭരിച്ചു വന്നപ്പോഴേക്കും എല്ലാം കൈ വിട്ടു പോയിരുന്നു. എവിടെ നിന്നോ വന്ന æടിയേറ്റക്കാരന്‍ ആശാരിയുടെ സുന്ദരനായ മകന്‍ അവളുടെ മനസ്സില്‍ കുടിയേറി. എന്നിട്ടും അവളോടുള്ള ഇഷ്ടം കാത്തു.  അവള്‍ക്ക് പറ്റുന്ന ഒരോ വീഴ്ച്ചയും മനസ്സിനെ നൊമ്പരപ്പെടുത്തുന്നു. അവള്‍ തെരഞ്ഞെടുത്ത വഴികളില്‍ നിന്നും അവളെ തിരുത്താന്‍ തനിക്ക് കഴിഞ്ഞിട്ടില്ല. ഇനി ആര്‍ക്കമതിനു കഴിയുമെന്നു തോന്നുന്നില്ല. ചില ദിവസങ്ങളില്‍ വേലിയേറ്റം മാതിരി ഓര്‍മ്മകള്‍ മനസ്സിലേക്ക് തള്ളിവരും, അങ്ങനെയുള്ള ദിവസങ്ങളില്‍, പട്ടയുടെ ലഹരിയില്‍, ഗോപാലന്‍ നായര്‍ ദേവകിയുടെ വീട്ടിലേക്ക് നടക്കും.

    ദേവകി ഉമ്മറപ്പടിയുടെ ഒതുçകല്ലില്‍ ഇരിക്കും. ഗോപാലന്‍നായര്‍ മുറ്റത്ത് ദേവകി കൊടുത്ത സ്റ്റൂളിലും.  അവര്‍ ഒത്തിരിനേരം സംസാരിക്കും.  എന്തിനെക്കുറിച്ചെന്നില്ല.  ആ പരസ്പര കാണല്‍ രണ്ടാള്‍ക്കും എന്തൊക്കയോ നിറവു നല്‍æì.  ദേവകിക്ക് ഗോപാന്‍നായരെ അകത്തേക്ക് വിളിക്കണമെന്നു തോന്നിയിട്ടില്ല. ഗോപാലന്‍നായര്‍ക്ക് ദേവകിയുടെ ശരീരത്തേക്കാള്‍ അവളുടെ സാമിപ്യമായിരുന്നു സന്തോഷം. പരസ്പരം പറയാതെ തന്നെ അവര്‍ അവരവരുടെ അതിരുകള്‍ സൂക്ഷിച്ചു. ചിലപ്പോഴൊക്കെ ദേവകി ചോദിക്കും “”ഗോപാലേട്ടാ...ജാനുച്ചേച്ചീം പിള്ളാരും സുഖമായിരിക്കുന്നുവോ..’’ “” എന്തു സുഖം... ജാനുവിന്റെ വലിവ് ഒരു കീറാമുട്ടിയാ.. തണ്പ്പ് അന്ം അടിച്ചാല്‍ മതി വലിവു തുടങ്ങും. മൂത്തവള്‍ക്ക് ഇനിയും പഠിക്കണം.  ബി.എഡിന് പോകണമെന്നാ...മോനും കോളേജില്‍ പോകണമെന്നു പറയുന്നു.  നടക്കുമോ ആവോ... നമ്മുടെ ഒക്കെ ചെറിയ ജീവിതത്തില്‍ വലിയ ആഗ്രഹങ്ങളല്ലെ ദേവകി.’’  വിഷയം ആ വഴിക്ക് തിരിയുമ്പോള്‍ ഗോപാലന്‍നായര്‍ ടോര്‍ച്ചു മിന്നിച്ചു നടക്കും.  ദേവകി പിന്നേയും ഇരിക്കും. ഇളകിയ മനസ്സിനെ വരുതിയില്‍ ആക്കാന്‍ നോക്കും. നിലാവ് മേഘപാളികളാല്‍ മൂടുന്നതും വീണ്ടും തന്റെ പ്രഭയോടു കൂടി ഇറങ്ങിവരുന്നതു നോക്കി ഇരിക്കുും.  പണ്ട് ഇതുപോല് നിലാവുള്ള ഒരു രാത്രിയിലെ നിലവിളികള്‍ മുഴങ്ങും. എല്ലുകള്‍ നുറിങ്ങിയവന്റെ നിലവിളി. ആങ്ങളമാര്‍ നല്കിയ ജിവിതത്തിന്റെ മുറിപ്പാടുകളില്‍ നിന്നും വേദന ഉണരും. “”ദേവു നീ എന്നും എന്റേതായിരിക്കണം.’’  അതാണ് ഒടുവില്‍ പറഞ്ഞത്.  അപ്പോഴേക്കും അടി വീണീരുന്നു. ഓര്‍മ്മകളാണ് ദേവകിക്ക് ജീവിതം. നൊമ്പരങ്ങളുടെ ഓര്‍മ്മ.  ഇല്ല ഇനിയും മറന്നില്ല.  ഒരു തിരിച്ചു വരവില്ലന്നറിഞ്ഞിട്ടും മറക്കാന്‍ കഴിയുന്നില്ല.
   
മോഹനന്‍ ദേവകിക്ക് പിന്നില്‍ നിന്നു. “” മോന്‍ അകത്തോട്ടിരിക്ക്’’ അവര്‍ അവനെ വഴികാട്ടി. വരാന്തയില്‍ കിടന്ന ഒരു പ്ലാസ്റ്റിക്ക് കൊട്ടക്കസേര പൊടിതട്ടി അവനെ ക്ഷണിച്ചു.  മുറ്റത്തു ചാടുരുട്ടിക്കളിച്ചുകൊണ്ടിരുന്ന ചെക്കനോടായി അവര്‍ തെല്ലുച്ചത്തില്‍ പറഞ്ഞു. “”എടാ അസത്തേ.. ഏവിടെയെങ്കിലും പോയി കളിക്കടാ... ചെക്കന്‍ അവന്റെ പ്രായത്തിന് നിരക്കാത്ത ഒരു നോട്ടം അവരെ നോക്കി ചാടും ഉരുട്ടി പറമ്പിലെങ്ങോട്ടോ ഓടിമറഞ്ഞു.  മോഹനന്‍ ഒന്നും കേട്ടില്ല.  മറ്റൊന്നും അവന്‍ കണ്ടില്ല. ദേവകി ചേച്ചി അവന്റെ സ്വപ്നങ്ങളില്‍ നിന്നും പടിയിറങ്ങി. അമ്പലങ്ങളിലെ ചുവര്‍ ചിത്രത്തിലെന്നപോലെ ഉയര്‍ന്ന മാറും, ഒതുങ്ങിയ അരക്കെട്ടുമുള്ള മറ്റൊരു ദേവി അവന്റെ സ്വപനങ്ങളില്‍ ചേക്കേറി. വെളുത്ത ഒറ്റക്കരയന്‍ മുണ്ടും, കറുത്ത ബ്ലൗസും മാറില്‍ æറുകെ ഒരു ഈരിഴയന്‍ തോര്‍ത്തും ഇട്ട് മീനു അലസമായി ഏതൊ സ്വപ്നലോകത്തിലെന്നപോലെ മുടി ചീകുന്നു. മോഹനന്റെ കണ്ണുകള്‍ അവളുടെ നനഞ്ഞ അധരങ്ങളിലായിരുന്നു.
   
ദേവകിയുടെ ഉള്ളൊന്നു തണുത്തു.  വഞ്ചി ഏതൊ തീരത്തടുത്തപോലെ.  ‘’മോളിത്ര പെട്ടന്ന് കുളികഴിഞ്ഞു വന്നോ?”” ദേവകി വെറുതെ മീനുവിനോടു ചോദിച്ചു. എന്നിട്ട് മോഹനനോടായി പറഞ്ഞു “”മോനെ ഇവിളു കുളിക്കാന്‍ പോയല്‍ æളം തേവി വറ്റിച്ചേ വരൂ’’  ദേവകി ഒകു കള്ളച്ചിരിയോട് മോഹനനെ ഒളികണ്ണിട്ടു നോക്കി.  “”മോനിനി എന്നാ പോകണ്ടെ ..?’’ എവിടെ പോകാന്‍..അവന്‍ സ്വയം ചോദിച്ചു. ഇത്രയുമായപ്പോള്‍ മീനു അവനെ നോക്കി. മോഹനന്‍ മീനുവിനോടായി ചോദിച്ചു. “”എന്നെ അറിയില്ലെ.’’  മീനു അവനെ മിഴിച്ചു നോക്കി. “”നിനക്കിവനെ അറിയില്ലെ. നമ്മുടെ വാസുന്റെ പേര്‍ഷ്യേല്‍ പോയിരുന്ന...’’ ദേവകി തന്റെ æലത്തൊഴില്‍ പറഞ്ഞില്ലല്ലോ എന്ന ആശ്വാസത്തില്‍ മോഹനന്‍ ചിരിച്ചു.
   
മീനു അവന്റെ മുന്നില്‍ നിന്നു.   അവള്‍ക്ക് അവനെ ഇഷ്ടമായി. അവന്റെ കണ്ണീലെ ദാഹവും, ഉടുപ്പിലെ സുഗന്ധവും, റോത്ത്മാന്‍സിന്റെ മണവും അവള്‍ക്ക് നന്നേ ബോധിച്ചു. അവന്‍ അപ്പോഴും സ്വപ്നലോകത്തായിരുന്നു. മണല്ക്കാട്ടില്‍ അകപ്പെട്ട പഥികന് മുന്നിലിതാ ഒരരുവിയും, ഒരു കൂടാരവും. അവനിലെ തിളുക്തുന്ന ഈയ്യത്തിëമേല്‍ ആരോ തണുത്ത വെള്ളം കുടഞ്ഞപോലെ.  ചൂടേറ്റു പോള്ളുന്ന മണല്‍ ഉരുകി ഇതാ ഒരു സുന്ദര ശിന്മായി രൂപപ്പെട്ടിരിക്കുന്നു.  മീനുവും അവനെത്തന്നെ നോക്കി നില്ക്കുന്നു. അവളുടെ കണ്ണില്‍ നാണമോ ആര്‍ത്തിയോ ഇല്ലായിരുന്നു. പക്ഷേ അവള്‍ ഇന്നുവരെ കണ്ടിട്ടില്ലാത്തതെന്തോ ഒന്ന് അവനില്‍ കാണുകയായിരുന്നു. ആ നോട്ടം അവന്റെ ആന്തരാത്മാവീനെ തൊട്ടു. അവള്‍ കുഞ്ഞനന്തനെ ഓര്‍ത്തു.
   
ദേവകി ഒരു പാത്രത്തില്‍ അവന്പലഹാരങ്ങളും ചായയും കൊണ്ടുവന്നു. മിനുവിനോടായി പറഞ്ഞു “”മോളെ ഈ ചായ അങ്ങോട്ടു കൊടുക്ക്’’. അവര്‍ കൂടുതല്‍ അടുക്കുകയായിരുന്നു. മോഹനനിതുന് മുമ്പാരും ഇങ്ങനെ ചായ കൊടുത്തിട്ടില്ല. അല്ലെങ്കില്‍ അവന്‍ ഇതുപോലൊക് മടയില്‍ അകപ്പെട്ടിട്ടില്ല. ഇരയെ മണത്തറിയുന്ന വേട്ടക്കാരപ്പോലെ ദേവകിയും മീനുവും അവനെ പിന്‍ത്തുടര്‍ന്നു.

 കിണിം..ങ്... ചായ ഇരുന്ന സ്പടികഗ്ലാസ് നാലുഭാഗത്തേçം ചിതറി. മോഹനന്റെ ഫോറിന്‍ കൈലിയാകെ നനഞ്ഞു. ഓര്‍ക്കാപ്പുറത്തുണ്ടായ ആക്രമണത്തില്‍ എല്ലാവരും ഒരു നിമിക്ഷം പകച്ചു നിന്നു.  ഹരി എന്ന ആനച്ചെവിയന്‍ കൈയ്യില്‍ ഉന്നം പിടിച്ച മറ്റൊരു കല്ലുമായി അവരെ നോക്കിച്ചിരിച്ചു. നാശം പിടിച്ചവന്‍ ദേവകി അവന്റെ പിന്നാലെ പാഞ്ഞു.  പൊട്ടിയ ഗ്ലാസുകള്‍ പറക്കുന്ന മീനുവിനോടവന്‍ ചോദിച്ചു “” ആ ചെക്കന്‍ ഏതാ..” അവള്‍ ഒന്നും പറഞ്ഞില്ല.  സത്യത്തില്‍ അവള്‍ക്കറിയില്ലായിരുന്നു ആ ചെക്കന്‍ അവള്‍ക്കാരാണന്ന്.  താങ്ങാന്‍ വയ്യാത്ത ഭാരവും, സഹിക്കാന്‍ വയ്യാത്ത ദുര്‍ഗന്ധവുമാണവനെ കാണുമ്പോള്‍ മനസ്സിലേക്ക് വരുന്നത്. പിന്നെയൊരു മനഃപ്പുരട്ടലാണ്. പിന്നെ ഒന്നും ഓര്‍ക്കാന്‍ ശ്രമിക്കത്തില്ല. തന്നില്‍ നിന്നും പുറത്തുവന്ന ഒരശ്ലീലത്തെക്കുറിച്ചെന്തു പറയാനാണ്.
   
ചായവീണ മോഹനന്റെ കൈലി തുടച്ചുകൊണ്ടവള്‍ ചോദിച്ചു “” ഇതു ഫോറിനാ...’’  “”അതെ എന്താ മീനുവിന് വേണോ’’ അവന്‍ ചോദിച്ചു.  അവള്‍ ചിരിച്ചു. “”ഞാന്‍ മീനുവിനൊരു സാരി കൊണ്ടത്തരട്ടെ’’  അവള്‍ സമ്മതം എന്നു തലയാട്ടി.  അവര്‍ക്കിടയില്‍ ഒരു വലിയ ബന്ധം സ്ഥാപിക്കപ്പെട്ടു.  “”പിന്നെ എന്തുവേണം...’’ അവന്‍ അന്ം ശൃംഗാരച്ചുവയോട് ചോദിച്ചു. അവന്റെ ചോദ്യത്തിന്റെ തീവ്രത ഒട്ടും ചോര്‍ന്നു പോകാതെ അവള്‍ പറഞ്ഞു  “”എല്ലാം’’. അവള്‍ ചോദിച്ചതിന്റെ ആഴം തിരിച്ചറിയാതെ അവന്‍ തലയാട്ടി ചിരിച്ചു.
    
റോഡില്‍ കൂടി രണ്ടുപേര്‍ ഉച്ചത്തില്‍  പരസ്പരം എന്തൊക്കയൊ പറഞ്ഞ് കലഹിച്ചു നടന്നു പോകുന്നു.  ദേവകിയുടെ തിണ്ണയില്‍ മോഹനന്‍ ഇരിക്കുന്ന കണ്ട് അവര്‍ സംസരം നിര്‍ത്തി ബീഡി ഒന്നാഞ്ഞു വലിച്ച്, ആരോടെന്നില്ലാതെ ഉച്ചത്തില്‍ പറഞ്ഞു. “”അല്ലേലും ഇപ്പം എവിടേയും ഗള്‍ഫുകാരെ മതി’’.  മോഹനനെ ഒന്നിരുത്തി നോക്കി കാറിത്തുപ്പി അവര്‍ നടന്നു.  ഹരിക്ക് പിറകെ ഒരുവട്ടം ഓടി ദേവകി കിതച്ച് തിരികെയെത്തി. ആ കിതപ്പോടെ ചോദിച്ചു.  “”മോനെ കട്ടന്‍ കാപ്പിയിടട്ടെ...പാലില്ല.’’  വേണ്ട  ഞാനിറങ്ങുന്നു.. വൈകിട്ട് വരാം.  മീനുവിന് ഒê സാധനം കൊടുക്കാമെന്നു പറഞ്ഞിട്ടുണ്ട്”” മോഹനന്‍ പോകാന്‍ എഴുന്നേറ്റു.  ദേവകിയുടെ മനസ്സൊന്നു തണുത്തു. അവന്‍ വകും അവര്‍ ഉറപ്പു വരുത്താനായി ഒì കൂടി സ്വയം പറഞ്ഞു.  അവന്റെ കണ്ണീലെ ഉഷ്ണക്കാറ്റ് അവര്‍ തിരിച്ചറിഞ്ഞിരുന്നു.എങ്കിലും അവര്‍ സന്ദേഹിയായിരുന്നു.  വരാമെന്നു പറഞ്ഞു പടിയിറങ്ങിയ പലരും ഇനിയും മടങ്ങിവന്നിട്ടില്ല. ദേവകി പലവിധ ചിന്തകളില്‍ മുഴുകി.
    
യാത്രയില്‍ മോഹനനും അവന്റെ ജീവിത യാത്രയെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ പെട്ടു. ഏഴാംക്ലാസില്‍ പഠിക്കുമ്പോള്‍ നാടുവിട്ടതാ...അല്ലെങ്കില്‍ നാട്ടില്‍ നിന്നും ഓടിച്ചതാ.... ആ കാലം അവനിലേക്ക് കറങ്ങി വരുന്നു. മഴക്കാലത്തെ മുഴുപ്പട്ടിണി. വെയിലില്ലാതെ, പപ്പടവും ഇറയത്തു നിരത്തി എങ്ങോട്ടോ നോക്കിയിരിക്കുന്ന അച്ഛന്‍. അച്ഛന്റെ ജീവിയനില്ലാത്ത കണ്ണുകളിലേക്കും, ഉണങ്ങാത്ത പപ്പടത്തേയും മാറി മാറി നോക്കി എന്തു ചെയ്യണമെന്നറിയാതെ ദീര്‍ഘശ്വാസം വിടുന്ന അമ്മ.  തന്നെക്കാള്‍  മൂത്ത രണ്ടു സഹോദരിമാര്‍. ജീവിതം നിത്യ ദാരിദ്രം നിറഞ്ഞതായിരുന്നു. ചിലപ്പോള്‍ വിശപ്പു സഹിക്കവയ്യാതെ അടുത്ത പറമ്പില്‍ നിന്നും തേങ്ങ മോഷ്ടിച്ചു തിന്നും.  ഒന്നിനും കീഴ്‌പ്പെടാതെ എല്ലാത്തിനേയും വെല്ലുവിളിക്കുന്ന ഒരുകാലം. അനുസരണക്കേടുകളെ തേടിനടക്കുന്ന ആ കാലത്തില്‍ ഇമ്മിണി കേമനാകാനുള്ള ഒരു നുണ. അവിടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.
   
ഒരേ ക്ലാസില്‍ പലവട്ടം പഠിച്ച് വല്യപഠിത്തക്കാരനെന്ന് സാറുമ്മാര്‍ കളിയാക്കുമ്പോള്‍, ക്ലാസാകെ കൂട്ടച്ചിരി.  അമ്മിണിസാര്‍ ഒരിക്കല്‍ പറഞ്ഞു “”ഇനി മോഹനന്‍ പഠിപ്പൊക്കെ നിര്‍ത്തി, ഒരു കല്ല്യാണമൊക്കെ കഴിക്കണം. കൂട്ടുകാരുടെ കൂട്ടച്ചിരിയില്‍ ആകെ നാണം കെട്ടു പോയി.  ആരാണ് തനിക്കെതിരെ പരാതി പറഞ്ഞതെന്നു മനസ്സിലായി. ഒരെഴുത്തു കൊടുത്തതിന്റെ പ്രതികാരം.  ലീല അതു ടീച്ചറിനോടു പറയുമെന്നൊട്ടും കരുതിയില്ല. മനസ്സിലൊരു വാശി. ലീലç തന്നോടിഷ്ടമാണന്നവന്‍ വെറുതെ കൂട്ടുകാരോടു പറഞ്ഞു. പക്ഷേ ആരും വിശ്വസിക്കാന്‍ തയ്യാറില്ലായിരുന്നു.
 
“”നിനക്കവളെ ഞങ്ങടെ മുന്നെവെച്ചൊന്നു തൊടാമോ. എന്നാ ഞങ്ങളു വിശ്വസിക്കാം.’’ കുഞ്ഞുമോന്‍ പറഞ്ഞു. എല്ലാവരും അതേറ്റു ചൊല്ലി. ഇനി മാറാന്‍ പറ്റില്ല.  എന്തും വരട്ടെന്നു വിചാരിച്ചവളുടെ വലതുകൈയ്യില്‍ കയറിപ്പിടിച്ചു. ലീല കരഞ്ഞു.  സ്കൂളാകെ ഇളകി.  മോഹനന്‍ ലീലയെ പിടിച്ചു. വിചാരണക്കൊടുവില്‍ എട്ടടി കൈവെള്ളയില്‍. കരഞ്ഞില്ല. ഹെഡ്മാസ്റ്റര്‍ പറഞ്ഞു “”നീ ഇനി പഠിക്കണ്ട .  വലിയ വിഷമമൊന്നും തോന്നിയില്ല.  പുസ്തകം പോലും എടുക്കാതെ സ്കൂളില്‍ നിന്നും ഇറങ്ങി.  അന്ം ഭയം തോന്നി.   ലീലയുടെ അപ്പന്‍ ചിട്ടി നടത്തുന്ന പണക്കാരനാ.  അവള്‍ക്ക് മുട്ടാളന്മാരായ മൂന്നങ്ങളമാരും.  അവന്‍ വീട്ടില്‍ പോയില്ല. വീടിനടുത്തുള്ള പള്ളിപ്പറമ്പിലെ ഇട്ടി മുതലാളീയുടെ കല്ലറയുടെ മുകളീല്‍ മലര്‍ന്നു കിടന്നു. അവന്‍ ആലോചിച്ചു. ലീലയുടെ കൈയ്ക്കു പിടിച്ചതു തെറ്റായിരുന്നോ.  പ്രായത്തേക്കാള്‍ ശരീരവളര്‍ച്ചയുള്ള ലീല  മനസ്സില്‍ ഒരു æടിലുവെíാന്‍ തുടങ്ങിയിരുന്നു. എങ്കിലും വേണ്ടിയിരുന്നില്ല. കൂട്ടുകാêടെ മുന്നില്‍ ആളാകാന്‍ ശ്രമിച്ചു.  മാത്രമല്ല അവള്‍ തന്റെ പ്രേമം നിരസിച്ചതിലുള്ള പക.

  നേരം ഇരുട്ടിത്തുടങ്ങി.  ഇനി ശവക്കോട്ടയില്‍ ഇരിíാന്‍ പറ്റില്ല. ഭയത്തിന്റെ ചെറിയ വിറയലിനോടൊപ്പം വിശപ്പിന്റെ തളര്‍ച്ചയും. അവന്‍ പതുങ്ങി വീട്ടിലേയ്ക്ക് കയറി. വീടാകെ മരണവീടുപോലെ മൂകം. അവനെ കണ്ട  പാടെ അവന്റെ അമ്മ ഒരു നിലവിളിപോലെ പറഞ്ഞു. “”എടാ മുടിഞ്ഞോനെ എന്തിനാ ഇങ്ങോട്ട് വന്നെ...? നീ ഞങ്ങളെക്കൂടെ കൊലയ്ക്കു കൊടുത്തേ അടുങ്ങുവോ..?” മകനോടുള്ള എല്ലാ വാത്സ്യല്ല്യവും ആ ശബ്ദത്തിലുണ്ടായിരുന്നു. അച്ഛന്‍ ഒê മൂലí് തലíു കൈയ്യും കൊടുത്ത് ഒന്നും ഉരിയാടാതിരിíുന്നു. ചേച്ചിമാര്‍ ചാവടിയില്‍ തീ പാറുന്ന കണ്ണുകളുമായി എന്തൊക്കയോ പറയുന്നു. “”നിന്നെ കയ്യില്‍ കിട്ടിയാല്‍ അവര്‍ കൊല്ലും.  അച്ഛനെ അവര്‍ പൊതിരെ തല്ലി. ചേച്ചിമാര്‍ പറഞ്ഞുകൊണ്ടേ  ഇരിക്കുന്നു. അവë കരയണമെന്നു തോന്നി.  അവന്‍ ആരോടും ഒന്നും പറയാതെ ചാവടിയിലെ ബഞ്ചില്‍ കയറിക്കിടന്നു.

(തുടരും)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക