Image

പടച്ചോന്‍ ഉണ്ട് ട്ടാ; അന്ന് ഔട്ടാക്കിയ പാട്ടിന് വര്‍ഷങ്ങള്‍ക്കിപ്പുറം കൈയ്യടി നേടി ഷെയ്ന്‍

Published on 14 October, 2019
പടച്ചോന്‍ ഉണ്ട് ട്ടാ; അന്ന് ഔട്ടാക്കിയ പാട്ടിന് വര്‍ഷങ്ങള്‍ക്കിപ്പുറം കൈയ്യടി നേടി ഷെയ്ന്‍

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന നടനാണ് ഷെയ്ന്‍ നിഗം. നടന്റെതായി പുറത്തിറങ്ങാറുളള മിക്ക സിനിമകള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. മലയാളത്തില്‍ ചെറിയ വേഷങ്ങളില്‍ നിന്നുമാണ് നായകനിരയിലേക്ക് ഷെയ്ന്‍ ഉയര്‍ന്നത്. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയും മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന പരമ്ബരയിലൂടെയാണ് കരിയറിന്റെ തുടക്കത്തില്‍ ഷെയ്‌നിനെ എല്ലാവരും കണ്ടത്.


തുടര്‍ന്ന് ഇങ്ങോട്ട് ശ്രദ്ധേയ സിനിമകളും കഥാപാത്രങ്ങളും ചെയ്ത് മലയാളത്തിലെ മുന്‍നിര നായകന്‍മാരില്‍ ഒരാളായി നടന്‍ മാറുകയായിരുന്നു.ചെറുപ്പത്തില്‍ അമൃത ടിവിയുടെ സൂപ്പര്‍സ്റ്റാര്‍ റിയാലിറ്റി ഷോയില്‍ പാടാനെത്തിയ ഷെയ്ന്‍ നിഗത്തിന്റെ വീഡിയോ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ബോയ്‌സ് എന്ന ചിത്രത്തിലെ പാല്‍ പോലെ പതിനാറ്, എനക്കൊരു ഗേള്‍ ഫ്രണ്ട് വേണം എന്ന് പാട്ട് പാടിക്കൊണ്ടായിരുന്നു അന്ന് നടന്‍ എത്തിയത്.


അന്ന് പാട്ട് നന്നായില്ലെന്ന കാരണത്താല്‍ ജുറി ഷെയ്‌നെ സെലക്‌ട് ചെയ്തിരുന്നില്ല. മോന്‍ നന്നായി പെര്‍ഫോം ചെയ്യുന്നുണ്ട്. പാട്ട് കുറച്ചുകൂടി ശരിയായാല്‍ നമ്മുക്ക് അടുത്ത വര്‍ഷം ശരിയാക്കി എടുക്കാം എന്നായിരുന്നു ജഡ്ജസിന്റെ കമന്റ്. ആറാം ക്ലാസില്‍ പഠിക്കുമ്ബോള്‍ ഷെയ്ന്‍ പങ്കെടുത്ത ഓഡിഷന്‍ ദൃശ്യങ്ങളായിരുന്നു മുന്‍പ് പ്രചരിച്ചിരുന്നത്. ഇതേ പാട്ടിന് തന്നെ വര്‍ഷങ്ങള്‍ക്കിപ്പുറം ചുവടുവെച്ച്‌ കൈയ്യടി നേടുന്ന നടന്റെ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക