Image

കൂടത്തായി കൊലപാതകം; മൃതദേഹ അവശിഷ്ടങ്ങള്‍ ലാബിലേക്ക് അയച്ചില്ല; ശാസ്ത്രീയ പരിശോധന വൈകുന്നു

Published on 14 October, 2019
കൂടത്തായി കൊലപാതകം; മൃതദേഹ അവശിഷ്ടങ്ങള്‍ ലാബിലേക്ക് അയച്ചില്ല; ശാസ്ത്രീയ പരിശോധന വൈകുന്നു

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബരയില്‍ കുഴിമാടത്തില്‍ നിന്ന് പുറത്തെടുത്ത മൃതദേഹാവശിഷ്ടങ്ങള്‍ ഇതുവരെ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. പരിശോധനയ്ക്കായി കണ്ണൂര്‍ ഫോറന്‍സിക് ലാബിലേക്ക് അയക്കുമെന്നാണ് റൂറല്‍ എസ്പി സൈമണ്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇതുവരെ കണ്ണൂര്‍ ലാബില്‍ സാമ്ബിള്‍ നല്‍കിയിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയതായി ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.


മൃതദേഹാവശിഷ്ടങ്ങളുടെ ഡിഎന്‍എ പരിശോധനയ്ക്ക് സൗകര്യമുണ്ടോ, കാലപ്പഴക്കം ചെന്ന സാമ്ബിളുകളില്‍ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്താനുള്ള സംവിധാനങ്ങളുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത ലബിക്കാത്തതാണ് സാമ്ബിള്‍ ലാബിലേക്ക് അയക്കാത്തതിന് പിന്നിലെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കൊലപാതകം നടന്ന് വര്‍ഷങ്ങളായതിനാല്‍ ശാസ്ത്രീയ തെളിവുകളെ ആശ്രയിച്ചാണ് കേസന്വേഷണം മുന്നോട്ട് പോകുന്നത്.


കൂടത്തായി കൊലപാതക പരമ്ബരയില്‍ ജോളിയുടെ ഭര്‍ത്താവ് റോയ് തോമസിന്റെ മൃതദേഹം മാത്രമാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നത്. അന്നമ്മ ഒഴികെയുള്ള ഇരകള്‍ക്കെല്ലാം സയനൈഡ് നല്‍കിയാണ് കൊലപ്പെടുത്തിയതെന്ന് മുഖ്യപ്രതി ജോളി പോലീസിനോട് സമ്മതിച്ചിട്ടുമുണ്ട്. 2011 സെപ്തംബര്‍ 30 നായിരുന്നു റോയി തോമസ് മരിക്കുന്നത്. തുടര്‍ന്ന് പിഎച്ച്‌ ജോസഫിന്റെ പരാതി പ്രകാരം കോടഞ്ചേരി പോലീസ് കേസ് അന്വേഷിച്ചെങ്കിലും അത്മഹ്ത്യ എന്ന വിലയിരുത്തലോടെ ഫയല്‍ മടക്കുകയായിരുന്നു. തുടര്‍ന്ന് റോയിയുടെ സഹോദരി രഞ്ജി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തുകയായരുന്നു.

എന്നാല്‍ ഇതിലും ആത്മഹത്യ എന്ന വിലയിരുത്തലായിരുന്നു നടന്നത്.


 പിന്നീട് സ്പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ ജീവന്‍ജോര്‍ജിന്റെ വിലയിരുത്തല്‍ കണക്കിലെടുത്ത് റൂറല്‍ എസ്പി കെജി സൈമണ്‍ നടത്തിയ തുടരന്വേഷണത്തിലാണ് കേരളത്തെ ഞെട്ടിച്ച്‌ കൊലപാതക പരമ്ബരയുടെ ചുരുളഴിയുന്നത്. തുടര്‍ന്ന് റോയിയുപടെ ഭാര്യ ജോളി, സഹായികളായ എംഎസ് മാത്യു, സ്വര്‍ണ്ണ പമിക്കാരനായ പ്രജുകുമാര്‍ എന്നിവര്‍‌ അറസ്റ്റിലാകുകകയും ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക