Image

ഫിലാഡല്‍ഫിയയില്‍ സംഗീതജ്ഞന്‍ ഫാ. ഡോ.എം.പി. ജോര്‍ജിന്റെ സംഗീത വിരുന്ന്‌

Published on 09 May, 2012
ഫിലാഡല്‍ഫിയയില്‍ സംഗീതജ്ഞന്‍ ഫാ. ഡോ.എം.പി. ജോര്‍ജിന്റെ സംഗീത വിരുന്ന്‌
ഫിലാഡല്‍ഫിയാ: മെയ്‌ 6 ഞായറാഴ്‌ച ഫിലാഡല്‍ഫിയയില്‍ പ്രശസ്‌ത സംഗീതജ്ഞന്‍ ഫാ. ഡോ.എം.പി. ജോര്‍ജും സംഘവും ക്രൈസ്‌തവ സംഗീത കച്ചേരി നടത്തി. മുന്നു മണിക്കൂര്‍ നീണ്ട കച്ചേരിയില്‍
കര്‍ണ്ണാടിക്‌ രാഗങ്ങളില്‍ ചിട്ടപ്പെടുത്തിയ ക്രൈസ്‌തവ കീര്‍ത്തനങ്ങള്‍ ഓരോന്നും അവസാനിക്കുമ്പോള്‍ എണ്ണൂറിലധികം വരുന്ന ശ്രോതാക്കള്‍ ഹര്‍ഷാരവം ഉയര്‍ത്തി. കച്ചേരിക്ക്‌ ഫാ. ഡോ.എം.പി. ജോര്‍ജിനൊപ്പം സംഗീതജ്ഞരായ ജോസ്‌ വയലില്‍, അജിത്ത്‌ കുമാര്‍ എന്നിവരും ഇന്‍ഡ്യയില്‍ നിന്നെത്തിയിരുന്നു. ഫാ. ഡോ. എം.പി. ജോര്‍ജിന്റെ ശിഷ്യഗണങ്ങളില്‍ പ്പെട്ട ജോസഫ്‌ പാപ്പനും, മിനിയും കോറസു ആലപിക്കാന്‍ ന്യൂയോര്‍ക്കില്‍ നിന്നും എത്തിയിരുന്നു.

കച്ചേരിക്കൊപ്പം ക്രൈസ്‌തവ കീര്‍ത്തനങ്ങളുടെ ചുവടുവച്ചു ഭരതനാട്യം അവതരിപ്പിച്ച നൃത്തസംഘവും സദസ്യരുടെ കയ്യടി ഏറ്റുവാങ്ങി. പ്രശസ്‌ത മൃദംഗ വിദ്വാന്‍ സുഭാഷ്‌ സംഘമായിരുന്നു മൃദംഗം, തബല, ഘടം, വയലില്‍ അകമ്പടിയായെത്തിയത്‌.

മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്താ സഖറിയാ മാര്‍ നിക്കൊളോവോസ്‌ കച്ചേരി നിലവിളക്കു കൊളുത്തി ഉദ്‌ഘാടനം ചെയ്‌തു. െ്രെകസ്‌തവ സംഗീത കച്ചേരി ഫിലാഡല്‍ഫിയയ്‌ക്ക്‌ സമ്മാനിച്ച ഓര്‍ത്തഡോക്‌സ്‌ ഫെല്ലോഷിപ്പ്‌ ചെയര്‍മാന്‍ സി.ജെ. ജോണ്‍സണ്‍ കോറെപ്പിസ്‌കോപ്പാ സ്വാഗതവും സെക്രട്ടറി ഡീക്കന്‍ ഡനിയേല്‍ യോഹന്നാന്‍ കൃതജ്ഞതയും പറഞ്ഞു. ഫാ. എം. കെ. കുര്യാക്കോസ്‌ എം.സി. ആയി പ്രവര്‍ത്തിച്ചു.

ഭാരതത്തിന്റെ ശാസ്‌ത്രീയ സംഗീത ലോകത്ത്‌ ക്രൈസ്‌തവ സംഗീതാര്‍ച്ചന രംഗത്ത്‌ ഫാ. ഡോ. എം.പി. ജോര്‍ജ്‌ നല്‍കിയ സംഭാവനകളെ പുരസ്‌കരിച്ച്‌ ഫിലാഡല്‍ഫിയാ ഓര്‍ത്തഡോക്‌സ്‌ ഫെല്ലോഷിപ്പ്‌ അദ്ദേഹത്തിനു മെമന്റോ നല്‍കി ആദരിച്ചു.
ഫിലാഡല്‍ഫിയയില്‍ സംഗീതജ്ഞന്‍ ഫാ. ഡോ.എം.പി. ജോര്‍ജിന്റെ സംഗീത വിരുന്ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക