ആഗോള മാധ്യമ സമൂഹം ഒന്നിക്കേണ്ട സമയമായി: മാധവന്‍ ബി നായര്‍ (ഫൊക്കാന പ്രസിഡന്റ് )
fokana
12-Oct-2019
fokana
12-Oct-2019

വളരെ സന്തോഷത്തോടെയാണ് ഈ കുറിപ്പ് എഴുതുന്നത് .
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐ.പി.സി.എന്‍.എ) എട്ടാമത് ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കുകയാണ് .അമേരിക്കയിലെ ആദ്യത്തെ ജനകീയ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പ്രസിഡന്റ് എന്ന നിലയില്‍ ഈ മഹാ സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നു .ഫൊക്കാന പോലെ ഒരു സംഘടനയെ ലോകത്തിനു മുന്നില്‍ വാക്കുകളിലൂടെ വരച്ചു കാട്ടുന്ന നമ്മുടെ അടുത്ത സുഹൃത്തുക്കളുടെ സംഘടനയായിട്ടല്ല ഞാന്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐ.പി.സി.എന്‍.എ) യെ കാണുന്നത് .മറിച്ച് ലോകത്തിലെ എല്ലാ രാജ്യങ്ങളും രാഷ്ട്രീയമായും സാമൂഹ്യമായും സാംസ്‌കാരികമായും നോക്കിക്കാണുന്ന ഒരു രാജ്യത്തെ വാര്‍ത്തകള്‍ക്കൊപ്പം സഞ്ചരിക്കുകയും ജന്മനാടായ കേരളത്തിന്റെ മൂക്കിനും മൂലയിലുമെല്ലാം അമേരിക്കന്‍ വിശേഷങ്ങള്‍ എത്തിക്കുന്ന സുഹൃത്തുക്കളുടെ കൂട്ടായ്മയായിട്ടാണ് .ആ സംഘടയുടെ എട്ടാമത് ഒത്തുചേരല്‍ എന്നതിനേക്കാള്‍ ഒരു ആഗോള മാധ്യമ കൂട്ടായ്മ ഉണ്ടാകേണ്ടതിന്റെ ആവശ്യകത വിളിച്ചോതുന്ന സംഗമം കൂടിയായി ഈ മാധ്യമ സമ്മേളനം മാറിക്കഴിഞ്ഞു എന്ന് സൂചിപ്പിക്കാനാണ് എനിക്കിഷ്ടം .
കഴിഞ്ഞ ദിവസം തുടങ്ങിയ മാധ്യമ കൂട്ടായ്മയില്‍ നടന്ന സെക്ഷനുകള്‍ എല്ലാം ഓരോ മലയാളികളെയും ചിന്തിപ്പിക്കുകയും ഒരു പുതിയ മാധ്യമ സംസ്‌കാരം ഉണ്ടാകേണ്ടതിന്റെ ആവശ്യകത വിളിച്ചറിയിക്കുന്നതായിരുന്നു .ബഹുമാന്യനായ മന്ത്രി കെ ടി ജലീല്‍ ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം. ജി. രാധാകൃഷ്ണന്‍, മാതൃഭൂമി ഡെപ്യൂട്ടി ഡയറക്ടര്‍ വേണു ബാലകൃഷ്ണന്‍, സോഷ്യല്‍ മീഡിയയിലെ ഒറ്റയാള്‍ മാധ്യമ പ്രവര്‍ത്തകന്‍ വിനോദ് നാരായണന്‍ വരെ പറഞ്ഞുവച്ച കാര്യം ഒന്നുതന്നെയാണ് .ഒരു മാധ്യമ പ്രവര്‍ത്തകന്റെ കടമ എന്തായിരിക്കണം .

.jpg)
അതില്‍ വിനോദ് നാരായണന്‍ പറഞ്ഞ പോയിന്റിന് വലിയ പ്രാധാന്യമുണ്ട് .ദൈവം നമുക്ക് സംസാരിക്കുവാനും ചിന്തിക്കുവാനും ,എഴുതുവാനും അവസരംനല്‍കി അനുഗ്രഹിക്കുമ്പോള്‍ അത് ശരിയായ രീതിയില്‍ ,സമൂഹത്തിനുതകുന്ന തരത്തില്‍ ഉപയോഗിക്കാന്‍ ശ്രമിക്കണം .എങ്കില്‍ മാത്രമേ വ്യക്തി എന്ന നിലയില്‍ വിജയിക്കുവാനും സമൂഹത്തിന്റെ അംഗീകാരം ലഭിക്കുകയും ചെയ്യൂ.സമകാലീക സംഭവങ്ങളുമായി താരതമ്യപ്പെടുത്തി നോക്കിയാല്‍ പത്രങ്ങളിലും ചാനലുകളിലും വരുന്ന വാര്‍ത്തകളില്‍ ഏതാണ് ഒറിജിനല്‍ ,ഏതാണ് ഫേക്ക് എന്നത് അറിയുവാന്‍ സാധിക്കുന്നില്ല .മാധ്യമ എത്തിക്‌സ് പാലിക്കാതെ എന്തും എഴുതാവുന്ന അവസ്ഥയിലേക്ക് മാധ്യമ രംഗവും ,അത് തന്നെയാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത് എന്ന് ജനങ്ങളും തീരുമാനിക്കുന്ന അവസ്ഥയിലേക്ക് ലോകം തന്നെ ആയിപ്പോയ അവസ്ഥയില്‍ ആഗോള മാധ്യമങ്ങള്‍ ഒന്നായി നില്‍ക്കേണ്ട കാലമാണ് ഇനി വരേണ്ടത് .
ഭരണകൂടങ്ങള്‍ തെറ്റുകള്‍ കാണിക്കുന്നത് ചൂണ്ടിക്കാണിക്കുകയും തിരുത്തുകയും ചെയ്യേണ്ടവര്‍ തന്നെ അതിനു ഒത്താശകള്‍ ചെയ്തു നല്‍കേണ്ട അവസ്ഥ ഉണ്ടാവരുത് .സാധാരണ ഞങ്ങളുടെ അവസാന പ്രതീക്ഷയാണ് മാധ്യമങ്ങള്‍ .അതുകൊണ്ട് മാധ്യമ രംഗം ഒരിക്കലും തളരാന്‍ പാടില്ല .നാള്‍ക്കുനാള്‍ അവ വളരേണ്ടതുണ്ട് .എത്ര ചെറിയ പത്രമാണെങ്കിലും അതിനു അതിന്റെതായ കര്‍ത്തവ്യം നിര്വഹിക്കാനുണ്ട് എന്നാണ് രണ്ടേ വിശ്വാസം .
അമേരിക്കന്‍ മലയാള മാധ്യമങ്ങള്‍ ഫൊക്കാനയ്ക്ക് നല്‍കിയ പിന്തുണയ്ക്ക് ഈ അവസരത്തില്‍ എത്ര നന്ദി പറഞ്ഞാലും തീരില്ല .എത്ര ചെറിയ വിശേഷമാണെങ്കിലും അതിനു അതിന്റെതായ പ്രാധാന്യം നല്‍കി അവതരിപ്പിക്കുവാന്‍ എല്ലാ മാധ്യമങ്ങളും ശ്രദ്ധിക്കാറുണ്ട് .അതിനു ഒരിക്കല്‍ കൂടി അവരെയെല്ലാവരെയും അഭിനന്ദിക്കുന്നു .ന്യൂജേഴ്സിയില്‍ കേരളത്തിലെ മാധ്യമ പ്രതിഭകളെ എല്ലാം എത്തിച്ചു മനോഹരമായ ഒരു കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചതില്‍ മധുവിനെയും ,സുനിലിനെയും മറ്റു പത്രപ്രവര്‍ത്തകരെയും ഫൊക്കാനയുടെ പേരില്‍ അഭിനന്ദിക്കുന്നു .തുടര്ന്നു അധികാരമേല്‍ക്കുന്ന ഭരണ സമിതിക്കും ഫൊക്കാനയുടെ പിന്തുണയും ആശംസകളും നേരുന്നു .
നന്മയുടെ ഉന്നത വിദ്യാഭ്യസ സ്‌കോളര്‍ഷിപ്പ് പ്രൊജക്റ്റ് ഉല്‍ഘാടനം മന്ത്രി കെ ടി ജലീല്‍ നിര്‍വഹിച്ചു
അമേരിക്കന്‍ മലയാളികളുടെ പ്രായോഗിക പരിഞ്ജാനം കേരളത്തിനു ലഭ്യമാക്കാന്‍ നടപടി: മന്ത്രി കെ. ടി. ജലീല്‍
മാധ്യമങ്ങള്‍ക്ക് കേരളത്തിലും കിട്ടുന്നത് കുമ്പിളില്‍ തന്നെ: വേണു ബാലക്രുഷണന്‍
എങ്ങോട്ടു മാറാനും മടിയില്ലാത്ത നിലപാടുമായി 'ബല്ലാത്ത പഹയന്‍'
സ്വകാര്യത സ്വീകരണ മുറിയിലെ വെള്ളാന പോലെയായി: വെങ്കിടേഷ് രാമകൃഷ്ണന്‍
ആഗോള മാധ്യമ സമൂഹം ഒന്നിക്കേണ്ട സമയമായി: മാധവന്‍ ബി നായര്‍ (ഫൊക്കാന പ്രസിഡന്റ് )
മാധ്യമ പ്രവര്‍ത്തനത്തിനു ഇരുതല വാളിന്റെ മൂര്‍ച്ച, അത് സൂക്ഷിച്ചുപയോഗിക്കണം: മന്ത്രി കെ.ടി. ജലീല്‍
വിദ്യാര്‍ഥിക്കു ന്യായം നടത്തിയപ്പോള്‍ തോറ്റയാളെ ജയിപ്പിച്ചെന്നു വാര്‍ത്ത: മന്ത്രി കെ.ടി. ജലീല്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments