Image

ദൈവമേ എന്നെ മാത്രം രക്ഷിക്കണേ! ശ്രദ്ധ നേടി ഹ്രസ്വചിത്രം

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 12 October, 2019
ദൈവമേ എന്നെ മാത്രം രക്ഷിക്കണേ! ശ്രദ്ധ നേടി ഹ്രസ്വചിത്രം

ഡാളസ് : അമേരിക്കയിലെ ഡാളസ് സിറ്റിയില്‍ സിനിമ പാഷന്‍ ആയ ഒരു കൂട്ടം കലാകാരര്‍ കൈ കോര്‍ത്ത് ചെയ്ത ഷോര്‍ട്ട് ഫിലിം ആണ് ദൈവമേ എന്നെ മാത്രം രക്ഷിക്കണേ!.  എല്ലാം മറന്നു ജീവിതം വെട്ടിപ്പിടിക്കാന്‍ ഉള്ള പാച്ചിലില്‍ ചിലപ്പോഴെല്ലാം  നന്മ ചെയ്യുവാനും, നന്മ അനുഭവിപ്പിക്കുവാനും അപ്രതീക്ഷിതമായ ചില അനുഭവങ്ങള്‍ നമ്മെ ഓര്മിപ്പിക്കാറുണ്ട്.അത്തരം ഒരു ചെറിയ അനുഭവത്തെ ആസ്പദമാക്കി ആണ് ഈ ഫീല്‍ ഗുഡ് ഷോര്‍ട് ഫിലിം ചെയ്തിരിക്കുന്നത്.

രചന, സംവിധാനം  രഞ്ജിത് രവി പ്രൊഡ്യൂസ്ഡ്  മല്ലു മൂവി മാഫിയ ക്യാമറ  ബോബി റെറ്റിന എഡിറ്റിംഗ്  ആദര്‍ശ് . ഇ മ്യൂസിക്  നിതിന്‍ ജോര്‍ജ്

അഭിനേതാക്കള്‍  രഞ്ജിത് രവി , റോബിന്‍ കൂടത്തുമുറിയില്‍ , ഹരിദാസ് തങ്കപ്പന്‍ , ബോബി റെറ്റിന , നിതിന്‍ ടി വര്ഗീസ് , രാജന്‍ ചിറ്റാര്‍ എന്നിവര്‍ ആണ്.

സംവിധായകന്‍ രഞ്ജിത് രവി  മലയാള  സിനിമയില്‍  നേരത്തെ അസിസ്റ്റന്റ് ഡയറക്ടറായിട്ടുണ്ട്. റോബിന്‍ കൂടത്തുമുറിയില്‍ ഫേസ്ബുക് കൂട്ടായ്മയായ ഡബ് മാഷ് മലയാളം ആക്ടേഴ്‌സ് , കലാമധുരം എന്നിവയുടെ ക്രിയേറ്ററും ആണ്. മറ്റു അഭിനേതാക്കള്‍  കലാനാടക സാമൂഹ്യ രംഗങ്ങളിലൂടെ ഡാലസില്‍ സുപരിചതരുമാണ്.  ഇവരുടെ അടുത്ത ലക്ഷ്യമായ  സിനിമയും വിദൂരത്തല്ല.  

യൂട്യൂബ് ലിങ്ക് 
https://www.youtube.com/watch?v=fmoUOVqRjVM&t=2s

ദൈവമേ എന്നെ മാത്രം രക്ഷിക്കണേ! ശ്രദ്ധ നേടി ഹ്രസ്വചിത്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക