Image

അസുരനിലെ അഭിനയത്തിന് മഞ്ജുവിനെ അഭിനന്ദിച്ച്‌ കമല്‍ഹാസന്‍; നന്ദി അറിയിച്ച്‌ താരം

Published on 12 October, 2019
അസുരനിലെ അഭിനയത്തിന് മഞ്ജുവിനെ അഭിനന്ദിച്ച്‌ കമല്‍ഹാസന്‍; നന്ദി അറിയിച്ച്‌ താരം

വെട്രിമാരന്റെ സംവിധാനത്തില്‍ ധനുഷ് നായകനായി എത്തിയ തമിഴ് ചിത്രം അസുരനിലൂടെയായിരുന്നു മലയാളത്തിന്റെ ലേഡിസൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യരുടെ തമിഴകത്തെ അരങ്ങേറ്റം. ചിത്രത്തില്‍ തിയറ്ററുകളില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.


1998 ല്‍ മോഹന്‍ലാലിനെ നായകനാക്കി ലോഹിതദാസിന്റെ സംവിധനത്തില്‍ പുറത്തിറങ്ങിയ കന്മദം എന്ന ചിത്രത്തിലെ ഭാനു എന്ന മഞ്ജുവിന്റെ കഥാപാത്രത്തെ പോലെ കരുത്തേകിയതാണ് അസുരനിലെ പച്ചൈമ്മാള്‍.

ഇപ്പോഴിതാ മഞ്ജു വാര്യരെ അഭിനന്ദിച്ച്‌ കമല്‍ഹാസന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ചിത്രം കണ്ട് കമല്‍ഹാസന്‍ അഭിനന്ദിച്ച കാര്യം മഞ്ജു വാര്യര്‍ തന്നെയാണ് സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക