Image

അധോലോക നായകന്റെ വേഷപ്പകര്‍ച്ചയില്‍ നിവിന്‍ : മൂത്തോന്റെ ട്രെയ്‌ലര്‍ പുറത്ത്

Published on 11 October, 2019
അധോലോക നായകന്റെ വേഷപ്പകര്‍ച്ചയില്‍ നിവിന്‍ : മൂത്തോന്റെ ട്രെയ്‌ലര്‍ പുറത്ത്


നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോന്റെ ട്രെയിര്‍ പുറത്തിറങ്ങി. നിവിന്റെ ജന്മദിനമായ ഇന്ന് നടന്‍മാരായ വിക്കി കൗശാലും, ധനുഷും ചേര്‍ന്നാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തറക്കിയത്. നിവിന്‍ പോളിയുടെ ഫേയ്‌സ്ബുക്ക് പേജിലും ട്രെയ്‌ലര്‍ പങ്ക്‌വെച്ചിട്ടുണ്ട്.

നിവിനും ഗീതു മോഹന്‍ദാസും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മൂത്തോന്‍. ചിത്രം വേള്‍ഡ് പ്രീമിയര്‍ ടൊറന്റേ അന്താരാഷ്ട്ര ചലച്ചിത്ര വേദിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അപ്പോള്‍ തന്നെ ചിത്രത്തിന് നിരൂപക പ്രശംസയും നേടിക്കൊടുത്തു. നിവിന്റെ പിറന്നാള്‍ ദിനമായ ഇന്ന് ആരാധകര്‍ക്കുള്ള സമ്മനാമാണ് ട്രെയിലര്‍. 

ചിത്രത്തില്‍ നിവിന്‍ പോളിയുടെ അഭിനയത്തിന് ഫെസ്റ്റിവലില്‍ പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടിയിരുന്നു. ഫോര്‍ട്ട് കൊച്ചിയിലും ലക്ഷദ്വീപിലും മുംബൈയിലുമായാണ് മൂത്തോന്റെ ചിത്രീകരണം നടത്തിയത്. ഒരു അധോലോക നായകന്റെ വേഷപകര്‍ച്ചയിലാണ് നിവിന്‍ എത്തുന്നത്. തലമുടി പറ്റേ വെട്ടി കുറ്റി താടിയുമൊക്കയായി. ചിത്രത്തിന്റെ രചനയും ഗീതു തന്നെയാണ്. ഛായാഗ്രഹണം രാജീവ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക