Image

ലിംക മെയ്‌ 12-ന്‌ നഴ്‌സസ്‌ ഡേ ആഘോഷിക്കുന്നു

Published on 09 May, 2012
ലിംക മെയ്‌ 12-ന്‌ നഴ്‌സസ്‌ ഡേ ആഘോഷിക്കുന്നു
ലിവര്‍പൂള്‍: ലിംക നഴ്‌സസ്‌ ഡേയുടെ ഭാഗമായി ആതുരസേവനം ജീവിതചര്യയാക്കിയ ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും സാന്നിത്യമറിയിച്ച മലയാളി നഴ്‌സുമാരെ ആദരിക്കുന്നു.

മെയ്‌ പന്ത്രണ്‌ടിന്‌ ഉച്ചയ്‌ക്ക്‌ 12 മണിക്ക്‌ നടക്കുന്ന ആഘോഷപരിപാടികളിലേയ്‌ക്ക്‌ എല്ലാ മലയാളി നഴ്‌സുമാരെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ലിംക ദശാബ്‌ദി ആഘോഷങ്ങളുടെ ഉത്‌ഘാടനം ഇതേ അവസരത്തില്‍ പ്രഥമ ചെയര്‍പേഴ്‌സണും ഇപ്പോഴത്തെ ചെയര്‍പേഴ്‌സണുമായി തമ്പി ജോസ്‌ നിര്‍വഹിക്കുന്നതാണ്‌.

നഴ്‌സുമാര്‍ക്കുവേണ്‌ടി വൈദ്യശാല്‌ത്രത്തെ അടിസ്ഥാനമാക്കി ക്വിസ്‌ മത്സരവും പ്രബന്ധ അവതരണ മത്സരവും ഒരുക്കിയിട്ടുണ്‌ട്‌. വിജയികളാകുന്നവര്‍ക്ക്‌ പ്രത്യേക സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതാണ്‌. പൂര്‍ണമായും നഴ്‌സുമാരെ ഉള്‍പ്പെടുത്തിക്കൊണ്‌ടുള്ള കലാപരിപാടികള്‍ ഈ പരിപാടിയുടെ മറ്റൊരു പ്രത്യേകതയാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ പ്രിന്‍സി - 07723395772, ലിന്‍സി 07702036789.
ലിംക മെയ്‌ 12-ന്‌ നഴ്‌സസ്‌ ഡേ ആഘോഷിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക