Image

ജാനു എന്നെ ഏറ്റവും മികച്ചത് നല്‍കാന്‍ പ്രേരിപ്പിച്ച ഒരു കഥാപാത്രമാണ്'; സാമന്ത

Published on 14 October, 2019
ജാനു എന്നെ ഏറ്റവും മികച്ചത് നല്‍കാന്‍ പ്രേരിപ്പിച്ച ഒരു കഥാപാത്രമാണ്'; സാമന്ത

കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് തമിഴ് ചിത്രമായിരുന്നു നഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞ '96'. കേരളത്തിലും തമിഴ്‌നാട്ടിലും ഒരുപോലെ വിജയിച്ച ചിത്രം കൂടിയായിരുന്നു ഇത്. റാം ആയി മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ജാനുവായി തൃഷയുമാണ് എത്തിയത്. ഇപ്പോഴിതാ ചിത്രം തെലുങ്കിലും എടുത്തിരിക്കുകയാണ്. സാമന്ത ആണ് തെലുങ്കില്‍ ജാനുവായി എത്തുന്നത്. ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിയിരിക്കുകയാണ്.


ചിത്രത്തെ കുറിച്ച്‌ വളരെ വൈകാരികമായ ഒരു കുറിപ്പാണ് താരം ട്വിറ്ററില്‍ പങ്കുവെച്ചത്. 'ഇത് എനിക്ക് ഒരു സ്‌പെഷ്യല്‍ ചിത്രമാണ്, ജാനുവെന്ന കഥാപാത്രം ഏറെ ചലഞ്ചിംഗ് ആയിരുന്നു. ഇന്നലത്തെ എന്നേക്കാള്‍ മികച്ചതാക്കാന്‍ ജാനു കാരണമായി' എന്നാണ് സാമന്ത ട്വിറ്ററില്‍ കുറിച്ചത്. ഷെര്‍വാനന്ദുവാണ് ചിത്രത്തിലെ നായകന്‍. പ്രേം കുമാര്‍ തന്നെയാണ് ചിത്രം തെലുങ്കിലും ഒരുക്കുന്നത്. '96' ന് സംഗീതം ഒരുക്കിയ ഗോവിന്ദ് വസന്തയാണ് തെലുങ്ക് ചിത്രത്തിനും സംഗീതം ഒരുക്കിയിരിക്കുന്നത്.


പ്രേം കുമാര്‍ സംവിധാനം ചെയ്ത ചിത്രം തമിഴിന് പുറമെ കന്നടയിലും എടുത്തിരുന്നു. കന്നടയില്‍ ജാനുവായി എത്തിയത് മലയാളികളുടെ പ്രിയപ്പെട്ട താരം ഭാവനയായിരുന്നു. '99' എന്ന പേരിലാണ് ചിത്രം കന്നടയില്‍ എത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക