Image

ചൈനയുടെ ഹൃദയത്തിലൂടെ... (സഞ്ചാരസാഹിത്യം- 2: ജോര്‍ജ് പുത്തന്‍കുരിശ്)

Published on 12 October, 2019
ചൈനയുടെ ഹൃദയത്തിലൂടെ... (സഞ്ചാരസാഹിത്യം- 2: ജോര്‍ജ് പുത്തന്‍കുരിശ്)
രണ്ടായിരംവര്‍ഷം പഴക്കമുള്ള ചൈനയുടെ വന്‍മതിലും സമ്മര്‍ പാലസും സന്ദര്‍ശിക്കുകയെന്നതായിരുന്നു ചൈന യാത്രയിലെ ആദ്യ ഇനം. ടെക്‌സസിലെചുടിനോട് സമാനമായചുടായിരുന്നതുകൊണ്ട് എല്ലാവരുംഅതിനിണങ്ങിയവസ്ത്രധാരണങ്ങളാണ് നടത്തിയിരുന്നത്. ചൈനയുടെ വടക്കന്‍ അതിര്‍ത്തിയില്‍ഏകദേശം നാലായിരംമയിലുകളളോളം നീണ്ടു കിടക്കുന്ന   വന്‍മതില്‍, മനുഷ്യ നിര്‍മ്മിതമായ അത്ഭുതങ്ങളിലൊന്നാണ്.  വന്‍മതിലിന്റെ ചരിത്രം ആരംഭിക്കുന്നത് ബി. സിഏഴുനൂറ്റിഎഴുപത്തിയൊന്നുതുടങ്ങി നാനൂറ്റി എഴുപത്തിയാറുവരെയുള്ള വസന്തകാലത്തിന്റേയുംശരത്കാലത്തിന്റേയുംഇടയിലാണ്. പല സംസ്ഥാനങ്ങള്‍, പലപ്പോഴായി,  യുദ്ധകാല സമയങ്ങളിലാണ്, ഈ  മതിലുകള്‍തീര്‍ത്തത്. എന്നാല്‍ചൈനയുടെആദ്യത്തെ ചക്രവര്‍ത്തിയായ ക്വുന്‍ ഷിഹോങ്ങ്, ബി. സി. ഇരുനൂറ്റിഇരുപത്തിയൊന്നിനും ഇരുനൂറ്റിഇരുപത്തിയാറിനും ഇടയ്ക്ക് ഈ മതിലുകളെ, അദ്ദേഹത്തിന്റെ സാമ്പ്രാജ്യത്തെ വിദേശിയ അക്രമണങ്ങളില്‍ നിന്നും നാടോടികളുടെ കടന്നുകയറ്റത്തില്‍ നിന്നുംമൊക്കെസംരക്ഷിക്കാനായിസമുന്നയിപ്പിച്ചു. ചൈന വന്‍മതില്‍ മാത്രം സന്ദര്‍ശിക്കാന്‍ രണ്ടായിരത്തി പതിനെട്ടില്‍എത്തിയവിദേശസഞ്ചാരികളുടെഎണ്ണം പതിനാറ് മില്ലിയണ്‍ ആണ്.

വിദേശസഞ്ചാരികളെആകര്‍ഷിക്ക തക്ക രീതിയില്‍ ആ പ്രദേശങ്ങളെ എത്രമാത്രംവൃത്തിയും ഭംഗിയായുമാണ്‌സൂക്ഷിച്ചിരിക്കുന്നതെന്ന് കണ്ടറിയേണ്ടത്തന്നെയാണ്. അത്‌പോലെടൂറിസത്തിന് വളരെ സാദ്ധ്യതയുള്ള ജന്മനാടായകേരളത്തിന്റെ പരിതാപകരമായഅവസ്ഥയെഓര്‍ത്ത്ദുഃഖവുംതോന്നി
രണ്ടായിരത്തിഎട്ടില്‍ബെയ്ജിങ്ങില്‍ നടന്ന വസന്തകാല ഒളിമ്പിക്‌സിനു വേണ്ടി അത്യന്താധുനികരീതിയില്‍ പണിതഅതി ബൃഹത്തായസ്‌റ്റേഡിയവുംഅത് നിലകൊള്ളുന്ന ഗ്രാമവും കാണാന്‍ പോകുന്ന വഴി,ചൈനയിലെ പ്രശസ്തമായകടുപ്പമുള്ള പച്ച കല്ലുകളില്‍ കരകൗശലത്തോട്തീര്‍ത്ത ആഭരണങ്ങളുടേയുംവീട്ടുപകരണങ്ങളുടേയും ഒരു വിപണനശാലയും ഞങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി.  അതിനു ശേഷംതൊട്ടടുത്തുള്ളചൈനീസ്‌റെസ്‌റ്റോറന്റില്‍ നിന്നുംവളരെവൃത്തിയോടെയുംവെടിപ്പോടെയുംതയ്യാറാക്കിയ ഭക്ഷണംഎല്ലാവരുംആസ്വദിച്ചു ഭക്ഷിക്കുകയുണ്ടായി. ചൂടിന്റെകാഠിന്യത്തെ അകത്തു നിന്ന് പ്രതിരോധിക്കാന്‍ എന്ന വണ്ണം ഭക്ഷണത്തോടൊപ്പം നല്‍കിയവളരെതണുത്ത ചൈനീസ് ബിയര്‍ തുടര്‍ന്നുള്ളയാത്രയ്ക്ക് എല്ലാവര്‍ക്കുംഉന്മേഷം പകര്‍ന്നതുപോലെതോന്നി.

ഉച്ച ഭക്ഷണത്തിനു ശേഷംഐതിഹ്യങ്ങള്‍ നിറഞ്ഞ ബെയ്ജിങ്ങിലെ പ്രശസ്തമായ സമ്മര്‍ പാലസ് കാണുവാന്‍പോയി.  ബെയ്ജിങ്ങല്‍ അനേകം പൊയ്കകളും, പൂന്തോട്ടങ്ങളും , കൊട്ടരങ്ങളുംചേര്‍ന്ന വളരെവിശാലമായ ഒരു സ്ഥലത്തെയാണ് സമ്മര്‍ പാലസ്എന്ന്‌വിളിക്കുന്നത്. ക്വുന്‍സി സാമ്പ്രാജ്യത്തിന്റെ പ്രതാപത്തെ എടുത്തുകാണിക്കുന്ന ഈ ഉദ്യാനം എകദേശം രണ്ടര സ്ക്വയര്‍മയിലില്‍ പരന്നുകിടക്കുന്നു. ഇവിടെആയിരുന്നു ക്വുന്‍സി സാമ്പ്രാജ്യത്തിന്റെ അവസാന ചക്രവര്‍ത്തിനിയായിരുന്ന ഡാവജെര്‍സീച്ചി, ആയിരത്തിതൊള്ളായിരത്തി എട്ടുവരെ സുഖവാസകേന്ദ്രവും രക്ഷാസങ്കേതവുമായി ഉപയോഗിച്ചിരുന്നത്. വളരെയധികംചരിത്രങ്ങള്‍ ഉറങ്ങികിടക്കുന്ന സമ്മര്‍ പാലസിന്റെചുറ്റുമുള്ള അത്യാകര്‍ഷകങ്ങളായകാഴ്ചകളും പ്രകൃതിദൃശ്യങ്ങളും കണ്ടതിനു ശേഷം, പാലസിനെ ചുറ്റികിടക്കുന്ന താടാകത്തിലൂടെ വസന്തകാല സൂര്യന്റെചൂടേറ്റ,് ബോട്ടില്‍യാത്ര ചെയ്യുമ്പോള്‍ ശരീരത്തെ തഴുകി പോയ കുളിര്‍കാറ്റ്,  ‘കല്ലോലമാര്‍ന്നൊരുകയങ്ങളില്‍ നിന്നു പൊങ്ങി, നല്ലോരു ചാരുകുളിര്‍കാറ്റുമണഞ്ഞിടുന്നു’ എന്ന കുമാരനാശാന്റെ  ഈശ്വരന്‍ എന്ന കവിതയിലെവരികള്‍ മനസ്സില്‍ഉണര്‍ത്തി.  ചൂടിന്റെ ആധിക്യത്താല്‍ ക്ഷീണിതരായിരുന്നവര്‍ക്ക് ആ ഉല്ലാസയാത്ര തെല്ലൊരാശ്വാസം നല്‍കി. അതോടെ അന്നത്തെ പരിപാടികള്‍ക്ക്തിരശ്ശീലവീഴുകയും, ഞങ്ങള്‍ഹോട്ടലിലേക്ക്മടങ്ങുകയുംചെയ്തു.

മുന്‍ നിശ്ചയിച്ചിരുന്നതുപോലെ ശനിയാഴ്ചകാലത്തെ പ്രഭാത ഭക്ഷണത്തിനു ശേഷംഎല്ലാവരും ഹോട്ടല്‍ലോബിയില്‍ സമ്മേളിച്ചു. ആയരത്തിമൂന്നുറ്റിഅറുപത്തിയെട്ടുതുടങ്ങിആയിരത്തിഅറുനൂറ്റി നാല്പത്തി നാലുവരെയുള്ള മിങ്ങ്‌രാജവാഴ്ചയുടെ ഉത്കര്‍ഷാവസ്ഥയില്‍, ജനങ്ങള്‍ക്ക് ഒത്തുകുടാന്‍ തീര്‍ത്ത ലോകത്തിലെ, ഏറ്റവുംവലിയ, കല്ലു പാകിയ, വിപണിസ്ഥലമായടിയാനമെന്‍ സ്വക്‌യറ്‌സന്ദര്‍ശിക്കുകഎന്നതായിരുന്നു അന്നത്തെ സഞ്ചാരലിസ്റ്റിലെആദ്യത്തെ ഇനം. ‘സ്വര്‍ഗീയസമാധാനം’ എന്നറിയപ്പെടുന്ന ടിആനമെന്‍ സ്വക്‌യറിനെ ഒരു കാലത്ത് രാജീകയകല്പനകള്‍ വിളംബരംചെയ്യുന്നതിനുള്ള സ്ഥലമായി ഉപയോഗിച്ചിരുന്നു. അതുപോലെ, ഇവിടെആയിരുന്നു മാവോസെദോങ്ങ് ആയിരത്തിതൊള്ളായിരത്തി നാല്പത്തി ഒന്‍പതില്‍ പീപ്പിള്‍ റിപ്ബ്ലിക്കിന് അസ്തിവാരമിട്ടത്. ടിയാനമെന്‍ സ്വക്‌യര്‍ കാണുവാനുള്ളആകാംക്ഷ എല്ലാവരുടേയും മുഖത്ത് നിഴലിച്ചു കാണാമായിരുന്നു.

ചൈനയിലെ സന്ദര്‍ശനവേളയില്‍ അവരുടെ രാഷ്ട്രീയമായവിഷയങ്ങള്‍ ശ്രദ്ധിച്ചുവേണം സംസാരിക്കാണ്ടെതെന്നും, ടീ മാനേജരായ യുവാന്‍ ഏതുതരക്കാരനാണെന്നറിയില്ലെന്നും ഗ്രൂപ്പ്‌ലീഡര്‍ ശ്രീ മട്ടയ്ക്കല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.   ടിയാനമെന്‍ സ്വക്‌യറ് എന്ന് കേള്‍ക്കുമ്പോള്‍, ആയിരത്തിതൊള്ളായിരത്തി എണ്‍പത്തി ഒന്‍പത് ജൂണ്‍ അഞ്ചിന്,  സാതന്ത്ര്യദാഹികളായ ഒരു കൂട്ടംചെറുപ്പക്കാരുടെ എതിര്‍പ്പുകളെ അടിച്ചമര്‍ത്തിയതിനുശേഷം, മടങ്ങിപോകുന്ന ഒരു വ്യൂഹംടാങ്കുകളില്‍ ഒരെണ്ണത്തിന്റെമുന്നില്‍, വിരിച്ച നെഞ്ചുമായി നിന്ന്അതിനെ നിശ്ചലമാക്കിയ, പേരെന്തന്നറിയാത്ത, ടാങ്ക്മാന്‍ എന്നറിയപ്പെട്ട, ആ ചെറുപ്പക്കാരനെ കുറിച്ച് ഞങ്ങള്‍ വളരെഅടക്കത്തോടെസംസാരിച്ചു. 

എന്നാല്‍ഞങ്ങളുടെചിന്തകളെഅറിഞ്ഞിട്ടെന്നപോലെ   ടീം മാനേജരായ യുവാന്‍ വാചാലനായി.  അദ്ദേഹത്തിന്റെഹൃദയാന്തര്‍ഭാഗങ്ങളില്‍അടിച്ചമര്‍ത്ത്‌പ്പെട്ടു കിടന്ന പുരോഗമന ചിന്തകളുടെഅലയടികള്‍വാക്കുകളിലെല്ലാംസ്ഫുരിച്ചിരുന്നു. അന്ന് യുവാന്‍ ഇരുപത് വയസ്സുമാത്രമെയുണ്ടായിരുന്നുള്ളു. തന്റെമാതാപിതാക്കളെപ്പോലെ അധ്യാപകവൃത്തിതന്നെയാണ്‌യുവാനും സ്വീകരിച്ചിരുന്നത്. സ്വാതന്ത്യമോഹംഅദ്ദേഹത്തെയും ബാധിച്ചിരുന്നതുകൊണ്ട്, അന്നദ്ദേഹവും ടിയാനമെന്‍ സ്വക്‌യറില്‍ഉണ്ടായിരുന്നു.  ഗവണ്മന്റിന്റെകണക്ക് പ്രകാരംമുന്നൂറ് പേര് മരിച്ചെങ്കിലും എത്രപേര്‍ മരിച്ചെന്ന് ആര്‍ക്കുംഅറിവില്ല. അതുപോലെടാങ്കിന്റെമുന്നില്‍ നിന്ന അജ്ഞാതനായ ആ ചെറുപ്പക്കാരനെ കുറിച്ചും.
ഒരു കാലത്ത്മിങ്ങ്‌ രാജവംശംതുടങ്ങിക്വിങ്ങ്‌രാജവംശംവരെ പാര്‍ത്തിരുന്ന ഫൊര്‍ബിഡന്‍ സിറ്റിഅല്ലെങ്കില്‍വിലക്കപ്പെട്ട നഗരംമായിരുന്നുഞങ്ങളുടെഅടുത്ത സന്ദര്‍ശന സ്ഥലം.  ലോകത്തിലെ ഒരു പൂര്‍വിക സമ്പത്തെന്ന നിലയില്‍യൂണീസ്‌കോ നിയോഗിച്ചുട്ടുള്ള,  അനന്യസാധാരണമായ ഈ   സ്ഥലം, ചൈനീസ്‌വാസ്തുവിദ്യവൈഭവത്തിന്റെ ഒരു അമൂല്യ പ്രതിഫലനമാണ്.

ചൈനീസ്മാത്യകയില്‍തീര്‍ത്തിട്ടുള്ളകൊട്ടാരവളപ്പില്‍, ഒന്‍പതിനായിരം മുറികളുള്ള എണ്ണൂറുകെട്ടിടങ്ങളാണുള്ളത്.  നൂറ്റിഎഴുപത്തിയെട്ട്ഏക്കറുകളുള്ള കൊട്ടാരസമുച്ചയങ്ങള്‍ കണ്ടുകൊണ്ടുള്ള നടപ്പും,സൂര്യന്റെ പൊള്ളിക്കുന്ന ചൂടും,എല്ലാവരെയും തളര്‍ത്തികളഞതുപോലെതോന്നി. ഇനി ഉച്ച ഭക്ഷണംകഴിഞ്ഞ്‌യാത്ര തുടരാം എന്നുള്ളയുവാന്റെ അഭിപ്രായത്തോട്ഏവരുംയോജിച്ചു. ശീതികരിച്ച ഭക്ഷണശാലയും ചൈനീസ് ബിയറുംഒരുക്കിയ കുളിര്‍മയില്‍ഏവരും ഭക്ഷണംകഴിച്ചു. ഒരു ചെറിയവിശ്രമത്തിനു ശേഷം പ്രശസ്തമായചൈനിസ് പവിഴങ്ങളെക്കുറിച്ചും, ആഭരണങ്ങളെകുറിച്ചും അറിയാനുള്ള കൗതകത്തോടെ ഒരു വിപണനശാലസന്ദര്‍ശിച്ചു. വി. സി. ബാലകൃഷ്ണപ്പണിക്കരുടെകവിതയിലെന്നപോലെ, “സാരാനര്‍ഘ പ്രകാശപ്രചുരിമ പുരളും’ ആ ദിവ്യമായ പവിഴമുത്തുകളെ കാണാന്‍ പുരുഷന്മാരേക്കാള്‍ ഏറെതിടുക്കംകാണിച്ചത്‌സ്ത്രീകളായിരുന്നു.

കടയിലെസുന്ദരികളായസെയില്‍സ്‌യുവതികള്‍  നല്‍കിയ പവിഴമുത്തുകള്‍ കഴുത്തില്‍അണിഞ്ഞ്, “എങ്ങനെയുണ്ട്” എന്ന്‌ചോദിച്ചെത്തിയസ്ത്രീകളോട്, ‘കൊള്ളാം, കുഴപ്പമില്ല’ എന്നും” ഹോഇതൊന്നും ശരിയായ പവിഴം മല്ല”എന്നൊക്കെ അവരുടെ പ്രിയതമന്മാര്‍ പ്രതികരിക്കുന്നത്‌കേള്‍ക്കാമായിരുന്നു.

സെന്ററല്‍ബെയ്ജിങിന്റെതെക്ക്കിഴക്കായിസ്ഥിതിചെയ്യന്ന ടെമ്പിള്‍ ഓഫ് ഹെവന്‍ അല്ലെങ്കില്‍സ്വര്‍ക്ഷ ഗോപുരംസന്ദര്‍ശിക്കുകയായിരുന്നുഅടുത്ത പരിപാടി.  മിങ്‌രാജവംശത്തിലെ ചക്രവര്‍ത്തിക്ക്,ആചാരനുഷ്ഠാനങ്ങളും,വൈദികക്രിയകളും, പ്രാര്‍ത്ഥനയും, സ്വര്‍ക്ഷത്തിന് ഉപാസന കഴിക്കാനുമൊക്കെയുള്ള ക്ഷേത്രമായിരുന്നുഇത്. ചൈനയിലെ ഭാവനാ സമ്പന്നരായ ശില്പികളുടെശില്പവിദ്യപാടവംഒളിഞ്ഞുംതെളിഞ്ഞും ടെമ്പിള്‍ ഓഫ്‌ഹെവനില്‍ നിഴലിക്കുന്നുണ്ടായിരുന്നു. അന്നത്തെ സായാഹ്നഅത്താഴത്തിനു ശേഷംഎല്ലാവരും ബസില്‍ഹോട്ടലിലേക്ക്മടങ്ങി. മടക്ക യാത്രയില്‍, പിറ്റേദിവസംകാലത്തെ ഏഴുമണിക്ക് മുന്‍പ്, ക്യാരിയോണ്‍ ബാഗ്ഒഴിച്ച്മറ്റ് ബാഗുകള്‍റൂമിന്റെ പുറത്ത്‌വയ്ക്കണംമെന്നും പ്രഭാതഭക്ഷണത്തിനു ശേഷം, ഏവരുംഅടുത്ത നഗരമായ.   ‘ക്‌സിയാനി’ലേക്കുള്ള വിമാനയാത്രയ്ക്കായി ഹോട്ടല്‍ലോബിയില്‍ എത്തണമെന്നുംഅറിയ്ക്കുകയുണ്ടായി. (തുടരും)


ചൈനയുടെ ഹൃദയത്തിലൂടെ... (സഞ്ചാരസാഹിത്യം- 2: ജോര്‍ജ് പുത്തന്‍കുരിശ്)
Join WhatsApp News
amerikkan mollakka 2019-10-13 12:07:05
അസ്സലാമു അലൈക്കും .. ഞമ്മക്ക് കുറച്ച് 
ചൈനീസ് പഠിച്ചാലോ എന്നൊരു പൂതി.
ഞമ്മടെ നാലാമത്തെ ബീബി ഒരു 
ചൈനക്കാരിയാകട്ടെ.  പുത്തൻ കുരിശ് സാഹിബ് 
ഇങ്ങള് അബടെ മൊഞ്ചത്തികളെ ഒന്നും 
കണ്ടില്ലേ. ഓളുമാരുടെ പാദങ്ങൾ ഒത്തിരി 
ചെറുതാണോ.  ഇങ്ങടെ നല്ല ബാസയിൽ 
എയ്തുന്ന ഈ ബിഭരണം ഞമ്മക്ക് ഇഷ്ടാണ്.
ഹൂറിമാരെ ബല ബെച്ചു ഞമ്മളും ഒരു 
യാത്ര ഒക്കുമോ എന്ന് നോക്കുന്നുണ്ട്. അപ്പൊ 
എല്ലാം ശരി .ഇങ്ങളെ പടച്ചോൻ കാക്കട്ടെ, 
Sudhir Panikkaveetil 2019-10-13 12:56:16
ഒരു സഞ്ചാരിയുടെ      തൂലിക കൂടി ശ്രീ 
പുത്തൻ കുരിസിന്റെ കയ്യിൽ ഉണ്ട്. ചൈനയുടെ 
ചരിത്രമൊന്നും അധികം വിവരിക്കാതെ 
കാഴ്ച്ചകളിലേക്ക് വായനക്കാരന്റെ ശ്രദ്ധ 
തിരിക്കുന്നവിധം എഴുതുന്നത്  അഭിലഷണീയം.
ഈ തുടർപംക്തി ശുഭമായി പര്യവസാനിക്കട്ടെ.
നന്മകൾ, ആശംസകൾ.

മമ്മദാലി 2019-10-13 14:22:13
 മൊല്ലാക്ക ഇങ്ങള് ;പവിഴ മുത്ത് ;ബാങ്ങാൻ കടയില് പോവണ്ട . നിങ്ങൾക്ക് സെയിൽസ് മൊഞ്ചത്തികളെ കാണുമ്പോ ചിലപ്പോ ഹാലിളകി തായേ കുറിച്ചിരിക്കണ പാട്ട് പടീന്നിരിക്കും 

പതിനാലാം രാവുദിച്ചത് മാനത്തോ
കല്ലായിക്കടവത്തോ
പനിനീരിന്‍ പൂ വിരിഞ്ഞത്
മുറ്റത്തോ - കണ്ണാടി കവിളത്തോ
(പതിനാലാം..)

തത്തമ്മ ചുണ്ടു ചുവന്നത്
തളിര്‍വെറ്റില തിന്നിട്ടോ
മാരനൊരാള്‍ തേനില്‍ മുക്കി
മണിമുത്തം തന്നിട്ടോ
തനതിന്ത താനതിന്ത തിന്തിന്നോ
താനിന്നി താനതിന്ത താനിന്നോ
തനതിന്ത താനതിന്ത തിന്തിന്നോ
താനിന്നി താനതിന്ത താനിന്നോ
(പതിനാലാം..)

മൈക്കണ്ണില്‍ കവിത വിരിഞ്ഞത്
മയിലാട്ടം കണ്ടിട്ടോ
മധുരത്തേന്‍ നിറയും മാറില്‍
മദനപ്പൂ കൊണ്ടിട്ടോ
തനതിന്ത താനതിന്ത തിന്തിന്നോ
താനിന്നി താനതിന്ത താനിന്നോ
തനതിന്ത താനതിന്ത തിന്തിന്നോ
താനിന്നി താനതിന്ത താനിന്നോ
(പതിനാലാം..)

പാട്ട് കഴിമ്പോൾ ഇങ്ങളെ ഇങ്ങടെ ബീവിമാര് ആട്ടിൻ സൂപ്പ് കുടിപ്പിക്കും . ഇങ്ങള് ഒള്ളത് കൊണ്ട് സന്തോഷായി കഴിയുക 
Thomas K Varghese 2019-10-15 23:43:09
 ങ്ങള് സഞ്ചാര സാഹിത്യത്തിലും കൈ ബെച്ചോ. ?   Interesting to read. Thanks.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക