Image

ഡബ്ലിനില്‍ കാറ്റക്കിസം ടീച്ചേര്‍സ് ഡേ ഒക്ടോബര്‍ 19 ന്

Published on 12 October, 2019
ഡബ്ലിനില്‍ കാറ്റക്കിസം ടീച്ചേര്‍സ് ഡേ ഒക്ടോബര്‍ 19 ന്

ഡബ്ലിന്‍: അയര്‍ലന്‍ഡ് സീറോ മലബാര്‍ സഭയുടെ കാറ്റിക്കിസം ടീച്ചേര്‍സ് ഡേ 'ക്രീഡോ 2019' ന് റിയാള്‍ട്ടോയിലെ ഔവര്‍ ലേഡി ഓഫ് ഫാത്തിമ ദേവാലയത്തില്‍ ഒക്ടോബര്‍ 19 ന് (ശനി) തിരി തെളിയും.

തലശേരി അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് മുഖ്യാഥിതി ആയിരിക്കും. സീറോ മലബാര്‍ സഭ യൂറോപ്പ് അപ്പസ്‌റ്റോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് അധ്യക്ഷത വഹിക്കും. റോമില്‍ ബൈബിളില്‍ ഉപരിപഠനം നടത്തുന്ന ഫാ. ടോം ഒലിക്കാരോട്ട്, മാര്‍ ജോര്‍ജ് ഞരളക്കാട്ട് എന്നിവര്‍ ക്ലാസുകള്‍ നയിക്കും.

അയര്‍ലഡിലെ വിവിധ മാസ് സെന്ററുകളിലെ എല്ലാ മതബോധന അധ്യപകരെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ അയര്‍ലന്‍ഡ് കോഓര്‍ഡിനേറ്റര്‍ മോണ്‍. ആന്റണി പെരുമായന്‍, ഡബ്ലിന്‍ കോഓര്‍ഡിനേറ്റര്‍ ഫാ.ക്ലമെന്റ് പാടത്തിപറമ്പില്‍, കാറ്റക്കിസം ഡയറക്റ്റര്‍ ഫാ.റോയി വട്ടക്കാട്ട്, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഫാ.രാജേഷ് മേച്ചിറാകത്ത് എന്നിവര്‍ അറിയിച്ചു.

രാവിലെ 9.30നു പിതാക്കന്മാരുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ അയര്‍ലന്‍ഡിലെ കുര്‍ബാന സെന്ററുകളിലെയും ഭക്തസംഘടനാ ഭാരവാഹികളെയും പരിഷ് കമ്മിറ്റി അംഗങ്ങളെയും സംഘാടകര്‍ സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: മജു പേയ്ക്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക