Image

രൗദ്രം 2018: പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

Published on 13 October, 2019
രൗദ്രം 2018: പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

ജയരാജിന്‍്റെ നവരസം സീരിസിലെ ഏഴാമത്തെ ചിത്രമാണ് രൗദ്രം 2018. ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. രഞ്ജി പണിക്കരുടെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് പുറത്തിറങ്ങിയത്. നാരായണന്‍ എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.


2018ല്‍ കേരളം അതിജീവിച്ച മഹാപ്രളയത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത്. രഞ്ജി പണിക്കര്‍, കെപിഎസി ലീല എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. സച്ചിന്‍ ശങ്കര്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.


സബിത ജയരാജ്, സരയൂ, ബിനു പപ്പന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സച്ചിന്‍ ശങ്കര്‍ മന്നത്ത് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ചിത്രം നിര്‍മിക്കുന്നത് പ്രകൃതി പിക്ച്ചേഴ്സിന്റെ ബാനറില്‍ ഡോ.സുരേഷ് കുമാര്‍ മുട്ടത്താണ്. നിഖില്‍ എസ് പ്രവീണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക