Image

റോജി എം. ജോര്‍ജ് എംഎല്‍എക്ക് രാജീവ് ഗാന്ധി അവാര്‍ഡ്

Published on 12 October, 2019
റോജി എം. ജോര്‍ജ് എംഎല്‍എക്ക് രാജീവ് ഗാന്ധി അവാര്‍ഡ്


ഡബ്ലിന്‍: രാജീവ് ഗാന്ധിയുടെ എഴുപത്തഞ്ചാം ജന്മദിനത്തോടനുബന്ധിച്ച് ഐഒസി ഒഐസിസി അയര്‍ലന്‍ഡ് കേരളത്തിലെ ഏറ്റവും മികച്ച സാമൂഹ്യ പ്രവര്‍ത്തകന് ഏര്‍പ്പെടുത്തിയ രാജീവ് ഗാന്ധി അവാര്‍ഡ് റോജി എം. ജോണ്‍ എംഎല്‍എ ഏറ്റുവാങ്ങി.

ഐഒസി ഒഐസിസി പ്രസിഡന്റ് എം.എം. ലിങ്ക് വിന്‍സ്റ്റര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഐഒസി ചെയര്‍മാന്‍ ഗുര്‍ചരണ്‍ സിംഗ് അവാര്‍ഡ് സമ്മാനിച്ചു. ഫാ. മാര്‍ട്ടിന്‍ പൊറൂക്കാരന്‍ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി സാന്‍ജോ മുളവരിക്കല്‍ പ്രാര്‍ഥന നടത്തി. വൈസ് പ്രസിഡന്റ് പി.എം. ജോര്‍ജ്കുട്ടി, റോണി കുരിശിങ്കല്‍പറന്പില്‍, ഫ്രാന്‍സിസ് ജേക്കബ്, കിംസണ്‍ ജയിംസ്, ഡീനോ ജേക്കബ്, റെജി മാത്യു കൊട്ടാരത്തില്‍, ഷേര്‍ലി റെജി, റയന്‍ ജോസ്, മനോജ് മന്നത്ത്, ബാബുലാല്‍ യാദവ്, സിറാജ് ഡെയ്‌സി, ആന്റോ , ജോസ് വെട്ടിക്കല്‍, ബിനോയ് ലൂക്കന്‍, ജോയി മൂഞ്ഞേലി, രാജേഷ് ഉണ്ണിത്താന്‍, ബിന്ദു, രാജന്‍ തരിയന്‍, ജോസി മലയാറ്റൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

പരിപാടിയോടനുബന്ധിച്ചു നടന്ന കലാപരിപാടികള്‍ക്ക് ഇനസ് മാര്‍ട്ടിന്‍, ശ്രുതി മുളവരിക്കല്‍, ആഞ്ജലീന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക