Image

'ബോധ്യപെടുത്തേണ്ടിടത്ത് ബോധ്യപെടുത്തി കൊള്ളാം';ബിരുദ വിവാദത്തില്‍ മറുപടിയുമായി ഷാഹിദ കമാല്‍

Published on 13 October, 2019
'ബോധ്യപെടുത്തേണ്ടിടത്ത് ബോധ്യപെടുത്തി കൊള്ളാം';ബിരുദ വിവാദത്തില്‍ മറുപടിയുമായി ഷാഹിദ കമാല്‍

തിരുവനന്തപുരം: വ്യാജ വിദ്യാഭ്യാസ യോഗ്യത കാണിച്ച്‌ സര്‍ക്കാരിനേയും തെരഞ്ഞെടുപ്പ് കമ്മീഷനേയും തെറ്റിധരിപ്പിച്ചെന്നാണ് വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിനെതിരെ ഉയരുന്ന ആരോപണം. സത്യസന്ധതയും ധര്‍മനീതിയും ലംഘിച്ചാണ് ഷാഹിദ കമാന്‍ കമ്മീഷന്‍ അംഗമായതെന്ന് ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നത്.കമ്മീഷന്‍ അംഗമാകാന്‍ നല്‍കിയ അപേക്ഷയിലും ചടയമംഗലത്തും കാസര്‍ഗോഡും മത്സരിച്ചപ്പോഴും തെറ്റായ വിവരങ്ങളാണ് നല്‍കിയതെന്നാണ് ആരോപണം. തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഷാഹിദ. 


അവരുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

എന്നെ പറ്റി വരുന്ന ഒരു വാര്‍ത്തയെ പറ്റി ഞാന്‍ പ്രതികരിക്കേണ്ടതുണ്ട്. 2011-ല്‍ ഞാന്‍ ചടയമംഗലത്ത് മത്സരിക്കുമ്ബോള്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ കൃത്യമായി രേഖപെടുത്തിയിട്ടുണ്ട്. ബി.കോം കോഴ്‌സ് കംപ്ലീറ്റഡ് എന്ന്. അത് സുതാര്യമാണ് ആര്‍ക്കും പരിശോധിക്കാം. അതിന് ശേഷം കറസ്‌പോണ്ടന്‍സ് കോഴ്‌സിലൂടെ ഡിഗ്രി എടുക്കുകയും ചെയ്തിട്ടുണ്ട്.


അത് ബോധ്യപെടുത്തേണ്ടിടത്ത് ബോധ്യപെടുത്തി കൊള്ളാം. എന്തായാലും ഇലക്ഷന് മത്സരിക്കാന്‍ ഡിഗ്രി വേണമെന്നില്ലന്ന് പ്രധാനമന്ത്രി തന്നെ തെളിയിച്ചിട്ടുണ്ട്.

പിന്നെ എന്നെ തകര്‍ക്കാന്‍ പല വഴി നോക്കിയിട്ടും നടക്കാത്ത ചിലര്‍ അവസാനം കണ്ടെത്തിയ മാര്‍ഗ്ഗമാണ്. ഇതൊന്നും കണ്ട് തളര്‍ന്നു പോകുന്ന ആളല്ല ഞാന്‍.

പിന്നെ നാളെ മുതല്‍ ഈ പറയുന്നവരുടെ ഒക്കെ സ്വന്തം നേതാക്കന്‍മാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ കൂടി ഇവിടെ പ്രദര്‍ശിപ്പിക്കണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക