Image

മുല്ലപ്പെരിയാര്‍: സമിതി റിപ്പോര്‍ട്ട് കേരളത്തിനനുകൂലമെന്ന് മുഖ്യമന്ത്രി

Published on 09 May, 2012
മുല്ലപ്പെരിയാര്‍: സമിതി റിപ്പോര്‍ട്ട് കേരളത്തിനനുകൂലമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉന്നതാധികാര സമിതി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കേരളത്തിന് അനുകുലമാണെന്നും ഉപാധികളോടെയാണെങ്കിലും പുതിയ ഡാം നിര്‍മിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

ഡാം നിര്‍മിക്കാന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്ന സാഹചര്യത്തില്‍ അതിനാവശ്യമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പുതിയ ഡാം വേണമെന്നും അതുവരെ വരെ വെള്ളം 136 അടിയില്‍ നിന്നും വര്‍ധിപ്പിക്കാനാവില്ലെന്നുമുള്ള ആവശ്യത്തില്‍ കേരളം ഉറച്ചു നില്‍ക്കും- മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കെ.ടി തോമസ് പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക