ഇന്ത്യന്‍ ആര്‍ച്ച് ബിഷപ്പും മലയാളി വൈദികനും കാറപകടത്തില്‍ കാലിഫോര്‍ണിയയില്‍ മരിച്ചു
Published on 12 October, 2019
കാലിഫോര്‍ണിയ: ഷില്ലോങ് ആര്‍ച്ച് ബിഷപ്പും മലയാളി വൈദികനും സഞ്ചരിച്ച കാര്‍ അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ അപകടത്തില്‍ പെട്ട് ഇരുവരും മരിച്ചു
വ്യാഴാഴ്ച അമേരിക്കന്‍ സമയം രാത്രി പതിനൊന്നുമണിയോടെയയാിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന മറ്റൊരു മലയാളി വൈദികനായ ഫാ ജോസഫ് പാറേക്കാട്ടിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാലിഫോര്‍ണിയയിലെ ക്ലിയര്‍ ലേക്കിലേക്ക് പോവുകയായിരുന്നു മൂവരും. കൊലുസ കൗണ്ടിയില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നുഅപകടം.
സലേഷ്യന്‍ സഭാംഗങ്ങളാണ് ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ജാലയും ഫാ മാത്യു വെള്ളാങ്കലും.
ന്യൂയോര്‍ക്കില്‍ നടക്കുന്ന ലിറ്റര്‍ജി ഇന്റര്‍നാഷണല്‍ കമ്മീഷന്‍ യോഗത്തില്‍ പങ്കെടുക്കാനായി അമേരിക്കയിലെത്തിയതായിരുന്നു ആര്‍ച്ച് ബിഷപ്. കാലിഫോര്‍ണിയയിലെ ഡാന്‍വില്ലെ സെന്റ് ഇസിദോര്‍ പള്ളി വികാരിയാണ് ഫാ. മാത്യു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല