Image

ടീനെക്ക് സെന്റ് ജോര്‍ജ് ഇടവക റാഫിള്‍ കിക്ക് ഓഫ് നടത്തി

Published on 09 May, 2012
ടീനെക്ക് സെന്റ് ജോര്‍ജ് ഇടവക റാഫിള്‍ കിക്ക് ഓഫ് നടത്തി
ന്യൂജേഴ്‌സി: ടീനെക്ക് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയുടെ കാവല്‍ പതാവായ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും ഇടവക കണ്‍വന്‍ഷനും മെയ് 5, 6 തീയതികളില്‍ വിപുലമായ പരിപാടികളോടെ ആചരിച്ചു. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്താ സഖറിയാ മാര്‍ നിക്കൊളോവോസ് പെരുന്നാള്‍ ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

മെയ് അഞ്ചിന് ശനിയാഴ്ച വൈകീട്ട് ആറിന് സന്ധ്യാ നമസ്‌കാരത്തിന് ഡോ. വര്‍ഗീസ് പ്ലാന്തോട്ടം കോര്‍ എപ്പിസ്‌കോപ്പാ നേതൃത്വം നല്‍കി. ഇടവക കണ്‍വന്‍ഷനില്‍ ഫാ. വിന്‍സണ്‍ ശങ്കരത്തില്‍ (ഇന്‍ഡ്യ) വചന പ്രഘോഷണം നടത്തി.

മെയ് ആറിന് ഞായറാഴ്ച പെരുന്നാള്‍ കുര്‍ബ്ബാനയ്ക്ക് സഖറീയാ മാര്‍ നിക്കൊളോവോസ് മെത്രാപ്പോലീത്താ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി എന്നിവടങ്ങളില്‍ നിന്നെത്തിയ ഇരുന്നൂറോളം ഭക്തജനങ്ങള്‍ റാസയില്‍ പങ്കെടുത്തു.

12.30ന് 2001 മു
ല്‍ 2011 വരെ കോണ്‍ഗ്രിഗേഷനായി പ്രവര്‍ത്തിച്ചിരുന്ന ആരാധനയുടെ 10-ാം വാര്‍ഷിക സമ്മേളനത്തില്‍ ഇടവക വികാരി ഫാ. ബാബു വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു. സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്താ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സജി വര്‍ഗീസ്, രാജു മാത്യൂ, ഫിലിപ്പ് മാരേട്ട് എന്നിവര്‍ പ്രസംഗിച്ചു.

ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കിയ സുവനീറിന്റെ പ്രകാശനം മത്തായി മാത്യൂസിനു നല്‍കി മെത്രാപ്പോലീത്താ നിര്‍വ്വഹിച്ചു. ദേവാലയ നിര്‍മ്മാണത്തിന്റെ ധനശേഖരണാര്‍ത്ഥം നടത്തുന്ന റാഫിള്‍ കിക്ക് ഓഫ് പ്രഥമ ടിക്കറ്റ് ജേക്കബ് ഏബ്രഹാമിനു നല്‍കി മാര്‍ നിക്കൊളോവോസ് മെത്രാപ്പോലീത്താ നിര്‍വ്വഹിച്ചു.

ചടങ്ങില്‍ സീനിയര്‍ അംഗങ്ങളെ ആദരിച്ചു. പെരുന്നാള്‍ നേര്‍ച്ച വിളമ്പ്, സദ്യ എന്നിവയോടെ ചടങ്ങുകള്‍ക്ക് തിരശീല വീണു. തോമസ് ഏബ്രഹാം, ജോണ്‍സണ്‍ ജോര്‍ജ്, അനീഷ് മാത്യൂ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
ടീനെക്ക് സെന്റ് ജോര്‍ജ് ഇടവക റാഫിള്‍ കിക്ക് ഓഫ് നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക