Image

മരടിലെ ഫ്ലാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം; നടപടിക്രമങ്ങള്‍ ലളിതമാക്കി

Published on 14 October, 2019
മരടിലെ ഫ്ലാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം; നടപടിക്രമങ്ങള്‍ ലളിതമാക്കി

കൊച്ചി: മരടിലെ ഫ്ലാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കി. നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കുന്നതോടൊപ്പം സത്യവാങ്മൂലം നല്‍കണമെന്ന നിബന്ധന സമിതി ഒഴിവാക്കി. ഫ്ലാറ്റുടമകള്‍ക്കുള്ള നഷ്ടപരിഹാരം നിശ്ചയിക്കാനുള്ള ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ സമിതിയുടെ യോഗത്തിലായിരുന്നു തീരുമാനം.


യഥാര്‍ത്ഥ വില വ്യക്തമാക്കി ഫ്ലാറ്റുടമകള്‍ സമര്‍പ്പിച്ച 19 പ്രമാണങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് നഗരസഭ സെക്രട്ടറി സമിതിയ്ക്ക് മുമ്ബാകെ സമര്‍പ്പിച്ചു. നാല് ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ക്കും സമിതി ഇന്ന് നോട്ടീസ് നല്‍കി. ഈ മാസം 17 -നകം ഫ്ലാറ്റുകള്‍ എത്ര രൂപയ്ക്കാണ് വില്‍പ്പന നടത്തിയതെന്നതിന്‍റെ രേഖകള്‍ നഗരസഭ സെക്രട്ടറിയ്ക്ക് മുന്‍പില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കി. ആധാരവും പണം കൊടുത്തതിന്‍റെ രേഖകളും ഫ്ലാറ്റുടമകള്‍ മരട് നഗരസഭയില്‍ സമര്‍പ്പിക്കണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക