Image

വിജയുടെ ബിഗില്‍ കേരളത്തിലെത്തിക്കാന്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും

Published on 13 October, 2019
വിജയുടെ ബിഗില്‍ കേരളത്തിലെത്തിക്കാന്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും


വിജയ്അറ്റ്‌ലീ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബിഗിലിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കി പൃഥ്വിരാജ്. സമൂഹമാധ്യമങ്ങളിലൂടെ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും നിര്‍മാതാവായ ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.

'എല്ലാ വിജയ് ആരാധകരും അറിയാന്‍... അറ്റലീയുടെ സംവിധാനത്തില്‍ ഒരേയൊരു ദളപതി വിജയ് അഭിനയിച്ച ബിഗില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്ന് ഈ ദീപാവലിക്ക് കേരളത്തിലെത്തിക്കുന്നു..'പൃഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അന്യഭാഷാ ചിത്രങ്ങള്‍ കേരളത്തില്‍ 125 കേന്ദ്രങ്ങളിലധികം റിലീസ് ചെയ്യാന്‍ പാടില്ല എന്ന നിബന്ധനയുണ്ട്. കേരളത്തിലെ ആരാധകരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന തമിഴ് താരമാണ് വിജയ്. അതിനാല്‍ തന്നെ സ്‌ക്രീനുകളുടെ എണ്ണം കുറഞ്ഞതില്‍ പ്രതിഷേധിച്ചും കൂട്ടണമെന്ന് ആവശ്യപ്പെട്ടും പൃഥ്വിരാജിന്റെ പേജില്‍ ആരാധകരുടെ ബഹളമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക