നടുവേദനയ്ക്കും അരക്കെട്ടന്റെ ഭംഗിക്കും ശലഭാസനം
Health
14-Oct-2019
Health
14-Oct-2019

നടുവേദന അകറ്റാനും നടുവിനും പുറത്തും ഇടുപ്പിനും ഉണ്ടാകുന്ന പേശികളുടെ വലിഞ്ഞു മുറുകിയിരിക്കുന്ന അവസ്ഥ മാറിക്കിട്ടാനും ശലഭാസനം മൂലം സാധിക്കുന്നു. ഇതുമൂലം അരക്കെട്ടിലെയും നടുവിലെയും നാഡീഞരമ്പുകള്‍ ശക്തങ്ങളാകുന്നു. നടുവിനുണ്ടാകുന്ന നീര്‍ക്കെട്ടിനും വേദനയ്ക്കും ശമനം കിട്ടുന്നു. കാലുകളുടെ തുടകളിലെ പേശികളും മുട്ടിനു താഴെയുള്ള പേശികളും അയഞ്ഞു കിട്ടുന്നതു മൂലം ആ ഭാഗത്തുള്ള വേദനയും കഴപ്പും മസിലുകയറ്റവും കുറയുന്നു.
ശലഭാസനം ചെയ്യുന്ന വിധം: ഇരുകാലുകളും ചേര്‍ത്തുവച്ചു കമഴ്ന്നു കിടക്കുക. അതോടൊപ്പം നെറ്റി തറയില്‍ പതിഞ്ഞിരിക്കുകയും വേണം. ഇനി ഇരുകൈകളും ശരീരത്തിനിരുവശത്തും ചേര്‍ത്തു തറയില്‍ മലര്‍ത്തിവയ്ക്കുക. വിരലുകളെല്ലാം ചുരുട്ടിപ്പിടിക്കുകയും വേണം. സാവധാനം ശ്വാസമെടുത്തു കൊണ്ട് ഇരുകാലുകളും തറയില്‍നിന്നുയര്‍ത്തുകയും ശ്വാസം വിട്ടുകൊണ്ടു താഴ്ത്തുകയും ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോള്‍ കാല്‍മുട്ടുകള്‍ മടങ്ങാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. അതോടൊപ്പം താടി തറയില്‍ പതിഞ്ഞിരിക്കുകയും വേണം.

ഇതേ പോലെ എട്ടോ പത്തോ തവണ ആവര്‍ത്തിക്കാവുന്നതാണ്. ബുദ്ധിമുട്ടുള്ളവര്‍ ഓരോ കാലുവീതം മാത്രം ഉയര്‍ത്തിയും ചെയ്യുക.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments