Image

72 ദിവസങ്ങള്‍ക്ക്‌ ശേഷംജമ്മു കശ്‌മീരില്‍ മൊബൈല്‍ കണക്ഷന്‍ പുനസ്ഥാപിച്ചു

Published on 14 October, 2019
72 ദിവസങ്ങള്‍ക്ക്‌ ശേഷംജമ്മു കശ്‌മീരില്‍ മൊബൈല്‍ കണക്ഷന്‍ പുനസ്ഥാപിച്ചു

ശ്രീനഗര്‍: 72 ദിവസങ്ങള്‍ക്ക്‌ ശേഷം ജമ്മു കശ്‌മീരിലെ പത്ത്‌ ജില്ലകളില്‍ പോസ്റ്റ്‌ പെയ്‌ഡ്‌ മൊബൈല്‍ കണക്ഷന്‍ ലഭിച്ചു തുടങ്ങി. രണ്ട്‌ മാസങ്ങള്‍ക്ക്‌ ശേഷമാണ്‌ താഴ്‌വരയില്‍ മൊബൈല്‍ സേവനങ്ങള്‍ക്ക്‌ ഇളവ്‌ വരുത്തുന്നത്‌. 40 ലക്ഷം പോസ്റ്റ്‌ പേഡ്‌ ഉപഭോക്താക്കളാണ്‌ ഇവിടെയുള്ളത്‌. 

കണക്ഷനുകള്‍ ലഭ്യമാക്കുമെങ്കിലും വിദ്വേഷകരമായ സന്ദേശങ്ങള്‍ കൈമാറുന്നവര്‍ പ്രത്യേകം നിരീക്ഷണത്തിലായിരിക്കും. 

വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരെയും നിരീക്ഷിക്കുകയാണെന്ന്‌ ഡിജിപി അറിയിച്ചു. സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായി ചില പ്രദേശങ്ങളില്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്‌. നേരത്തെ ലാന്‍ഡ്‌ ലൈന്‍ കണക്ഷനുകളും വിനോദ സഞ്ചാരികള്‍ക്കുള്ള വിലക്കും ജമ്മു കശ്‌മീരില്‍ നീക്കിയിരുന്നു.

പ്രത്യേക പദവി നല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയിലെ 377-ാം അനുച്ഛേദം എടുത്തുകളഞ്ഞതിന്‌ പിന്നാലെയാണ്‌ ജമ്മുകശ്‌മീരില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്‌. ഓഗസ്റ്റ്‌ 5നാണ്‌ ജമ്മുകശ്‌മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും രണ്ട്‌ കേന്ദ്ര ഭരണപ്രദേശങ്ങളായി തിരിച്ചതും. 

ജമ്മുകശ്‌മീരില്‍ തിരിച്ചടികളുണ്ടാകാതിരിക്കാന്‍ വലിയ സുരക്ഷാ നടപടികളാണ്‌ മേഖലയില്‍ നടപ്പിലാക്കിയിരിക്കുന്നത്‌. മുന്‍ മുഖ്യമന്ത്രിമാരടക്കമുള്ള രാഷ്ട്രീയ നേതാക്കളെ തടവിലാക്കുകയും വിനോദസഞ്ചാരികളെ ഒഴിപ്പിക്കുകയും ചെയ്‌തിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക