Image

ബ്രെക്‌സിറ്റ്: ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് ഈയാഴ്ച അവസാനം വരെ സമയം

Published on 11 October, 2019
ബ്രെക്‌സിറ്റ്: ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് ഈയാഴ്ച അവസാനം വരെ സമയം


ലണ്ടന്‍: ബ്രെക്‌സിറ്റ് നടപ്പാകുന്നത് കരാറില്ലാതെയാണെങ്കില്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് യൂറോപ്യന്‍ യാത്രകള്‍ തടസപ്പെടില്ലെന്ന് ഉറപ്പാക്കാന്‍ ഈയാഴ്ച അവസാനം വരെ സമയം.

കരാറില്ലാത്ത ബ്രെക്‌സിറ്റുണ്ടാകുന്ന സാഹചര്യത്തില്‍ പാസ്‌പോര്‍ട്ട് കാലാവധി സംബന്ധിച്ച നിയന്ത്രണങ്ങള്‍ കര്‍ക്കശമാകും. ആറു മാസമെങ്കിലും കാലാവധി ബാക്കിയില്ലാത്ത പാസ്‌പോര്‍ട്ടുമായി യൂറോപ്യന്‍ യാത്ര അനുവദിക്കപ്പെടുകയുമില്ല.

നിലവിലുള്ള തീരുമാനം അനുസരിച്ച് ഒക്ടോബര്‍ 31നാണ് ബ്രെക്‌സിറ്റ് നടപ്പാകുക. പാസ്‌പോര്‍ട്ട് കാലാവധി ആറു മാസത്തില്‍ കുറവുള്ളവര്‍ക്ക് പുതുക്കിയെടുക്കാന്‍ മൂന്നാഴ്ച വരെ സമയമെടുക്കും. ഈയാഴ്ച തന്നെ അപേക്ഷിച്ചാല്‍ മാത്രമേ ബ്രെക്‌സിറ്റിനു മുന്‍പ് പുതുക്കി കിട്ടൂ.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക