Image

ആടൈയുടെ കരുത്തില്‍ മറ്റൊരു ബോള്‍ഡ് കഥാപാത്രവുമായി വീണ്ടും അമല പോള്‍

Published on 11 October, 2019
ആടൈയുടെ കരുത്തില്‍ മറ്റൊരു ബോള്‍ഡ് കഥാപാത്രവുമായി വീണ്ടും അമല പോള്‍

തെന്നിന്ത്യന്‍ താരം അമലപോളിന്റെ കരിയറിലെ വെല്ലുവിളി ഉയര്‍ത്തിയ കഥാപാത്രമായിരുന്നു ആടൈ എന്ന ചിത്രത്തിലേത്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം തിയറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടിയത്. ഇപ്പോള്‍ മറ്റൊരു കഥാപാത്രം ചെയ്യാനുള്ള ഒരുക്കത്തിലാണ് താരമെന്നാണ് റിപ്പോര്‍ട്ട്. നെറ്റ് ഫ്‌ളിക്‌സില്‍ ശ്രദ്ധേയമായ ലസ്റ്റ് സ്‌റ്റോറീസിന്റെ തെലുങ്ക് റീമേക്കിലേക്കാണ് അമല പോള്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ട്.

ലസ്റ്റ് സ്‌റ്റോറീസിന്റെ ഹിന്ദി പതിപ്പില്‍ കെയ്‌റ അദ്വാനി ചെയ്ത കഥാപാത്രത്തെയാണ് അമല അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജഗപതി ബാബുവും ഈ സെഗ്മെന്റില്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. റോണി സ്‌ക്രൂവാലയാണ് സീരിസ് നിര്‍മ്മിക്കുന്നത്. നന്ദിനി റെഡ്ഡിയാണ് അമല അഭിനയിക്കുന്ന സെഗ്മെന്റ് സംവിധാനം ചെയ്യുന്നത്. 
<ു>മറ്റു സെഗ്മെന്റുകള്‍ സങ്കല്‍പ്പ് റെഡ്ഡി, തരുണ്‍ ഭാസ്‌കര്‍, സന്ദീപ് റെഡ്ഡി വാന്‍ഗ എന്നിവരും സംവിധാനം ചെയ്യും. '' സ്വാഭാവിക അഭിനയം, റിയലിസ്റ്റികായ പ്രകടനം, അനായാസമായി കഥാപാത്രമായി മാറാനുള്ള അമലയുടെ കഴിവ് എന്നിവ കണക്കിലെടുത്താണ് നന്ദിനി റെഡ്ഡി അമലയെ തെരെഞ്ഞെടുത്തത്. ഈ കഥാപാത്രം സ്വാഭാവികമായ പ്രകടനം ആവശ്യപ്പെടുന്നതിനാല്‍ അമലയെ ഏകകണ്ഠമായി തിരഞ്ഞെടുക്കുകയായിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക