Image

ഭാരത സഭയ്‌ക്കിത്‌ ധന്യ നിമിഷം; മദര്‍ മറിയം ത്രേസ്യ ഇനി വിശുദ്ധ

Published on 13 October, 2019
ഭാരത സഭയ്‌ക്കിത്‌ ധന്യ നിമിഷം; മദര്‍ മറിയം ത്രേസ്യ ഇനി വിശുദ്ധ
വത്തിക്കാന്‍ സിറ്റി: ഹോളിഫാമിലി സന്യാസിനീ സമൂഹത്തിന്‍റെ സ്ഥാപക വാഴ്‌ത്തപ്പെട്ട മദര്‍ മറിയം ത്രേസ്യയെ മാര്‍പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു.

  മദര്‍ മറിയം ത്രേസ്യയെക്കൂടാതെ കര്‍ദിനാള്‍ ജോണ്‍ ഹെന്‍റി ന്യൂമാന്‍, സിസ്റ്റര്‍ ജിയൂസിപ്പിന വന്നിനി, സിസ്റ്റര്‍ മാര്‍ഗിരിറ്റ ബേയ്‌സ, സിസ്റ്റര്‍ ഡല്‍സ്‌ ലോപ്പേസ്‌ പോന്തേസ്‌ എന്നിവരെ ഫ്രാന്‍സിസ്‌ മാര്‍പാപ്പ വിശുദ്ധരായി  പ്രഖ്യാപിച്ചു

ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക്‌ 1.30 നടന്ന ശുശ്രൂഷയില്‍ വച്ചാണ്‌ മാര്‍പാപ്പ നാമകരണം നിര്‍വഹിച്ത്‌.വിശുദ്ധരായി ഉയര്‍ത്തപ്പെടുന്നവരുടെ രൂപതാധ്യക്ഷന്മാര്‍ സഹ കാര്‍മികരായി. മറിയം ത്രേസ്യയുടെ രൂതാധ്യക്ഷന്‍ എന്ന നിലയില്‍ ഇരിങ്ങാലക്കുട ബിഷപ്‌ മാര്‍ പോളി കണ്ണൂക്കാടനാണ്‌ സഹകാര്‍മികനായത്‌. 

മദര്‍ മറിയം ത്രേസ്യയുടെ വിശുദ്ധപ്രഖ്യാപനത്തോടെ കേരള കത്തോലിക്ക സഭയ്‌ക്ക്‌ ഇനി നാല്‌ വിശുദ്ധര്‍, തൃശൂര്‍ ജില്ലക്ക്‌ രണ്ടും. ഒല്ലൂരിലെ എവുപ്രാസ്യമ്മയാണ്‌ ജില്ലയില്‍ നിന്നുള്ള ആദ്യ വിശുദ്ധ. 

വിശുദ്ധ ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചന്‍, വിശുദ്ധ അല്‍ഫോന്‍സാമ്മ, വിശുദ്ധ എവുപ്രാസ്യമ്മ എന്നിവരാണു കേരള കത്തോലിക്കാ സഭയിലെ മറ്റു മൂന്നു വിശുദ്ധര്‍.
Join WhatsApp News
George 2019-10-13 08:21:09
മറിയം ത്രേസ്യയുടെ വിശുദ്ധ പദവി ആഘോഷമാക്കുന്ന ഓരോ മലയാളിയും സ്വന്തം സംസ്ഥാനത്ത് നടന്ന കന്യാസ്ത്രീകളുടെ ദുരൂഹമരണങ്ങളേയും കൊലപാതകങ്ങളേയും കുറിച്ച് അറിഞ്ഞിരിക്കാന്‍ ബാധ്യസ്ഥരാണ്!! ഒരു കന്യാസ്ത്രീയെ വിശുദ്ധയാക്കുവാന്‍ അഹോരാത്രം പണിയെടുക്കുന്ന സഭക്ക് ചൂട്ട് പിടിക്കുന്ന ജനം എന്തുകൊണ്ട് ഈ സഭ മറ്റൊരു കന്യാസ്ത്രീയുടെ ദുരൂഹ മരണത്തിലെ അന്വേഷണത്തിന് പോലും താത്പര്യം കാണിക്കുന്നില്ല എന്ന് ചിന്തിക്കുവാന്‍ തയാറാകണം. മൂന്ന് പതിറ്റാണ്ടിനിടെ ഇരുപതോളം കന്യാസ്ത്രീകള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതിന്‍റെ കണക്കുകള്‍ താഴെ കൊടുക്കുന്നു. ഇവരാരും കൊതുക് കടിയേറ്റ് മരിച്ചതോ മാടന്‍ അടിച്ച് മരിച്ചതോ അല്ല. ഇവരുടെ വിശുദ്ധ രക്തം സഭ തിടുക്കപ്പെട്ട് തുടച്ചു മാറ്റിയതെന്തിന്?? .1987 ജൂലൈ ആറിന് കൊല്ലത്തെ മഠത്തില്‍ വാട്ടര്‍ടാങ്കില്‍ മരിച്ച നിലയില്‍കണ്ടെത്തിയ സിസ്റ്റര്‍ ലിന്‍ഡയുടേതാണ് പുറത്തറിഞ്ഞ ആദ്യ ദുരൂഹമരണം. കൊട്ടിയത്ത് സിസ്റ്റര്‍ ബീന ദുരൂഹ സാഹചര്യത്തില്‍ മടത്തിനുള്ളില്‍ കൊല്ലപ്പെട്ടു. തൃശ്ശൂരില്‍ സിസ്റ്റര്‍ ആന്‍സിയുടെ കൊലപാതകവും കൊല്ലം തില്ലേരിയില്‍ സിസ്റ്റര്‍ മഗ്‌ദേലയുടെ മരണവും ദുരൂഹ സാഹചര്യത്തില്‍ ആയിരുന്നു. 1992 മാര്‍ച്ച് 27ന് കോട്ടയം സെന്റ് പയസ് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ചുകിടന്ന സിസ്റ്റര്‍ അഭയയുടേത് കൊലപാതകമാണെന്ന് സഭക്കൊഴികെ മറ്റെല്ലാവര്‍ക്കും അറിയാം. 1993ല്‍ സിസ്റ്റര്‍ മേഴ്‌സിയുടെ മരണം സ്വാഭാവിക മരണമായിരുന്നില്ല. 1998ല്‍ പാലായിലെ സിസ്റ്റര്‍ ബിന്‍സിയുടെ മരണം സ്വാഭാവിക മരണമായിരുന്നില്ല. കോഴിക്കോട് കല്ലുരുട്ടിയില്‍ സിസ്റ്റര്‍ ജ്യോതിസ്, 2000ല്‍ പാലാ സ്‌നേഹഗിരി മഠത്തിലെ സിസ്റ്റര്‍ പോള്‍സി, 2006ല്‍ റാന്നിയിലെ സിസ്റ്റര്‍ ആന്‍സി വര്‍ഗ്ഗീസ് കോട്ടയം വാകത്താനത്ത് സിസ്റ്റര്‍ ലിസ, 2008ല്‍ കൊല്ലത്ത് സിസ്റ്റര്‍ അനുപ മരിയ, 2011ല്‍ കോവളത്ത് സിസ്റ്റര്‍ മേരി ആന്‍സി എന്നിവരും ദുരൂഹ സാഹചര്യങ്ങളില്‍മരിച്ചു. വാഗമണ്‍ ഉളുപ്പുണി കോണ്‍വെന്റിലെ സിസ്റ്റര്‍ ലിസ മരിയയെ കിണറ്റില്‍ മരിച്ച നിലയില്‍കണ്ടെത്തിയതും നമ്മള്‍ കണ്ടതാണ്!! പാലാ ലിസ്യൂ കോണ്‍വെന്റിലെ സിസ്റ്റര്‍ അമലയുടെ കൊലപാതകത്തില്‍ സഭാധികൃതര്‍ പോലീസില്‍ പരാതി പോലും നല്‍കിയിട്ടില്ലെന്നത് മുകളില്‍ പറഞ്ഞ മാടന്‍ അരമനക്ക് ഉള്ളില്‍തന്നെ ഉള്ളതാണെന്ന് മനസിലാക്കുവാന്‍ ഉപകരിക്കും..!! കൊലപാതകങ്ങള്‍ ആത്മഹത്യയാക്കിയും ദുരൂഹമരണങ്ങള്‍ സ്വാഭാവിക മരണങ്ങളാക്കിയും മാറ്റാന്‍ ഒരുപാട് വിയര്‍പ്പൊഴുക്കുന്ന സഭ ഒന്നറിഞ്ഞിരിക്കുന്നത് നല്ലതാണ്. പലപ്പോഴും കുടുംബത്തിലെ ദാരിദ്രവും കഷ്ട്ടപ്പാടുകളുമാണ് പല പെണ്‍കുട്ടികളെയും കന്യാസ്ത്രീകള്‍ ആകാന്‍ പ്രേരിപ്പിക്കുന്നത്. പള്ളിമേടകളും കന്യാസ്ത്രീമഠങ്ങളും പലപ്പോഴും ഈ പെണ്‍കുട്ടികള്‍ തളച്ചിടപ്പെട്ട കാരാഗ്രഹങ്ങള്‍ആണ്. ഇത്തരം പീഡനങ്ങള്‍ അസഹനീയമായതിന്‍റെ പരിണിത ഫലങ്ങളാണ് മുകളില്‍ പറഞ്ഞ ഓരോ ദാരുണ മരണവും!! മഠങ്ങളിലെ അസ്വഭാവിക മരണങ്ങള്‍ മൂടിവയ്ക്കുന്നതിന് സഭാനേതൃത്വം അമിത താത്പര്യം കാട്ടുന്നത് കാണുമ്പോള്‍ ഈ ആകാശവും ഭൂമിയും അന്തരീക്ഷവും ആവര്‍ത്തിച്ച് ചോദിക്കുന്നു ഇത് ആരുടെ രക്തം?? ഈ രക്തക്കറ കഴുകിക്കളഞ്ഞത് ആര്??എന്തിന്?? ആര്‍ക്കുവേണ്ടി??? (Copied )
അല്പം ചിന്തിക്കുക 2019-10-15 05:42:19

FB Post, copied & Posted by -andrew

കൂടുതല്‍ വിശുദ്ധന്മാര്‍ ഉണ്ടാകട്ടെ! കൂടുതല്‍ ഭണ്ഡാരക്കുറ്റികളും നേര്‍ച്ച പ്പെട്ടികളും!....കുരിശടികളും കപ്പേളകളും ...........
```````````````````````````````````````````````````````````````````````````

ഈ ഭൂമിയിലെ കഷ്ടപ്പാടുകള്‍ക്കും പ്രയാസങ്ങള്‍ക്കും ദു:ഖങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും പട്ടിണിക്കും ദാരിദ്ര്യത്തിനും കാരണം എന്ത്?

അജ്ഞത! .......... കൂടാതെ

മനുഷ്യന്‍റെ ‘അഹങ്കാരവും സ്വാര്‍ത്ഥതയും’ (വ്യക്തിപരമായി) തന്നെ! .......................

മറ്റൊരു വാക്കില്‍ എഴുതിയാല്‍ ‘മതവും രാഷ്ട്രീയവും’ (സമൂഹമായി) ആണ് അടിസ്ഥാന കാരണങ്ങള്‍.

ഞാന്‍ പിടിച്ച മുയലിനു കൊമ്പ് മൂന്ന്!!! വിട്ടുകൊടുക്കാന്‍ തയ്യാറല്ല.

ഉള്ളതുകൊണ്ട് തൃപ്തിപ്പെടാന്‍ സാധിക്കുന്നില്ല.

ആര്‍ത്തി................... കണ്മോഹം,..... ജഡമോഹം..........., ജീവനത്തിന്‍റെ പ്രതാപം .......

സകലതും കീഴടക്കാനുള്ള ആവേശം..... കൂടുതല്‍ ഏക്കറുകള്‍...... കൂടുതല്‍ പണം...........കൂടുതല്‍ സ്വത്ത്.......കൂടുതല്‍ സേവകര്‍.......എല്ലാം എല്ലാം തനിക്ക് വേണ്ടി മാത്രം.......(കീഴടക്കും തോറും കാല്ക്കീഴിലെ മണ്ണ് ചോരുന്നത് ആരും അറിയുന്നില്ലതാനും. ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണം. അത് മാത്രമാണ് നമുക്ക് നിശ്ചയമായുള്ളത്.)

ഈ ഭൂമിയും അതിനെ ഉള്‍ക്കൊള്ളുന്ന ഈ അണ്ഡകടാഹവും ആരുടെയും സ്വന്തമല്ല (തറവാട്ടു സ്വത്തല്ല) എന്ന സത്യം എന്ന് നാം മനസ്സിലാക്കും? അനേകര്‍ വന്നു പോയി. ഇനിയും അനേകര്‍ ഇവിടേക്ക് വരുവാനായുണ്ട്. ഇവിടെ ഒന്നും സ്ഥിരമല്ല. ആരും ഒന്നും ഇങ്ങോട്ട് കൊണ്ടുവന്നിട്ടില്ല. ആരും ഒന്നും ഇവിടെ നിന്ന് കൊണ്ടുപോകുകയും ഇല്ല.

ആരുടെയെങ്കിലും മേധാവി (മേലധികാരി) ആയെന്കിലേ ചിലര്‍ക്ക് ഇരിക്കപ്പൊറുതിയുള്ളൂ. അതിനു ഏതു അടവും കുരുട്ടുവിദ്യയും പ്രയോഗിക്കും. ഭൌതികമായോ രാഷ്ട്രീയമായോ പറ്റിയില്ലെങ്കില്‍ ആത്മീയ ഗോളത്തിലോ സാഹിത്യ ലോകത്തിലോ അടവുകള്‍ പയറ്റും.

ആരുടെയും മേധാവി ആകാതെ തന്നെപ്പോലെ തന്നെ മറ്റുള്ളവരെയും കാണുവാനുള്ള മനസ്സ് എന്നുണ്ടാകും? മികച്ച കുടുംബം, മികച്ച ജാതി, മികച്ച മതം, മികച്ച വര്‍ഗ്ഗം, മികച്ച നിറം, മികച്ച ലിംഗം, മികച്ച ആശയം, മികച്ച ഭരണം, മികച്ച സ്ഥലം, മികച്ച രാജ്യം, മികച്ച നേതാവ് എന്നിവ ആരാണ് തീരുമാനിക്കേണ്ടത്?

ഒന്നുകില്‍ ഈ ലോകത്ത് എല്ലാം ശ്രേഷ്ഠമാണ് അല്ലെങ്കില്‍ ഒന്നും ശ്രേഷ്ഠമല്ല.

അവനവന്‍റെ പ്രവൃത്തികളിലൂടെയല്ലേ മികവ് തെളിയിക്കേണ്ടത്?

വിശുദ്ധന്മാര്‍ ആരാണ്? മരിച്ചുപോയ അവര്‍ ഉള്‍പ്പെടെ എല്ലാവരും മൌനത്തിലാണ് എന്ന് ബൈബിള്‍ പറയുന്നു. അവര്‍ക്ക് ജീവിച്ചിരിക്കുന്ന ആരെയെങ്കിലും സഹായിക്കുവാനോ ഉപദ്രവിക്കുവാനോ സാധ്യമല്ല.

ശമുവേല്‍ പ്രവാചകന്റെ കഥയിലൂടെ മരിച്ചുപോയവരുടെ വേഷത്തില്‍ വരുന്നവര്‍ പിശാച്ചുക്കളാണ് എന്ന് ബൈബിള്‍ പറയുന്നു.

മരിച്ചുപോയവരെ വിശ്രമിക്കാനായി വെറുതെ വിടുക.......

മതം വെറും അഭിപ്രായമാണ് . അത് ദൈവ കല്പ്പനയല്ല.

അധികാരം സേവനത്തിനുള്ളത് എന്ന സത്യം അധികാരികള്‍ അല്ലെങ്കില്‍ അധികാരികള്‍ ആകാന്‍ ശ്രമിക്കുന്നവര്‍ എന്ന് മനസ്സിലാക്കും? ‘മാനവസേവ മാധവ സേവ’എന്ന സത്യം ആര്‍ മനസ്സിലാക്കും? ഏതു ജോലിയും മഹത്തരമാണ് എന്ന സത്യം എന്ന് നാം മനസ്സിലാക്കും?

മനുഷ്യരുടെയും അവരുടെ സൃഷ്ടികര്‍ത്താവിന്‍റെയും ഇടയില്‍ നില്‍ക്കാന്‍ മറ്റു മനുഷ്യര്‍ക്ക് എങ്ങനെ സാധിക്കും? എന്തുകൊണ്ടാണ് തങ്ങളും ഒരുനാള്‍ മരിച്ചു പോകേണ്ടവരാണ് എന്ന സത്യം ഇവര്‍ മനസ്സിലാക്കി മറ്റുള്ളവരോട് അത് തുറന്നു പറയാത്തത്? എന്തിനാണ് പ്രത്യേക സ്ഥാന വസ്ത്രങ്ങള്‍ അണിഞ്ഞ് അമാനുഷികത ഭാവിച്ച് ഇവര്‍ മനുഷ്യരെ തെറ്റിദ്ധരിപ്പിക്കുന്നത്? ഇവര്‍ക്ക് സാധാരണ മനുഷ്യരെപ്പോലെ എന്തെങ്കിലും ജോലി ചെയ്ത് അദ്ധ്വാനിച്ച് ജീവിച്ചുകൂടേ? മനുഷ്യരെ പറ്റിക്കാതെ .......

മക്കള്‍ ദൈവം തന്ന ദാനം എന്ന് മനസ്സിലാക്കി നമുക്ക് ചുറ്റും ജീവിച്ചിരിക്കുന്ന സകല കുഞ്ഞുങ്ങളെയും സ്നേഹിക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ട്? തങ്ങളുടെ മക്കള്‍ മാത്രം കേമന്മാരും കേമികളും ആകണമെന്ന് വാശിപിടിക്കുന്നത് വെറും അജ്ഞത കൊണ്ടല്ലേ? ഇവര്‍ ജനിക്കുന്നതിനു മുന്‍പ് എവിടെ ആയിരുന്നു. മരിച്ചുകഴിഞ്ഞ് എവിടെ പോകും? പത്തു തലമുറ മുന്‍പുള്ള ആരെയെങ്കിലും നീ അറിയുമോ? പത്തു തലമുറ കഴിഞ്ഞ് ആരെന്കിലും നിന്നെ ഓര്‍മ്മിക്കുമോ? ഓര്‍ത്താല്‍ തന്നെ നിനക്ക് എന്ത് പ്രയോജനം?

ഹേ മനുഷ്യാ, നീ നിന്‍റെ വില അറിയുക. നിന്നെ അംഗീകരിക്കാത്തവരെ നീ അംഗീകരിക്കേണ്ട ആവശ്യം ഇല്ല. ആരും നിന്നെക്കാള്‍ ഉയര്ന്നവരല്ല. ശ്രേഷ്ഠരല്ല. നിനക്ക് നീ മാത്രമേയുള്ളൂ. ആരെങ്കിലും നിന്നെ സംരക്ഷിക്കും എന്ന് നിനക്ക് വാക്ക് തന്നിട്ടുണ്ടെന്കില്‍ അത് ശുദ്ധ കളവാണ്. അവര്‍ക്ക് അവരെത്തന്നെ സംരക്ഷിക്കുവാന്‍ സാദ്ധ്യമല്ല പിന്നെ എങ്ങനെ നിന്നെ സംരക്ഷിക്കും? അറിഞ്ഞു കൊണ്ട് അടിമത്തത്തിന്‍റെ നുകങ്ങള്‍ കഴുത്തില്‍ അണിയരുത്. നീ സ്വതന്ത്രനാണ്. നീ പാപിയല്ല. നീ അടിമയല്ല. മതവും രാഷ്ട്രീയവും മനുഷ്യ നിര്‍മ്മിതമായ സ്ഥാപനങ്ങള്‍ മാത്രമാണ്. നാം ഒരിക്കലും അവയ്ക്ക് അടിമകളാകരുത്.

ആരുടെയും മുന്നില്‍ തല കുനിക്കാതിരിക്കുക. നമ്മുടെ പാപം അങ്ങനെയൊന്നുന്ടെന്കില്‍ അത് മോചിക്കുവാന്‍ ദൈവത്തിനു മാത്രമെ സാധിക്കൂ. ഈ ഭൂമിയില്‍ വിശുദ്ധ സ്ഥലങ്ങളോ. വിശുദ്ധ വസ്തുക്കളോ വിശുദ്ധ വ്യക്തികളോ വിശുദ്ധ ആചാര അനുഷ്ഠാനങ്ങളോ ഇല്ല എന്ന സത്യം എന്ന് നാം മനസ്സിലാക്കും?

ഈശ്വര വിശ്വാസം തികച്ചും വ്യക്തിപരമാണ്. ഇക്കാര്യത്തില്‍ മതങ്ങള്‍ക്ക് ഒരു കാര്യവുമില്ല. ഈശ്വരവിശ്വാസവും ഭൌതിക ജീവിതവും തമ്മില്‍ കൂട്ടിക്കുഴക്കരുത്. ജനനം, വിവാഹം, ശവമടക്ക് എന്നീ ചടങ്ങുകള്‍ വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ചായിരിക്കണം നടത്തേണ്ടത്. ഇത്തരം സാമൂഹിക ചടങ്ങുകളില്‍ മതങ്ങളെയോ മത നേതാക്കളെയോ ഇടപെടുത്തരുത്. മതങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒരു ബന്ധവും സ്ഥാനവും ഉണ്ടാവാന്‍ പാടില്ല.

ഹേ പ്രവാസിയായ മനുഷ്യാ, നീ നിന്‍റെ ജന്മസ്ഥലം വിട്ട് ഒരു പ്രവാസിയാകാന്‍ കാരണമെന്ത്? നീ വിശ്വാസം അര്‍പ്പിച്ച നിന്‍റെ മതവും രാഷ്ട്രീയവും തന്നെയല്ലേ അടിസ്ഥാന കാരണങ്ങള്‍? ജോലിയും (ആഹാരവും വസ്ത്രവും പാര്‍പ്പിടവും) ജീവനും സ്വത്തിനും സംരക്ഷണവും നല്‍കാന്‍ സാധിക്കാത്ത അവര്‍ക്ക് പ്രവാസിയെ വെറുതെ വിടാന്‍ ഭാവമില്ല. അവന്‍റെ പുറകെ കടല്‍ കടക്കുകയാണ് അവയും. അവരെ ചുമക്കാന്‍ കുറെ കഴുതകളായ പ്രവാസികളും ..........

എന്ന് നമുക്ക് വിവരമുണ്ടാകും?........................................ബോധമുണ്ടാകും?

കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ!

കുഞ്ഞാട് 2019-10-15 15:48:33
പള്ളികൾ തോറും ഓരോ വിശുദ്ധർ. അതാകട്ടെ സഭയുടെ ലക്‌ഷ്യം. ധന സമാഹരണത്തിനു ഇതിലും നല്ല പദ്ധതി ഇല്ലെന്നു തന്നെ പറയാം. വരുമാനം കുറയുന്ന വിശുദ്ധരെ പദവിയിൽ നിന്നും നീക്കം ചെയ്തു പകരം ആളെ വാഴിക്കുകയും വേണം. എല്ലാം വിശ്വാസികൾക്ക് വേണ്ടിയാണല്ലോ എന്നോർക്കുമ്പോൾ ആശ്വാസം 
GEORGE 2019-10-15 15:59:37
വായിച്ചതിൽ ഏറ്റവും നല്ലൊരു പ്രതികരണം ആണ് ശ്രി ആൻഡ്രൂസ് ഷെയർ ചെയ്തിരിക്കുന്നത്. പ്രതികരിച്ച വ്യക്തിക്കും ആൻഡ്രൂസിനും നന്ദി. ചെവി ഉണ്ടായാലും ആരും കേൾക്കില്ല. കണ്ണുണ്ടായാലും കാണുകയും ഇല്ല കാരണം  കുരുടന്മാർ ആണ് നയിക്കുന്നത്. ഏതു മാർഗത്തിൽ കൂടെയും പണം സമാഹരിക്കുക എന്നതാണ് സഭയുടെ ലക്‌ഷ്യം. ഈ വിശുദ്ധരെ വാഴിക്കുന്ന ഏർപ്പാട് പോപ്പിനെ ഇങ്ങു വരുത്തി കേരളത്തിൽ നടത്തണം എന്നൊരു നിർദ്ദേശം മാത്രം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക